Activate your premium subscription today
ഇന്ത്യൻ ഭരണഘടനയുടെ കരടു തയാറാക്കാൻ ഇംഗ്ലണ്ടിലെ ഭരണഘടനാ വിദഗ്ധനായ ഐവർ ജെന്നിങ്സിനെ കൊണ്ടുവരാമെന്നാണ് ജവാഹർലാൽ നെഹ്റു ചിന്തിച്ചത്. സരോജിനി നായിഡുവുമൊത്ത് ഗാന്ധിജിയെ കാണാൻചെന്നപ്പോൾ നെഹ്റു അതു പറഞ്ഞു. അപ്പോൾ ഗാന്ധിജി ചോദിച്ചു: നമ്മുടെ രാജ്യത്തെതന്നെ ഭരണഘടനാ വിദഗ്ധനായ ഡോ. ഭീംറാവു അംബേദ്കറുടെ പേര് എന്തുകൊണ്ട് മനസ്സിൽ വന്നില്ല? അതിനു മുൻപു ഗാന്ധിജിയോടും കോൺഗ്രസിനോടും അംബേദ്കർ ശക്തമായ വാക്കുകളിലൂടെ കലഹിച്ചിരുന്നു. പട്ടികജാതികൾക്കു പ്രത്യേക മണ്ഡലങ്ങൾ വേണമെന്നതു താൻ മുന്നിൽനിന്ന അവകാശസമരത്തിന്റെ ഭാഗമായി അംബേദ്കറെടുത്ത ശക്തമായ നിലപാടായിരുന്നു. കോൺഗ്രസ് അനുകൂലിച്ചില്ല. പിന്നീട് കോൺഗ്രസിന്റെ നിലപാടിനു വഴങ്ങിയെങ്കിലും രാഷ്ട്രപിതാവിനോടും മുഖ്യപാർട്ടിയോടുമുള്ള കലഹത്തിന്റെ കാരണങ്ങൾ അംബേദ്കർ നിലനിർത്തി. സർദാർ വല്ലഭ്ഭായ് പട്ടേൽ പറഞ്ഞു: ‘വാതിലുകൾ മാത്രമല്ല, ഭരണഘടനാസഭയുടെ ജനാലകളും അംബേദ്കറിനു മുന്നിൽ അടഞ്ഞുകിടക്കും. എങ്ങനെ അദ്ദേഹം ഭരണഘടനാ സഭയിൽ പ്രവേശിക്കുമെന്നു നമുക്കൊന്നു കാണണം.’ വാതിലുക..ളും ജനാലകളും കൊട്ടിയടച്ചവർതന്നെ അദ്ദേഹത്തെ ഭരണഘടനാസഭയിലേക്കു കൊണ്ടുവരുന്നതാണ് പിന്നീടു കണ്ടത്. ബോംബെയിൽനിന്നു സഭയിലെത്താനാണ് അംബേദ്കർ ആഗ്രഹിച്ചത്. അതിനു തടസ്സങ്ങൾ നേരിട്ടു. ഇപ്പോൾ ബംഗ്ലദേശിലുള്ള ബരിസാലിലെ ജോഗേന്ദ്ര നാഥ് മണ്ഡൽ എന്ന അഭിഭാഷകൻ കിഴക്കൻ ബംഗാളിലെ ജെസോർ– ഖുൽന മണ്ഡലത്തിലേക്ക് അംബേദ്കറെ ക്ഷണിച്ചു. മണ്ഡൽ പേര് നിർദേശിച്ചു; ലെജിസ്ലേറ്റീവ് കൗൺസിലിലെ കോൺഗ്രസ് അംഗം ഗയാനാഥ് ബിശ്വാസ് പിന്തുണച്ചു. ഗയാനാഥ് വോട്ടെടുപ്പിന് എത്തുന്നതു തടയാനുൾപ്പെടെ പാർട്ടി ശ്രമിച്ചു. എങ്കിലും 1946 ജൂലൈ 19നു സഭയിലേക്ക് അംബേദ്കർ തിരഞ്ഞെടുക്കപ്പെട്ടു.
‘‘അമേരിക്കൻ ഔദ്യോഗിക രേഖകളിൽ ഇനി ‘സെക്സ്’ മാത്രം, ‘ജെൻഡർ’ ഇല്ല. സ്ത്രീയെ സ്ത്രീയും പുരുഷനെ പുരുഷനുമായി അംഗീകരിക്കും, മറ്റൊരു ഗണമില്ല. സ്ത്രീക്കു പുരുഷനും പുരുഷനു സ്ത്രീയും ആവാൻ സാധിക്കില്ല. എന്റെ തീരുമാനം സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്ന നടപടി.’’– അമേരിക്കയുടെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ്
ബെംഗളൂരു ∙ ഭരണഘടനയെയും ഗാന്ധിജിയുടെയും അംബേദ്കറുടെയും ആശയങ്ങളെയും ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയുമായി ബെളഗാവിയിൽ കോൺഗ്രസിന്റെ മഹാറാലി. 1924 ൽ മഹാത്മാഗാന്ധി അധ്യക്ഷനായി ചേർന്ന ഏക ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ മുദ്രാവാക്യമുയർത്തി റാലി സംഘടിപ്പിച്ചത്.
മുംബൈ∙ ഭരണഘടനാ ശിൽപി ഡോ. അംബേദ്കർ 1940ൽ ആർഎസ്എസ് ശാഖ സന്ദർശിച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്തെന്ന് കമ്യൂണിക്കേഷൻ വിഭാഗം വിശ്വ സംവാദ് കേന്ദ്രയുടെ ഭാരവാഹികൾ അവകാശപ്പെട്ടു. സത്താറ കരാഡിലെ ആർഎസ്എസ് ശാഖയാണു സന്ദർശിച്ചത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും സംഘടനയെ അകന്നുനിന്നല്ല കണ്ടതെന്ന് പ്രസംഗിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ട് മറാഠി പത്രമായ കേസരിയിൽ പ്രസിദ്ധീകരിച്ചതായും പറഞ്ഞു.
ലക്നൗ∙ ഹനുമാൻ രാജ്ഭർ സമുദായത്തിലാണു ജനിച്ചതെന്നു ബിജെപി സഖ്യകക്ഷി നേതാവും ഉത്തർപ്രദേശിന്റെ പഞ്ചായത്തിരാജ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ. സുഹേൽദേവ് ഭാരതീയ സമാജ്വാദി പാർട്ടി നേതാവുകൂടിയായ മന്ത്രി നടത്തിയ പരാമർശം ഇതിനോടകം വിവാദമായി. ഭരണഘടനാശിൽപിയായ ബി.ആർ. അംബേദ്കറിനോട് കോൺഗ്രസും സമാജ്വാദി പാർട്ടിയും (എസ്പി) കാണിക്കുന്ന ‘സ്നേഹത്തെയും’ അദ്ദേഹം വിമർശിച്ചു.
ന്യൂഡൽഹി ∙ പാർലമെന്റ് സമ്മേളനം അവസാനിച്ചെങ്കിലും ബി.ആർ.അംബേദ്കറിന് എതിരായ അമിത് ഷായുടെ വിവാദ പരാമർശം ആളിക്കത്തിക്കാനും ഇന്ത്യാസഖ്യം പാർട്ടികളെ തമ്മിൽ ചേർത്തുനിർത്തുന്ന മുഖ്യവിഷയമാക്കാനും കോൺഗ്രസ് തന്ത്രമൊരുക്കുന്നു.
തലശേരി∙ ഭരണഘടനാ ശില്പി ഡോ.ബി.ആര്.അംബേദ്കറുടെ സംഭാവനകളെ തമസ്കരിച്ചു ചരിത്രം വളച്ചൊടിക്കാന്‍ അമിത് ഷായും ബിജെപിയും ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനത്തിൽ കേരളത്തിലാകമാനം ബി.ആര്.അംബേദ്കര്‍ ദിനമായി ആചരിക്കുമെന്നും ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപിടിച്ച് ‘ജയ് ഭീം അംബേദ്കര്‍ സമ്മേളനങ്ങള്‍’ മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു
ചെന്നൈ∙ സ്വതന്ത്രവും എല്ലാവരും തുല്യരായി ജനിക്കുകയും ചെയ്യുന്ന ഇന്ത്യയെന്ന ബി.ആർ.അംബേദ്കറുടെ സ്വപ്നത്തെ അഭിമാനത്തോടെ വിശ്വസിക്കുകയും പോരാടുകയും ചെയ്ത ഒരു ഇന്ത്യക്കാരനും ആ മഹാനായ വ്യക്തിയുടെ പാരമ്പര്യത്തെ കളങ്കപ്പെടുത്തുന്നത് സഹിക്കാനാവില്ലെന്ന് കമൽ ഹാസൻ. അംബേദ്കറിനെതിരായ ആഭ്യന്തരമന്ത്രി അമിത്
1931ൽ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ പ്രസംഗിക്കുന്ന ഡോ. ഭീംറാവു അംബേദ്കറുടെ യഥാർത്ഥ ശബ്ദരേഖ എന്ന അവകാശവാദത്തോടെ ഒരു ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. അംബേദ്കറിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള
ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമായേക്കും. അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് പുറത്തു പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. അംബേദ്കർ പ്രതിമയ്ക്കു മുന്നിലാണു നീല വസ്ത്രം ധരിച്ച് ഇന്ത്യാ മുന്നണി എംപിമാർ പ്രതിഷേധിച്ചത്.
Results 1-10 of 21