Activate your premium subscription today
കൊല്‍ക്കത്ത ∙ സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണ തീയതി പരാമര്‍ശിച്ചതില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പൊലീസ്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനിപുര്‍ പൊലീസ് രാഹുലിനെതിരെ എഫ്ഐആര്‍ റജിസ്റ്റർ ചെയ്തത്.
കൊൽക്കത്ത ∙ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള നോപാറ പൊലീസ് സ്റ്റേഷനിലേക്കു ചെല്ലുമ്പോൾ തന്നെ നേതാജിയുടെ പ്രതിമ കാണാം. മറ്റൊരു അമൂല്യനിധി ഈ സ്റ്റേഷനിൽ 93 വർഷമായി സൂക്ഷിച്ചിരിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിനു ബ്രിട്ടിഷുകാർ ചായ നൽകിയ ഒരു കപ്പും സോസറും. ഒരു സമരത്തിന്റെയും അറസ്റ്റിന്റെയും കഥയുണ്ട് ഇതിനു പറയാൻ. നേതാജിയുടെ ജന്മദിനത്തിൽ എല്ലാവർഷവും നടത്താറുള്ള പ്രത്യേക ആഘോഷങ്ങൾ നോപാറ സ്റ്റേഷനിൽ ഇന്നലെ നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
കോട്ടയം ∙ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മദിനം ഇന്ന് ആഘോഷിക്കുമ്പോൾ കോട്ടയത്തിനും പറയാനുണ്ട് അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു രക്തബന്ധത്തിന്റെ കഥ. നേതാജിയുടെ മാതൃസഹോദരിയുടെ മകൻ സുനിൽ ബോസ് വിവാഹം ചെയ്തതു മലയാളിയെയാണ്. വിവാഹം നടന്നതാകട്ടെ ഒളശ്ശ സെന്റ് മാർക്സ് സിഎസ്ഐ ദേവാലയത്തിലും. വിവാഹ റജിസ്റ്ററിൽ രക്ഷിതാവിന്റെ സ്ഥാനത്തു സുഭാഷ് ചന്ദ്രബോസിന്റെ ചുരുക്കെഴുത്തായ എസ്.സി.ബോസ് എന്നാണു പേരെഴുതിയിരിക്കുന്നതും. ഐസ്ക്രീമിനു പകരം കൊൽക്കത്തയിൽ നിന്നു കൊണ്ടുവന്ന രസഗുള വിളമ്പിയ ആ വിവാഹത്തിന്റെ മധുരതരമായ ഓർമകൾ പങ്കുവയ്ക്കുകയാണു കണ്ടംചിറ തര്യൻ കെ.തോമസിന്റെ ഭാര്യ ബാവാ തോമസ്.
കേരള നവോത്ഥാന ചരിത്രത്തിലെ ഒരു സുപ്രധാന ദിവസത്തിന്റെ ഓർമപുതുക്കലാണിന്ന്. 1947 ഡിസംബർ 20നാണ് കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്. 1936 നവംബർ 12ന് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തിരുവിതാംകൂറിൽ നടത്തിയ ക്ഷേത്രപ്രവേശന വിളംബരം, 1947 ജൂൺ 2ലെ മലബാർ ക്ഷേത്രപ്രവേശന വിളംബംരം, 1947 ജൂൺ 12ന്
ന്യൂഡൽഹി∙ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണെന്ന നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ റനൗട്ടിന്റെ പരാമർശത്തിനെതിരെ സുഭാഷ് ചന്ദ്രബോസിന്റെ
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്രസിപ്പിക്കുന്ന അധ്യായം. അതായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്. ഇന്ത്യയുടെ ഈ വീരപുത്രന്റെ 127ാം ജന്മവാർഷിക ദിനമാണ് കടന്നുപോയത്. പരാക്രം ദിനമെന്ന പേരിൽ രാജ്യം ഈ ദിനത്തെ ആദരിക്കുന്നു. സമാനതകളില്ലാത്ത സാഹസികതകൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഐഎൻഎ എന്ന
നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ പൊതുഭാവനയിലെ അനശ്വര വീരനായകനാണ്. മറ്റു പല നേതാക്കളെയുംപോലെ നേതാജി ഒരിക്കലും വിസ്മൃതിയിലേക്ക് ആണ്ടുപോയില്ല. അദ്ദേഹത്തിന്റെ അസാധാരണ ജീവിതവും സമരവും മരണവുമെല്ലാം ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ലക്ഷ്യം നേടാൻ സ്വീകരിച്ച പാതയും അതിന്റെ അപ്രായോഗികതയും ഫാഷിസ്റ്റുകളുടെ പിന്തുണ തേടിയതുമൊക്കെ വിമർശനത്തോടെ കാണുമ്പോഴും അദ്ദേഹത്തിന്റെ അപാരമായ രാജ്യസ്നേഹത്തിൽ ആർക്കും സംശയമില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് നേതാജിയുടെ ദുരൂഹമരണം ഇന്നും തീവ്രവേദനയോടെ മാത്രം നമ്മൾ ഓർക്കുന്നത്.
കൊൽക്കത്ത∙ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നാടും വീടും കാണാതെ പ്രമാടം നേതാജി സ്കൂളിന് എന്ത് ആഘോഷം? ഡയമണ്ട് ജൂബിലി ആഘോഷിക്കുന്ന സ്കൂൾ ആ സ്വപ്ന യാത്രയിലാണ്. 10 വിദ്യാർത്ഥികൾക്കും ഏതാനും അധ്യാപകർക്കും കൊൽക്കത്ത സന്ദർശിക്കാൻ ബംഗാൾ ഗവർണർ സി. വി. ആനന്ദബോസിന്റെ ക്ഷണം കിട്ടിയതോടെ സ്വപ്ന സാഫല്യത്തിന്റെ
ന്യൂഡൽഹി ∙ നാഷനൽ ആർക്കൈവ്സിൽ മൂന്നരക്കോടി പേജുകളിലായുള്ള ചരിത്രരേഖകൾ ഇനി ഡിജിറ്റലിൽ ലഭ്യമാകും. വെബ്സൈറ്റ്: https://www.abhilekh-patal.in. നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ കീഴിൽ 70 ലക്ഷം രേഖകളുടെ 34 കോടി പേജുകളാണുള്ളത്. ബാക്കി 30.5 കോടി പേജുകൾ അടുത്ത 2 വർഷത്തിനുള്ളിൽ ലഭ്യമാക്കും. 90 കോടി രൂപ മുതൽമുടക്കിലാണു ഡിജിറ്റൈസേഷൻ നടപടികൾ പൂർത്തിയാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ രേഖകൾ എളുപ്പത്തിൽ സേർച് ചെയ്യാൻ സാധിക്കുന്ന സംവിധാനവും വെബ്സൈറ്റിൽ ലഭ്യമാക്കും.
ചെന്നൈ ∙ അവസാനിക്കാത്ത പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു എൻ.ശങ്കരയ്യയുടെ ജീവിതം. 1938 ൽ സ്വാതന്ത്ര്യസമരത്തിന്റെ കനൽച്ചൂടിൽ മധുരയിൽ വിദ്യാർഥി യൂണിയൻ സെക്രട്ടറിയായി തുടങ്ങിയ പൊതുജീവിതം. സുബ്രഹ്മണ്യഭാരതിയുടെ കവിതകളാൽ പ്രചോദിതനായ ശങ്കരയ്യ, 1939 ൽ നേതാജി സുഭാഷ് ചന്ദ്രബോസ് മധുരയിൽ വന്നപ്പോൾ വിദ്യാർഥി സമ്മേളനം സംഘടിപ്പിച്ച് ബ്രിട്ടിഷ് പൊലീസിന്റെ നോട്ടപ്പുള്ളിയായി.
Results 1-10 of 34