Activate your premium subscription today
തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) കേന്ദ്ര സർക്കാരിനു സമർപ്പിച്ചിട്ട് ഈ മാസം 17ന് അഞ്ചു വർഷം പൂർത്തിയാകുന്നു. ഡിപിആർ പരിഷ്കരിക്കണമെന്നു കേരളത്തോട് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ കേന്ദ്രത്തിന്റെ പരിഗണനയിലുള്ള ഡിപിആർ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല. 2019 ഡിസംബറിൽ തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതി ഉപേക്ഷിച്ചോ എന്നു വ്യക്തമാക്കാതെയാണു റെയിൽവേ മന്ത്രാലയം ഇ.ശ്രീധരന്റെ നിർദേശമായ ഹൈ സ്പീഡ് റെയിൽ പദ്ധതിയുൾപ്പെടെ ചർച്ച ചെയ്യുന്നത്. അഞ്ചുവർഷമായി റെയിൽവേ മന്ത്രാലയത്തിലിരിക്കുന്ന സിൽവർ ലൈൻ പദ്ധതിക്കായി പക്ഷേ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ റെയിൽ) ഇതുവരെ മുടക്കിയത് 60 കോടിയിലേറെ രൂപയാണ്.
മലപ്പുറം∙ കൂരിയാടു പോലുള്ള വയൽപ്രദേശത്തെ ആറുവരിപ്പാത നിർമാണത്തിനു വയഡക്ട് രീതിയാണ് അഭികാമ്യമെന്ന് ഇ.ശ്രീധരൻ. ഈ സ്ഥലം നേരിട്ടുകണ്ടിട്ടില്ലെങ്കിലും, മുകളിൽ അമിതഭാരം വരുമ്പോൾ താഴ്ന്നുപോകുന്ന സ്വഭാവമാണു മണ്ണിനെന്നു തോന്നുന്നു. നിലവിലെ നിർമാണരീതി കണ്ടാൽ, ഈ ഭാഗത്തു മണ്ണുപരിശോധന കൃത്യമായി നടത്തിയിട്ടില്ല എന്നുവേണം കരുതാൻ. മണ്ണിന്റെ ഘടന മനസ്സിലാക്കി വേണം നിർമാണം. ഈ ഭാഗത്ത് ഇനി അറ്റകുറ്റപ്പണി നടത്തിയാലും വീണ്ടും മണ്ണു താഴ്ന്ന് അപകടം ഉണ്ടാകാനുള്ള സാധ്യത മുന്നിൽകാണണം. ഉറച്ച മണ്ണില്ലാത്ത ഇത്തരം കൃഷിഭൂമികളിൽ ഒരിക്കലും വലിയ തോതിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമാണം പാടില്ല. ഇത്തരം പ്രദേശങ്ങളിൽ തൂണുകളിൽ റോഡ് നിർമിക്കുകയാണ് (വയഡക്ട്) പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ സമ്മതത്തോടെ സിൽവർലൈൻ പദ്ധതിക്ക് ഇ.ശ്രീധരൻ നൽകിയ ബദൽ നിർദേശം തൽക്കാലം പരിശോധിക്കുന്നില്ലെന്നു കേന്ദ്രസർക്കാർ. ശ്രീധരനു മറുപടി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും, സിൽവർലൈൻ ഡിപിആറിൽ നേരത്തേ നിർദേശിച്ച മാറ്റങ്ങൾ വരുത്തി പരിഷ്കരിച്ചു സമർപ്പിക്കാനും കേന്ദ്ര റെയിൽവേ മന്ത്രാലയം കെ റെയിലിനോടു നിർദേശിച്ചു.
തൊടുപുഴയിൽ കാണാതായ ബിജു ജോസഫിന്റെ മൃതദേഹം മാൻഹോളിൽ കണ്ടെത്തിയതും ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചതുമാണ് ഇന്നത്തെ പ്രധാന സംഭവങ്ങൾ. 59–ാം ജ്ഞാനപീഠ പുരസ്കാരവും ഇന്നു പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യകാൻ വിനോദ് കുമാർ ശുക്ലയ്ക്കാണ് പുരസ്കാരം.
തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതി നടക്കില്ലെന്ന തിരിച്ചറിവിലേക്കു സംസ്ഥാന സർക്കാർ എത്തിയെങ്കിലും പദ്ധതി ഉപേക്ഷിച്ചതായി തൽക്കാലം പ്രഖ്യാപിക്കില്ല. ഇ.ശ്രീധരൻ നിർദേശിച്ച സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ കാര്യത്തിൽ റെയിൽവേയുടെ പച്ചക്കൊടി ലഭിക്കുന്നതുവരെ കാത്തിരിക്കാനാണു തീരുമാനം. കേന്ദ്രം സമ്മതിക്കുമെങ്കിൽ ബദൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന രാഷ്ട്രീയ തീരുമാനം സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും വലിയ എതിർപ്പുയർന്ന ഘട്ടത്തിലും ‘സിൽവർലൈൻ വരും കേട്ടോ’ എന്നു മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു.
തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതി നടക്കില്ലെന്ന തിരിച്ചറിവിലേക്കു സംസ്ഥാന സർക്കാർ എത്തിയെങ്കിലും പദ്ധതി ഉപേക്ഷിച്ചതായി തൽക്കാലം പ്രഖ്യാപിക്കില്ല. ഇ.ശ്രീധരൻ നിർദേശിച്ച സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ കാര്യത്തിൽ റെയിൽവേയുടെ പച്ചക്കൊടി ലഭിക്കുന്നതുവരെ കാത്തിരിക്കാനാണു തീരുമാനം. കേന്ദ്രം സമ്മതിക്കുമെങ്കിൽ ബദൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന രാഷ്ട്രീയ തീരുമാനം സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ രാജ്യത്തു ഭാവിയിൽ വരുന്ന അതിവേഗപാതകളുമായി ബന്ധിപ്പിക്കാമെന്നതു കണക്കിലെടുത്താണ് തിരുവനന്തപുരം – കണ്ണൂർ വേഗപാതയ്ക്ക് ഇ.ശ്രീധരൻ സ്റ്റാൻഡേഡ് ഗേജ് ശുപാർശ ചെയ്തിരിക്കുന്നത്. നിർമാണത്തിലുള്ള മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി സ്റ്റാൻഡേഡ് േഗജിലാണ്.
തിരുവനന്തപുരം ∙ കേരളത്തിൽ റോഡപകടങ്ങളിൽ പ്രതിവർഷം ശരാശരി 4000 മരണമുണ്ടാകുന്നത് ആശങ്കയുളവാക്കുന്നെന്നും അതിനു പരിഹാരമായാണു വേഗറെയിൽ ശുപാർശ ചെയ്തതെന്നും ഇ.ശ്രീധരൻ. അപകടങ്ങളിൽ ഗുരുതര പരുക്കേറ്റ് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തവരുടെ എണ്ണം ഇതിലും ഏറെയാണ്. കൂടുതൽ യാത്രക്കാരെ ട്രെയിനിലേക്ക് ആകർഷിച്ചാൽ റോഡപകടങ്ങൾ വൻ തോതിൽ കുറയ്ക്കാനാകും.
തിരുവനന്തപുരം ∙ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുൻപു വിശദപദ്ധതിരേഖ (ഡിപിആർ) തയാറാക്കിയ തിരുവനന്തപുരം – കണ്ണൂർ ഹൈസ്പീഡ് പാതയുടെ അലൈൻമെന്റിൽ വ്യത്യാസം വരുത്തിയാകും പുതിയ സെമി ഹൈസ്പീഡ് പാതയ്ക്ക് അലൈൻമെന്റ് കണ്ടെത്തുകയെന്ന് ഇ.ശ്രീധരൻ.
പാലക്കാട്∙ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപിയുടെ മുഴുവൻ നേതാക്കളും തനിക്കായി വോട്ട് തേടുമെന്നും ഇത്തവണ വിജയിക്കുമെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. ബിജെപി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. കഴിഞ്ഞ തവണ ഇ.ശ്രീധരൻ പരാജയപ്പെട്ടത് പാലക്കാടിനെ സംബന്ധിച്ച് വലിയ നഷ്ടമാണ്.
Results 1-10 of 154