Activate your premium subscription today
തിരിച്ചുവരവ് എന്നുപറഞ്ഞാൽ അതു ദാ ഇതാണ്! സാക്ഷാൽ അനിൽ അംബാനിയുടേത് (Anil Ambani). കനത്ത നഷ്ടത്തിൽ ഒറ്റവർഷം കൊണ്ട് കുതിച്ചുകയറിയത് അമ്പരിപ്പിക്കുന്ന ലാഭത്തിലേക്ക്. അനിൽ അംബാനി തന്റെ പ്രതാപകാലത്ത് ലോകത്തെ തന്നെ ആറാമത്തെ വലിയ സമ്പന്നനായിരുന്നു!
പ്രതിരോധ മേഖലയിൽ പുതിയ കുതിപ്പിന് അനിൽ അംബാനി (Anil Ambani) നയിക്കുന്ന റിലയൻസ് ഡിഫൻസ് (Reliance Defence). ജർമൻ ആയുധ നിർമാതാക്കളായ റൈൻമെട്ടോളിനുവേണ്ടി (Rheinmetall AG) ആർട്ടിലറി ഷെല്ലുകളും (artillery shells) വെടിക്കോപ്പുകളും (explosives) നിർമിച്ചു നൽകാനുള്ള കരാറിൽ റിലയൻസ് ഡിഫൻസ് ഒപ്പുവച്ചു.
ശതകോടീശ്വരൻ ഗൗതം അദാനി (Gautam Adani) നയിക്കുന്ന അദാനി ഗ്രൂപ്പിനു (Adani Group) കീഴിലെ ഊർജ വിതരണക്കമ്പനിയായ അദാനി പവറിന്റെ (Adani Power) ഓഹരികളിൽ ഇന്നു വൻ ചാഞ്ചാട്ടം. കഴിഞ്ഞദിവസത്തെ ക്ലോസിങ് വിലയായ 497.80 രൂപയിൽ നിന്ന് ഇന്ന് 3 ശതമാനത്തിലധികം കുതിച്ച് 512.20 രൂപവരെ എത്തിയ ഓഹരിവില, ഇന്നു വ്യാപാരം അവസാനിപ്പിച്ചത് 0.37% താഴ്ന്ന് 495.95 രൂപയിൽ.
തിരുവനന്തപുരം ∙ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ 60.80 കോടി രൂപ നിക്ഷേപിക്കാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) തീരുമാനിച്ചതിന്റെ രേഖകൾ ചോർന്നതിനെക്കുറിച്ച് അന്വേഷണം. കെഎഫ്സി മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് വിജിലൻസ് ഓഫിസർ വി.എസ്.ഷാജുവിനോടാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. രേഖകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിരന്തരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണിത്. എന്നാൽ തുക നിക്ഷേപിക്കാൻ എടുത്ത തീരുമാനത്തെക്കുറിച്ച് അന്വേഷണമില്ല.
തിരുവനന്തപുരം ∙ കരുതൽധനമായി 4 വർഷത്തേക്കു ഫെഡറൽ ബാങ്കിൽ 8.69% പലിശയ്ക്കു നിക്ഷേപിച്ചിരുന്ന പണമാണ്, 8.9% പലിശയ്ക്കു കേരള ഫിനാൻഷ്യൽ കോർപറേഷൻ അനിൽ അംബാനിയുടെ ആർസിഎഫ്എൽ കമ്പനിയിൽ നിക്ഷേപിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 0.2% പലിശ അധികം കിട്ടാൻ വേണ്ടി നടത്തിയ ഇടപാടിലൂടെ 101 കോടി രൂപയാണു നഷ്ടമായത്. ഇതിനു പിന്നിൽ കമ്മിഷൻ അഴിമതിയുണ്ടെന്നും സിപിഎം ബന്ധുക്കളാണു പിന്നിലെന്നും സതീശൻ ആരോപിച്ചു.
തിരുവനന്തപുരം ∙ കെഎഫ്സി കരുതല്‍ ധനമായി 4 വര്‍ഷത്തേക്ക് ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം എന്തിനാണ് മുതലിനും പലിശയ്ക്കും സെക്യൂരിറ്റി ഇല്ലാത്ത അംബാനിയുടെ മുങ്ങുന്ന കമ്പനിയില്‍ നിക്ഷേപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫെഡറല്‍ ബാങ്കില്‍ സുരക്ഷിതമായിരുന്ന പണം 50,000 കോടി ബാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപിച്ചതിന് സര്‍ക്കാര്‍ മറുപടി പറയണം.
തിരുവനന്തപുരം ∙ നിക്ഷേപ തീരുമാനം നിയമം അനുസരിച്ചും ബോർഡിന്റെ അംഗീകാരത്തോടെയുമാണെന്ന കേരള ഫിനാൻഷ്യൽ കോർപറേഷന്റെ വാദം വാദം പച്ചക്കള്ളമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നിക്ഷേപ സമാഹരണത്തിനുള്ള 2016 ലെ ബോർഡിന്റെ തീരുമാനം നടപ്പാക്കാനായി 2018 ൽ അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപിച്ചു എന്നാണ് കെഎഫ്സി വിശദീകരിക്കുന്നത്. അംബാനിയുടെ കമ്പനിയിൽത്തന്നെ നിക്ഷേപിക്കാൻ കെഎഫ്സി ബോർഡ് തീരുമാനിച്ചിരുന്നില്ലെന്ന് ഇതിൽനിന്നു വ്യക്തമാണ്.
തിരുവനന്തപുരം∙ അനില്‍ അംബാനിയുടെ കമ്പനിയായ ആര്‍സിഎഫ്എലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് (കെഎഫ്സി) 60.80 കോടി രൂപ നിക്ഷേപിച്ച വിഷയത്തിൽ സര്‍ക്കാരിനോട് 5 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അനില്‍ അംബാനിയുടെ കമ്പനികള്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് ആര്‍സിഎഫ്എലില്‍ കെഎഫ്സി നിക്ഷേപം നടത്തിയതു മൂലം സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്
റഷ്യക്കുവേണ്ടി നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ കപ്പലുകൾ നിർമിക്കാനുള്ള കരാർ നേടാൻ ശ്രമങ്ങളുമായി കൊച്ചിൻ ഷിപ്പ്യാർഡ്. സ്വാൻ എനർജിയുടെ കീഴിലെ റിലയൻസ് നേവൽ ആൻഡ് എൻജിനിയറിങ്ങുമായി ചേർന്നാണ് നിർമാണക്കരാറിന് കൊച്ചി കപ്പൽശാല ശ്രമിക്കുന്നതെന്ന് റിപ്പോർട്ട്.
തിരുവനന്തപുരം ∙ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് (കെഎഫ്സി) അനില്‍ അംബാനിയുടെ കമ്പനിയില്‍ കോടികള്‍ നിക്ഷേപിച്ചതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് മുതലാളിമാരോട് കാട്ടുന്ന അതേ സമീപനമാണ് കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാരിന്റേത്. മോദി കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതി തള്ളുമ്പോള്‍ കേരള സര്‍ക്കാര്‍ അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കോടികള്‍ നല്കി.
Results 1-10 of 57