Activate your premium subscription today
ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. ബംഗ്ലദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു ഗവർണർ ഡൽഹിയിലെത്തിയത്.
അഭ്യൂഹങ്ങളും ആശങ്കകളും നിലനിൽക്കുന്ന തന്ത്രപ്രധാനമായ ഭാരത- നേപ്പാൾ, ഭാരത-ഭൂട്ടാൻ അതിർത്തിമേഖലകളിൽ കഴിഞ്ഞ രണ്ടുദിവസം ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് നടത്തിയ സന്ദർശനവും കൂടിക്കാഴ്ചകളും വിവരശേഖരണവും ദേശീയതലത്തിൽ ശ്രദ്ധപിടിച്ചുപറ്റി. ഭൂട്ടാൻ അതിർത്തിയിൽ അലിയ്പുര്‍ദ്വാര്‍ ജില്ലയിലെ ടോട്ടോപാരാ ആദിവാസി ഗ്രാമം, നേപ്പാൾ അതിർത്തിയിലെ പാണിറ്റാങ്കി, ഗോർസിങ് ബസ്ടി ഗ്രാമങ്ങൾ എന്നിവിടങ്ങളിലായിരുന്നു അമാർഗ്രാം (എന്റെ ഗ്രാമം) ദൗത്യത്തിന്റെ ഭാഗമായി ഗവർണറുടെ പര്യടനം.
ഝാഡ്ഗ്രാം (ബംഗാൾ) ∙ ജീവിതപോരാട്ടത്തിലൂടെ ഒരു മുൻനിര സിനിമയുടെ കഥാപാത്രമായ ഗോത്രനായിക ബിജോലി മുർമുവിന് മറ്റൊരു വിസ്മയ നിമിഷം. ബിജോലിക്കു മാത്രമല്ല, അവരുടെ സമൂഹത്തിനും നാടിനാകെത്തന്നെയും. അതീവ സുരക്ഷാ അകമ്പടിയുള്ള വാഹനവ്യൂഹത്തിൽ നിന്നിറങ്ങി ഗവർണർ ഡോ. സി.വി ആനന്ദബോസ് ബിജോലിയുടെ ‘ടോട്ടോ’യിൽ കയറിയപ്പോൾ അവർ മാത്രമല്ല ഗോത്രസമൂഹമാകെ അമ്പരന്നു. ഗോത്രവർഗജനതയോടുള്ള ആദരവിന്റെയും ഐക്യദാർഢ്യത്തിന്റെയും ഹൃദയസ്പർശിയായ കാഴ്ച. ആദ്യമായാണത്രേ ഒരു സംസ്ഥാന ഭരണത്തലവനെ അവർ സ്വന്തം ഗ്രാമത്തിൽ കാണുന്നത്.
കോട്ടയം ∙ രാഷ്ട്ര പുനർനിർമാണത്തിൽ ക്രൈസ്തവ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും അൽമായ സമൂഹത്തിന്റെയും സംഭാവനകൾ ശ്രേഷ്ഠമെന്നു ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്. നിഖ്യാ സുന്നഹദോസിന്റെ 1700–ാം വാർഷികവുമായി ബന്ധപ്പെട്ട് ചർച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാഷനൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതമെന്ന മനോഹരനൗകയെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണു ക്രൈസ്തവ സമൂഹമെന്നും അദ്ദേഹം പറഞ്ഞു. കോൺക്ലേവിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഗവർണർ പറഞ്ഞു.
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നാളെ വിധി. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയി ആണ് പ്രതി. സാക്ഷിപ്പട്ടികയിൽ 128 പേരുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒൻപതിനാണ് ഒരു ക്ലാസ്മുറിയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ബംഗാളിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ബംഗാളിൽ ഡോക്ടർമാർ ജോലി ബഹിഷ്കരിച്ച് സമരം നടത്തിയിരുന്നു.
കൊൽക്കത്ത∙ ബംഗാളിലെ ഗോത്രമേഖലകളിലൂടെ യാത്ര ചെയ്തു ഗവർണർ ഡോ.സി.വി.ആനന്ദബോസ്. ‘അമർഗ്രാം’ എന്നു പേരിട്ട ജനസമ്പർക്കപരിപാടിയിൽ നൂറു കണക്കിനു ഗോത്രവിഭാഗക്കാരുമായിട്ടാണ് ഗവർണർ ആശയവിനിമയം നടത്തിയത്. സുന്ദർബൻ മേഖലയിലെ ബാങ്ക്ര ഗ്രാമത്തിൽ നിന്നാരംഭിച്ച യാത്ര കഴിഞ്ഞദിവസം പൂർബ ബർദ്ധമാനിലെ ഔസ്ഗ്രാമിലെ സഖഡംഗ എന്ന ഗോത്ര പ്രദേശം വരെ നീണ്ടു. ആനന്ദബോസ് ബംഗാളിൽ ഗവർണറായി ചുമതലയേറ്റപ്പോൾ തുടങ്ങിവെച്ച ‘ജൻരാജ്ഭവൻ’ സംരംഭത്തിന്റെ രണ്ടാം പതിപ്പാണ് മൂന്നാം വർഷത്തിന്റെ തുടക്കത്തിൽ രൂപം നൽകിയ ‘അമർഗ്രാം’. കൊല്ലം കലക്ടറായിരുന്ന ആനന്ദബോസിന്റെ ‘ഫയലിൽ നിന്ന് വയലിലേക്ക്’ എന്ന പരിപാടിയാണ് പിന്നീട് അദ്ദേഹം നടത്തിയ പല ജനസമ്പർക്ക പരിപാടികളുടെയും തുടക്കം.
കൊൽക്കത്ത ∙ ഗവർണർ ഡോ. സി.വി.ആനന്ദബോസ് എഴുതിയ ഗാനങ്ങളും അതിനൊപ്പം കുട്ടികൾ കാഴ്ചവച്ച ആനന്ദനൃത്തവും വിഭവസമൃദ്ധമായ ചായസൽക്കാരവുമായി ബംഗാൾ രാജ്ഭവനിൽ ക്രിസ്മസ് ആഘോഷിച്ചു. ബംഗാളിലെയും കേരളത്തിലെയും പ്രമുഖ പുരോഹിതരും സാമൂഹികസേവകരും വിദ്യാർഥികളും പങ്കെടുത്തു. ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ സന്ദേശം നൽകി.
കൊൽക്കത്തെ∙ കര്‍ദിനാള്‍ പദവിയിൽ സ്ഥാനാരോഹണം ചെയ്ത ആർച്ച് ബിഷപ് ജോര്‍ജ് കൂവക്കാടിനെ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് അനുമോദിച്ചു. നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ഭാരതത്തിലെ ആദ്യ വൈദികനെന്ന ബഹുമതി സിറോ മലബാര്‍ സഭയ്ക്ക് മാത്രമല്ല, സമൂഹത്തിനാകെ അഭിമാനകരമായ നേട്ടമാണെന്ന് ആനന്ദബോസ് അനുമോദനസന്ദേശത്തിൽ
കൊച്ചി∙ ഗാന്ധിവധം ആര്‍എസ്എസിനു മേല്‍ ആരോപിച്ചത് സ്യമന്തകമണി മോഷ്ടിച്ചെന്ന കുറ്റം ഭഗവാന് ശ്രീകൃഷ്ണനു മേല്‍ ചുമത്തിയതുപോലെയാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ്. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ്. സേതുമാധവന് പരിഭാഷ നിര്‍വഹിച്ച ആദ്യത്തെ അഗ്നിപരീക്ഷ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ നിര്‍ഹിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി മുന്നോട്ടുവെച്ച ‘അമ്മയ്ക്ക് ഒരു മരം’ പദ്ധതി വംഗനാട്ടിൽ ജനകീയമാക്കാനുള്ള ദൗത്യത്തിന് രാജ്ഭവനിൽ തുടക്കം കുറിച്ച് ഗവർണർ പദവിയിൽ സി.വി. ആനന്ദബോസ് മൂന്നാം വർഷത്തിലേക്ക്. രാജ്ഭവൻ പൂന്തോട്ടത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് ശനിയാഴ്ച ഗവർണർ രണ്ടാം വാർഷികദിനാചരണം ഉദ്ഘാടനം ചെയ്തത്. ‘ഹരിതാഭമായ
Results 1-10 of 87