Activate your premium subscription today
തിരുവനന്തപുരം ∙ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമായി തോന്നുന്നില്ലെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘ഞങ്ങൾ ആരെയും തല്ലുന്നതിനോടു യോജിക്കുന്നില്ല, യോജിക്കുന്നെങ്കിൽ മാത്രമല്ലേ ആരെയെങ്കിലും തല്ലുന്നതു ശരിയാണോ തെറ്റാണോ എന്നു പറയേണ്ടതുള്ളൂ’ എന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി എം.വി.ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം∙ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ശ്രീനിവാസൻ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചതുകൊണ്ടാണ് അതുകേട്ട വിദ്യാര്‍ഥി അടിച്ചത്. ശ്രീനിവാസനെ അടിച്ചതു മഹാപരാധമായോ തെറ്റായോ കരുതുന്നില്ലെന്നും ആർഷോ പറഞ്ഞു.
തിരുവനന്തപുരം ∙ സ്വകാര്യസർവകലാശാലകളോടുള്ള നയം തിരുത്തിയെങ്കിലും അന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസനെ അടിച്ചുവീഴ്ത്തിയ മുൻ എസ്എഫ്ഐ നേതാവിന് സിപിഎം നൽകിയത് പദവിയും ജോലിയും. ആഗോളവിദ്യാഭ്യാസ സംഗമത്തിനു കോവളത്തെത്തിയ ടി.പി.ശ്രീനിവാസനെ തല്ലിയ കേസിൽ പ്രതിയായ ജെ.എസ്.ശരത്ത് ഇപ്പോൾ ഡിവൈഎഫ്ഐ മലയിൻകീഴ് മേഖലാ സെക്രട്ടറിയാണ്. എൽഡിഎഫ് ഭരിക്കുന്ന മലയിൻകീഴ് സർവീസ് സഹകരണ ബാങ്കിൽ അപ്രൈസറും.
‘‘ഒന്നാമത് അദ്ദേഹം വിദ്യാഭ്യാസ വിചക്ഷണന്‍ അല്ല. ശ്രീനിവാസന് അംബാസഡറായി പ്രവര്‍ത്തിച്ച ആളാണ്. പ്രത്യേക അംബാസഡറായി അദ്ദേഹത്തെ നിയോഗിക്കുകയാണ് ചെയ്തത്. അങ്ങനെ നിയോഗിച്ചത് നമ്മുടെ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്ക്കരിക്കാന് വേണ്ടിയാണ്. നാടിന് ഒരു തരത്തിലും യോജിക്കാത്ത ഒരു സംരംഭമാണ് അക്കാദമിക് സിറ്റി. അതുമായി ബന്ധപ്പെട്ട് ഒരു രീതിയിലും യോജിക്കാന്‍ കേരളത്തിനു കഴിയില്ല. വിദേശ സ്ഥാപനങ്ങളുടെ ഏജന്റുമാരായി മാറേണ്ടതില്ല. നമുക്ക് നമ്മുടെ തന്നെ നാടിനെ അഭിവൃദ്ധിപ്പെടുത്താം. അതാണ് ഇവിടെ വേണ്ടത്’’ - സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ആയിരുന്ന ടി.പി.ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് കരണത്തടിച്ചു വീഴ്ത്തിയതിനെക്കുറിച്ചു സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന് 2015ല്‍ നടത്തിയ പ്രതികരണമായിരുന്നു ഇത്. അതേ പിണറായി വിജയന് തന്നെ മുഖ്യമന്ത്രി ആയിരിക്കെയാണ് 9 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്തേക്കു ചുവപ്പു പരവതാനി വിരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല അനിവാര്യമാണെന്നും ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു ന്യായീകരിക്കുമ്പോള്‍ കാലം കാത്തുവച്ച പ്രായശ്ചിത്തമായി അതു മാറുകയാണ്. എസ്എഫ്ഐയെ ഉള്‍പ്പെടെ ബോധ്യപ്പെടുത്താനാകുമെന്നും ഇന്നത്തെ കാലത്ത് സ്വകാര്യസര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകാന്‍ കാരണമാകുമെന്നും മന്ത്രി പറയുന്നു. ‘‘മൂര്‍ത്ത സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തീരുമാനമെടുക്കുക എന്നത് ഒരു മാര്‍ക്സിയന്‍ നിലപാടിന്റെ ഭാഗം കൂടിയാണ്’’- മന്ത്രി പറഞ്ഞു. അതേസമയം, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്‍പ്പെടെ 9 വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഷാർജ ∙ ഇന്ത്യൻ സൈനികരുടെ പോരാട്ട വീര്യം ഉജ്വലമായിരുന്നെങ്കിലും പാക്കിസ്ഥാനുമായുള്ള കാർഗിൽ യുദ്ധം അവസാനിച്ചത് അമേരിക്കയുമായി നടത്തിയ നയതന്ത്ര നീക്കത്തിന്റെ ഫലമായിട്ടാണെന്ന് മുൻ നയതന്ത്രജ്ഞൻ ടി. പി. ശ്രീനിവാസൻ പറഞ്ഞു.
മൈഗ്രേഷൻ ആൻഡ് ഓവർസീസ് എഡ്യൂക്കേഷൻ രംഗത്തെ പ്രമുഖരായ ഫ്ലൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷൻ പതിനാലാമത് ഗ്ലോബൽ ശാഖ തിരുവനന്തപുരത്ത് ഉടൻ പ്രവർത്തനം ആരംഭിക്കുന്നു. ഈ വരുന്ന ഒക്ടോബർ 2ന് രാവിലെ 9.30 നു ആണ് ഉൽഘാടന ചടങ്ങുകൾ നടത്തപ്പെടുന്നത്. മുൻ ഇന്ത്യൻ അംബാസിഡറും പ്രശസ്ത നയതന്ത്രജ്ഞനുമായ ടി പി ശ്രീനിവാസൻ ഉദ്ഗാടനം
തിരുവനന്തപുരം∙ കെ.വാസുകിക്ക് ‘വിദേശ സഹകരണ’ത്തിന്റെ ചുമതല നല്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചത് അത്ഭുതപ്പെടുത്തിയെന്ന് മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ടി.പി.ശ്രീനിവാസന് പറഞ്ഞു. രാജ്യാന്തര ബന്ധങ്ങള്‍ രൂപീകരിക്കുന്നതില്‍ സംസ്ഥാനങ്ങളെ
തിരുവനന്തപുരം ∙ ആരും അറിയാതെ എവിടെ നിന്നാണ് സ്വകാര്യ സര്‍വകലാശാലകളെ കെട്ടിയിറക്കിയതെന്നു സംസ്ഥാന സർക്കാരിനോടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്വകാര്യ സര്‍വകലാശാലകള്‍ പാടില്ലെന്ന് ഒരു മാസം മുന്‍പാണ് സിപിഎം കേന്ദ്ര നേതൃത്വം പറഞ്ഞത്. കേന്ദ്ര നേതൃത്വവും എല്‍ഡിഎഫും സിപിഎമ്മും അറിയാതെ എങ്ങനെയാണ് ഇത്തരമൊരു
കോട്ടയം ∙ ‘‘ഒരു ആശയം പറഞ്ഞാൽ ആക്രമിക്കുകയെന്നത് അസഹിഷ്ണുതയുടെ അങ്ങേയറ്റമല്ലേ? ആശയം പറയുന്നവരെപ്പോലും തല്ലാൻ വരുന്നവരോട് എന്താണു പറയുക?’’– ചോദിക്കുന്നത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനും വിദേശകാര്യ വിദഗ്ധനുമായ ടി.പി.ശ്രീനിവാസൻ. സ്വകാര്യ സർവകലാശാലകൾക്കും വിദേശ സർവകലാശാലാ ക്യാംപസുകൾക്കുമായി
മസ്കത്ത്∙ പാസ്പോർട്ട് നിയമത്തിലും ചട്ടങ്ങളിലും സർക്കാർ വരുത്തിയ ഭേദഗതികൾ പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കിയെന്ന് മുൻ അംബാസഡർ ടി പി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) ഒമാൻ ചാപ്റ്ററും ആക്സിഡന്റ്സ് ആന്റ് ഡിമൈസസ് ഒമാനും സംയുക്തമായി
Results 1-10 of 17