Activate your premium subscription today
വിജയവാഡ∙ ആന്ധ്രാപ്രദേശിൽ 15 വയസ്സുള്ള പെൺകുട്ടി രണ്ടു വർഷത്തിനിടെ നേരിട്ടത് കൊടിയ ലൈംഗിക പീഡനം. 14 പേർ ചേർന്നാണ് തന്നെ നിരന്തരമായ പീഡിപ്പിച്ചിരുന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി എട്ടു മാസം ഗർഭിണിയായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പുരുഷന്മാർ തന്നെ തുടർച്ചയായി ബലാത്സംഗം ചെയ്തെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി ബൽവന്ത് റായ് മേത്ത ഉൾപ്പെടെ വിമാന അപകടങ്ങളിൽ മരിച്ചത് 3 മുഖ്യമന്ത്രിമാർ. ഇന്നലത്തെ അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി കൂടി ഉൾപ്പെടുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരിൽ വിമാനഅപകടങ്ങളിൽ മരിച്ചവരുടെ എണ്ണം നാലാകും.
കൊച്ചി∙ ആന്ധ്രപ്രദേശിലേക്ക് നിക്ഷേപം നടത്തണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് കിറ്റെക്സ് എംഡി സാബു.എം.ജേക്കബ്. ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിർദേശപ്രകാരം കേരളത്തിൽ എത്തിയ സംസ്ഥാന ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി എസ്.സവിതയാണ് കിറ്റെക്സിനെ ഔദ്യോഗികമായി ആന്ധ്രയിലേക്ക് ക്ഷണിച്ചത്.
തെലങ്കാനയ്ക്കു പിന്നാലെ ആന്ധ്രപ്രദേശിലും നിക്ഷേപമിറക്കാൻ കിറ്റെക്സ് ഗാർമെന്റ്സിനു മുന്നിൽ സാധ്യത തെളിയുന്നു. ആന്ധ്രയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചു ചർച്ച ചെയ്യാൻ ടെക്സ്റ്റൈൽ മന്ത്രി എസ്. സവിത ഇന്നു കിഴക്കമ്പലത്തെ കിറ്റെക്സ് ആസ്ഥാനത്ത് എത്തും. ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നിർദേശ പ്രകാരമാണു സന്ദർശനം.
െകാച്ചി ∙ തെലങ്കാനയ്ക്ക് പിന്നാലെ കിറ്റക്സിനെ സംസ്ഥാനത്തേക്ക് ക്ഷണിക്കാൻ ആന്ധ്രപ്രദേശും. ആന്ധ്ര ടെക്സ്റ്റൈല്സ് ആൻഡ് ഹാൻഡ്ലൂം വകുപ്പ് മന്ത്രി എസ്.സവിത ശനിയാഴ്ച കിഴക്കമ്പലത്തുള്ള കമ്പനി ആസ്ഥാനത്തെത്തും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിർദേശപ്രകാരമാണ് ആന്ധ്രമന്ത്രി, കിറ്റക്സ് എംഡി സാബു എം.ജേക്കബിനെ സന്ദർശിക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
വിശാഖപട്ടണം∙ ആന്ധ്രാപ്രദേശിലെ സിംഹാചലത്ത് ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ചന്ദനോത്സവം ആഘോഷത്തിനിടെ മതിൽ ഇടിഞ്ഞുവീണ് ഏഴു പേർ മരിച്ചു. ചന്ദനോത്സവത്തോട് അനുബന്ധിച്ചുള്ള നിജരൂപ ദർശനത്തിനായി ഭക്തർ ക്യൂവിൽ നിൽക്കുമ്പോഴാണ് ഇരുപത് അടി നീളമുള്ള മതില് ഇടിഞ്ഞു വീണത്. ബുധനാഴ്ച പുലർച്ചെ 2:30–3:30നും ഇടയിലാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
സംസ്ഥാനത്ത് പെരുകി വരുന്ന വ്യാജ ബോംബ് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനാകാതെ പൊലീസ് നട്ടം തിരിയുന്നതിനിടെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെയും നെടുമ്പാശേരി വിമാനത്താവളത്തിലെയും ബോംബ് ഭീഷണിക്ക് പിന്നിൽ ആന്ധ്രാ സ്വദേശിയെന്ന് പൊലീസിന്റെ കണ്ടെത്തൽ.
ഹൈദരാബാദ് ∙ അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. 793 കോടി വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. 2011ൽ റജിസ്റ്റർ ചെയ്ത കേസിലാണ് 14 വർഷത്തിനു ശേഷം ഇ.ഡി നടപടി.
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യ അന്ന ലെഷ്നേവ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തു. അപകടത്തിൽനിന്നു മകൻ രക്ഷപ്പെട്ടതിനു പിന്നാലെയാണ് തല മുണ്ഡനത്തിനായി അന്ന തിരുപ്പതിയിൽ എത്തിയത്. തല മുണ്ഡനം ചെയ്ത അന്നയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പവൻ കല്യാണിന്റെ ജനസേന പാർട്ടിയും ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അന്നയുടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
വിശാഖപട്ടണം∙ അനകപ്പള്ളെ ജില്ലയിലെ കൈലാസപട്ടണത്തിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ 8 പേർ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 4 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
Results 1-10 of 344