Activate your premium subscription today
ബെംഗളൂരു ∙ ഭരണഘടനയെയും ഗാന്ധിജിയുടെയും അംബേദ്കറുടെയും ആശയങ്ങളെയും ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയുമായി ബെളഗാവിയിൽ കോൺഗ്രസിന്റെ മഹാറാലി. 1924 ൽ മഹാത്മാഗാന്ധി അധ്യക്ഷനായി ചേർന്ന ഏക ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ മുദ്രാവാക്യമുയർത്തി റാലി സംഘടിപ്പിച്ചത്.
തിരുവനന്തപുരം ∙ മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ ശക്തിപ്പെടുത്താനും ബൂത്തുതലത്തിൽ കോൺഗ്രസിന്റെ സംഘടനാ അടിത്തറ വിപുലീകരിക്കാനും ജനപിന്തുണ വർധിപ്പിക്കുന്നതിനുമായി മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനമായ ജനുവരി 30 മുതൽ ഒരുമാസം കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമങ്ങൾ സംഘടിപ്പിക്കും.പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന, കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലാണു തീരുമാനം.
1894ൽ ദക്ഷിണാഫ്രിക്കയിലെ നേറ്റാലിൽ വംശീയവിവേചനം അനുഭവിക്കുന്ന ഇന്ത്യക്കാരെ ഒരൊറ്റ കുടക്കീഴിൽ ഒരുമിച്ച് നിർത്തിയ ‘നേറ്റാൽ ഇന്ത്യൻ കോൺഗ്രസ്’ എന്ന ആദ്യസംഘടന രൂപീകരിച്ചത് മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന ചെറുപ്പക്കാരനായ ബാരിസ്റ്ററായിരുന്നു. കൃത്യം 30 വർഷങ്ങൾക്ക് ശേഷം, ആ മനുഷ്യൻ ‘ ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ എന്ന ലോകത്തെ ഏറ്റവും ബൃഹത്തായ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ അധ്യക്ഷനായി - 1924ൽ ബെളഗാവിയിൽ നടന്ന സമ്മേളനത്തിൽ. അപ്പോഴേക്കും, ഏത് സ്വേച്ഛാധിപത്യത്തിന്റെ മുന്നിലും ഒറ്റയ്ക്ക് നിൽക്കാൻ കഴിയുന്ന ആത്മബലത്തിന്റെ മറ്റൊരു പേരായി - മഹാത്മാഗാന്ധിയായി - കാലം ആ യുവ ബാരിസ്റ്ററെ പരിവർത്തനം ചെയ്തു കഴിഞ്ഞിരുന്നു. 39–ാം സമ്മേളനത്തിനായി ബെളഗാവി തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണം, കോൺഗ്രസിന്റെ ആരംഭകാലം മുതൽ ബെളഗാവിയിലെ പ്രവർത്തകർ കാണിച്ച താൽപര്യമായിരുന്നു. കോൺഗ്രസ് സ്ഥാപകനായിരുന്ന എ.ഒ.ഹ്യൂം 1893ൽ തന്നെ ബെളഗാവി സന്ദർശിച്ചിരുന്നു. എങ്കിലും, തീരുമാനം ബെളഗാവിക്ക് അനുകൂലമാക്കിയത് മുംബൈ പ്രവിശ്യയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ഗംഗാധർറാവു ദേശ്പാണ്ഡെയുടെ പ്രയത്നം കാരണമായിരുന്നു. 1887 മുതൽ കോൺഗ്രസ് സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്ന ദേശ്പാണ്ഡെ, ഗാന്ധിജിയുടെയും, തിലകന്റെയും അടുത്ത സുഹൃത്തായിരുന്നു. 1916ൽ ഗാന്ധിജി ബെളഗാവി സന്ദർശിച്ചതിന്റെ
ബെളഗാവി∙ ചരിത്രം ഉറങ്ങുന്ന ബെളഗാവി വീരസൗധത്തിലേക്ക് മഹാത്മജിയുടെ ഛായാചിത്രം കയ്യിലേന്തി രാഹുൽ ഗാന്ധി നടന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളും ഒപ്പം നടന്നു. 1924 ലെ ബെളഗാവി എഐസിസി സെഷനിൽ ജനനംകൊണ്ട സേവാദൾ എന്ന ആശയത്തിന്റെ പിന്തുടർച്ചക്കാർ ഗാന്ധിസ്മൃതി സൂക്തങ്ങൾ ഉറക്കെച്ചൊല്ലി. ബെളഗാവിയുടെ പാതയോരങ്ങൾ മഹാത്മജിയുടെ ചിത്രങ്ങളാൽ നിറഞ്ഞു. കോൺഗ്രസ് മഹാത്മജിയുടെ ദീപ്ത സ്മരണകളിലേക്ക്, മഹത്തായ പൈതൃകത്തിലക്കു തിരിച്ചു നടക്കുക കൂടിയായിരുന്നു.
വൈക്കം ∙ മഹാത്മാഗാന്ധിയെ പുറത്തിരുത്തിയ വൈക്കം ഇണ്ടംതുരുത്തി മനയിൽ അദ്ദേഹത്തിന്റെ പ്രപൗത്രൻ തുഷാർ ഗാന്ധിക്ക് വാദ്യമേളങ്ങളോടെ വരവേൽപ്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് സന്ധിസംഭാഷണത്തിന് എത്തിയപ്പോഴാണ് 1925 മാർച്ച് 10ന് ഗാന്ധിജിയെ മനയിൽ പ്രവേശിപ്പിക്കാതെ പുറത്ത് ഇരുത്തിയത്. ആ മന 1964ൽ കമ്യൂണിസ്റ്റ് നേതാവ് സി.കെ.വിശ്വനാഥന്റെ പേരിൽ സിപിഐ വാങ്ങി വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫിസ് (എഐടിയുസി) ആക്കി മാറ്റുകയായിരുന്നു. എഐടിയുസി ഏർപ്പെടുത്തിയ അവാർഡ് വാങ്ങാനാണ് ഇന്നലെ തുഷാർ ഗാന്ധി എത്തിയത്.
ന്യൂഡൽഹി ∙ പുതുവർഷത്തിൽ പാർട്ടിക്കു പുതുഭാവുകത്വം കണ്ടെത്താൻ കർണാടകയിലെ ബെളഗാവിയിൽ (പഴയ ബെൽഗാം) നാളെ കോൺഗ്രസ് നേതൃത്വം ‘നവ സത്യഗ്രഹ് ബൈഠക്’ നടത്തും. 2.30നു തുടങ്ങുന്ന യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അധ്യക്ഷത വഹിക്കും.
പത്തനംതിട്ട ∙ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യരക്തസാക്ഷിത്വത്തിനു നാളെ ഒരു നൂറ്റാണ്ട്. വൈക്കം സത്യഗ്രഹപ്പോരാളി കോഴഞ്ചേരി മേലുകരയിൽ ചിറ്റേടത്ത് ശങ്കുപ്പിള്ളയാണ് ആധുനിക കേരളത്തിലെ ആദ്യ രാഷ്ട്രീയ രക്തസാക്ഷി. 38–ാം വയസ്സിലാണ് അദ്ദേഹം മർദനമേറ്റു മരിക്കുന്നത്.
കൊച്ചി∙ ഗാന്ധിവധം ആര്‍എസ്എസിനു മേല്‍ ആരോപിച്ചത് സ്യമന്തകമണി മോഷ്ടിച്ചെന്ന കുറ്റം ഭഗവാന് ശ്രീകൃഷ്ണനു മേല്‍ ചുമത്തിയതുപോലെയാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ്. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ്. സേതുമാധവന് പരിഭാഷ നിര്‍വഹിച്ച ആദ്യത്തെ അഗ്നിപരീക്ഷ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ നിര്‍ഹിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്∙ മതമേധാവികളും മതമേലധ്യക്ഷന്മാരും ചേർന്നാണ് കേരളത്തിൽ പുതിയ വർഗീയത കൊണ്ടുവന്നതെന്ന് എഴുത്തുകാരൻ സക്കറിയ. മലയാള മനോരമ ഹോർത്തൂസിൽ ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന ചർച്ചയിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്യൂറോക്രാറ്റുകളും എഴുത്തുകാരും നയതന്ത്രവിദഗ്ധരും ബുദ്ധിജീവികളും പ്രഭാഷകരുമൊക്കെ വിരമിച്ചശേഷം സജീവരാഷ്ട്രീയത്തിലേക്കു കടക്കുന്നതും വളരെപ്പെട്ടെന്ന് അധികാരത്തിന്റെ ഭാഗമാകുന്നതും ഇന്ത്യയിലെ പതിവുകാഴ്ചയാണ്. ഇവരിൽ പലരും സ്വയം താരതമ്യം ചെയ്യുന്നത് എഴുത്തുകാരനും ദാർശനികനുമായിരുന്ന ജവാഹർലാൽ നെഹ്റുവുമായിട്ടാണ് എന്നതു രസകരമാണ്. എന്നാൽ, 1919ൽ സജീവരാഷ്ട്രീയത്തിലേക്കു കടന്നുവന്ന നെഹ്റു പത്തു വർഷത്തിനകം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തെത്തിയത് അദ്ദേഹം ബുദ്ധിജീവിയായതുകൊണ്ടാണെന്ന വാദം സത്യവിരുദ്ധമാണ്. കിഴക്കൻ യുപിയിലെ കർഷകരെയും തൊഴിലാളികളെയും വിദ്യാർഥി-യുവജനങ്ങളെയും സംഘടിപ്പിക്കാനും ഗാന്ധിയൻ സന്നദ്ധപ്രവർത്തനങ്ങളുടെ ഗ്രാമീണതലപ്രചാരണം ഏറ്റെടുക്കാനും മാത്രമല്ല, സാമ്രാജ്യത്വവിരുദ്ധലീഗിന്റെ രാജ്യാന്തര നേതൃത്വത്തെ നയിക്കാനും ചുരുങ്ങിയ കാലയളവു കൊണ്ടുതന്നെ അദ്ദേഹം പ്രാപ്തനായിരുന്നു. ഇന്ത്യയിലെ വിദൂരഗ്രാമങ്ങൾ മുതൽ യൂറോപ്പുവരെ പരന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. അതിലെ അവിസ്മരണീയമായ ഒരേടാണ് അദ്ദേഹം അലഹാബാദ് മുനിസിപ്പാലിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ച കാലയളവ്. പക്ഷേ, നെഹ്റുവിന്റെ ഭരണനിർവഹണപാടവവും നീതിബോധവും കൃത്യമായി അടയാളപ്പെടുത്തപ്പെട്ട ആ കാലത്തെക്കുറിച്ചു പലർക്കും അറിയില്ല.
Results 1-10 of 282