Activate your premium subscription today
ന്യൂഡൽഹി ∙ ഹിന്ദുക്കൾക്കിടയിലെ ജാതി വേർതിരിവ് അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം എന്ന നിലയിൽ കൂട്ടായ്മയുണ്ടാക്കി മുന്നേറാൻ ഹിന്ദു വിഭാഗങ്ങൾ ശ്രമിക്കണമെന്ന് അലിഗഡിൽ ആർഎസ്എസ് പ്രവർത്തകരുടെ യോഗത്തിൽ മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. ‘മൂല്യങ്ങളാണ് ഹിന്ദു സമൂഹത്തിന്റെ അടിസ്ഥാനം. പാരമ്പര്യത്തിലും സാംസ്കാരിക മൂല്യങ്ങളിലും സദാചാര തത്വങ്ങളിലും അടിസ്ഥാനമാക്കിയുള്ള സമൂഹം കെട്ടിപ്പടുക്കണം. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്വയം സേവകൻമാരുടെ പ്രവർത്തനം വ്യാപിപ്പിക്കണം.
നാഗ്പുര്‍ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനത്ത് എത്തി മോഹൻ ഭാഗവതിനെ കണ്ടത് അദ്ദേഹത്തിന്റെ വിരമിക്കല്‍ തീരുമാനം അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുകയാണ്.
ന്യൂഡൽഹി ∙ ബിജെപിയിലേക്ക് ഇല്ലെന്നു വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി. ഓൺലൈൻ മാധ്യമത്തിനു നൽകിയ പോഡ്കാസ്റ്റിന്റെ പൂർണരൂപത്തിലാണു തരൂരിന്റെ പ്രതികരണം. ബിജെപിയിൽ ചേരാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഓരോ പാർട്ടിക്കും അവരുടെ ചരിത്രവും വിശ്വാസമുണ്ടാവും. ഒന്നിലെ വിശ്വാസവുമായി ചേരാൻ കഴിയാതാകുമ്പോൾ മറ്റൊന്നിൽ ചേരുന്നതു ശരിയല്ല. പാർട്ടിയിൽനിന്നു മാറി സ്വതന്ത്രനായി നിൽക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
കൊൽക്കത്ത ∙ രാജ്യത്തെ ഉത്തരവാദിത്തമുള്ള സമൂഹം ഹിന്ദു സമൂഹമാണെന്ന് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്. ബർധമാനിലെ സായ് ഗ്രൗണ്ടിൽ നടന്ന ആർഎസ്എസ് പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസിനെ മനസിലാക്കാൻ സമയമെടുക്കും. ആളുകൾ സംഘടനയെ ദൂരെ നിന്ന് മനസിലാക്കാൻ ശ്രമിക്കുമ്പോഴാണ് തെറ്റുകളും തെറ്റിദ്ധാരണകളും
ചെറുകോൽപുഴ ∙ എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന നിയമമാണു സനാതന ധർമമെന്ന് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്
കൊച്ചി ∙ നന്മയുടെ സമൂഹസൃഷ്ടിക്കായുള്ള ഭാരതത്തിന്റെ മാതൃക ലോകം ഉറ്റുനോക്കുകയാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ‘വസുധൈവ കുടുംബകം’ എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം വേഗത്തിലാക്കാൻ സാഹിത്യകാരന്മാർക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തപസ്യ കലാസാഹിത്യവേദിയുടെ അൻപതാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷത്തെ സുവർണോത്സവ ആഘോഷം കൊച്ചി രാജേന്ദ്ര മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോഹൻ ഭാഗവത്.
കൊച്ചി: പുള്ളുവന്‍ പാട്ട് കേട്ട്, നാഗദൈവങ്ങളെ ദര്‍ശിച്ച് ആർഎസ്എസ് സർസംഘചാലക് മോഹന്‍ ഭാഗവതിന്റെ കേരളത്തിലെ സംഘടനാപരിപാടികള്‍ക്ക് തുടക്കം. തൃപ്പൂണിത്തുറ ആമേട മനയില്‍ പുലര്‍ച്ചെ പുള്ളുവന്‍ പാട്ട് കേട്ട് അനുഗ്രഹം തേടിയ അദ്ദേഹം ശേഷം സപ്തമാതൃ നാഗരാജ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. ക്ഷേത്ര ഭാരവാഹികള്‍ മാലയണിയിച്ച്, വെള്ളിയില്‍ തീര്‍ത്ത സപ്തമാതൃ നാഗശിൽപം നൽകി അദ്ദേഹത്തെ സ്വീകരിച്ചു.
കൊച്ചി∙ ആർഎസ്എസ് ദക്ഷിണ പ്രാന്ത സംഘടനാ പരിപാടികൾക്കായി സർസംഘചാലക് മോഹൻ ഭാഗവത് കൊച്ചിയിലെത്തി. ഉദയംപേരൂർ പഞ്ചായത്തിലെ നടക്കാവ് ആമേട മനയിലെത്തിയ അദ്ദേഹത്തെ ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് കൂടിയായ എം.എ.വാസുദേവൻ നമ്പൂതിരി പൊന്നാട അണിയിച്ചു. ദക്ഷിണ പ്രാന്തത്തിലെ വിവിധ തലത്തിലുള്ള സംഘടനാ പരിപാടികളിലും ഭാരവാഹിയോഗങ്ങളിലും 20വരെ അദ്ദേഹം പങ്കെടുക്കും
ന്യൂഡൽഹി ∙ ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിനത്തിലാണെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യപ്പെടാവുന്ന കുറ്റമാണിതെന്നും ഓരോ ഭാരതീയനെയും അപമാനിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയും ബ്രിട്ടിഷുകാർക്കെതിരായ പോരാട്ടവുമെല്ലാം അസാധുവാണെന്ന വാദം രാജ്യദ്രോഹമാണെന്നും കോൺഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനച്ചടങ്ങിൽ രാഹുൽ ഗാന്ധി പറഞ്ഞു
ഇൻഡോർ ∙ അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്ന വിവാദ പ്രസ്താവനയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പ്രാണപ്രതിഷ്ഠ നടത്തിയ തീയതി ‘പ്രതിഷ്ഠ ദ്വാദശി’ എന്ന പേരിൽ ആഘോഷിക്കണം. വിദേശ ആധിപത്യത്തിനുമേൽ ഭാരതത്തിന്റെ പരമാധികാരം വിജയം നേടിയതിന്റെ പ്രതീകമാണിതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
Results 1-10 of 69