Activate your premium subscription today
ഹൈദരാബാദ് ∙ സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളെ 3 ഉപവർഗങ്ങളായി തിരിക്കുന്ന ഉത്തരവ് തെലങ്കാന സർക്കാർ പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച ഉപസമിതിയുടെ തലവനായ മന്ത്രി എൻ. ഉത്തംകുമാർ റെഡ്ഡി, മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡിക്ക് നൽകിയാണ് ഉത്തരവ് പ്രകാശനം ചെയ്തത്. ഈ പരിഷ്കാരം നടപ്പാക്കുന്ന ആദ്യസംസ്ഥാനമാണ് തെലങ്കാന. പട്ടികജാതി ഉപവർഗീകരണത്തിനായി സർക്കാർ നിയോഗിച്ച ഹൈക്കോടതി ജഡ്ജി ഷമീം അക്തറിന്റെ അധ്യക്ഷതയിലുള്ള കമ്മിഷൻ, 59 പട്ടികജാതി സമുദായങ്ങളെ 3 വിഭാഗങ്ങളായി തിരിക്കാനും സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും ഏർപ്പെടുത്തിയിരിക്കുന്ന 15% സംവരണം ഇവർക്ക് വീതിച്ചു നൽകാനും ശുപാർശ ചെയ്തിരുന്നു.
ഹൈദരാബാദ്∙ കുടുംബത്തിനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പത്തുവയസ്സുകാരിക്കു നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം. മാതാപിതാക്കൾ ഉറങ്ങുന്ന സമയത്ത് ശുചിമുറിയിൽ പോയ പെൺകുട്ടിയെ പ്രതി പിന്തുടരുകയും ശുചിമുറിയിൽ തടഞ്ഞുവച്ച് അതിക്രമത്തിനിരയാക്കുകയുമായിരുന്നു. ബിഹാർ സ്വദേശിയായ 20 വയസ്സുകാരനാണ് പ്രതി.
ഹൈദരാബാദ്∙ 25 കാരിയായ വിദേശവനിതയെ ബലാത്സംഗം ചെയ്ത് ക്യാബ് ഡ്രൈവർ. സുഹൃത്തിനെ കണ്ട ശേഷം വിമാനത്താവളത്തിലേക്കു പോവുകയായിരുന്ന ജർമൻ യുവതിയെ ആണ് പഹാഡിഷരീഫിലെ മാമിഡിപ്പള്ളിയിൽ ഒരു ക്യാബ് ഡ്രൈവർ ബലാത്സംഗം ചെയ്തത്.
പൊള്ളുന്ന വെയിലേറ്റ് തിളച്ചുപതഞ്ഞ് ഒഴുകുകയാണ് നിസാമിന്റെ ഇരട്ടനഗരങ്ങൾ. കാലങ്ങളായി വീശിയടിക്കുന്ന പൊടിയും പുകയും. അതിൽ വിയർത്തുകുളിച്ച് തിരക്കിട്ടോടുന്നവർ. പല വഴികളിലേക്കു ചിതറിത്തെറിച്ചു പോകുന്നവർ...മനുഷ്യജന്മങ്ങൾ. അവർക്കു നടുവിൽ, പൊരിവെയിലിൽ എന്തു ചെയ്യണമെന്നറിയാതെ കാത്തു നിൽക്കുകയാണ്. ഇതാ, കയ്യിലൊരു വിലാസമുണ്ട്. പക്ഷേ ആ വിലാസത്തിന് 30 വർഷം പഴക്കമുണ്ട്. ഊഹമില്ലാത്ത ലക്ഷ്യത്തിലേക്കു ഇറങ്ങിത്തിരിക്കുന്ന ഓരോ യാത്രയിലും കാത്തിരിക്കുന്നത് ഇതിഹാസതുല്യമായ അനുഭവങ്ങളായിരിക്കും. അത്തരമൊരു ലക്ഷ്യത്തിലേക്കാണ് ഈ യാത്രയും.
ദക്ഷിണേന്ത്യയുടെ പ്രധാന നഗരങ്ങളിലൊന്നായ ഹൈദരാബാദ് അർബൻ ഹീറ്റ് ഐലൻഡ് എന്ന പ്രത്യേക കാലാവസ്ഥാസ്ഥിതിവിശേഷമുള്ള സ്ഥലങ്ങളുടെ ഗണത്തിലാകുകയാണെന്ന് റിപ്പോർട്ട്. തെലങ്കാന സർക്കാർ പുറത്തിറക്കിയ സോഷ്യോ ഇക്കണോമിക് ഔട്ട്ലുക്ക് 2025 റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാട്ടപ്പെടുന്നത്
അമരാവതി∙ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനു കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിലെ തൊഴിലാളിയായ 37 കാരനാണു മക്കളെ വെള്ളത്തിൽ മുക്കി കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആന്ധ്രാപ്രദേശിലെ കാക്കിനടയിലാണ് സംഭവം. പരീക്ഷയിൽ മാർക്ക്
ഹൈദരാബാദ്∙ അപ്പാര്ട്മെന്റിലെ ലിഫ്റ്റില് കുടുങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം. നേപ്പാളുകാരനായ നാലു വയസ്സുകാരന് സുരേന്ദര് ആണ് മരിച്ചത്. സന്തോഷ് നഗര് കോളനിയിലെ മുജ്തബ അപ്പാര്ട്മെന്റിലാണ് അപകടം. മകനെ കാണാതിരുന്ന മാതാപിതാക്കള് അന്വേഷിച്ചെത്തിയപ്പോഴാണ് ലിഫ്റ്റില് കുടുങ്ങിയത് കണ്ടത്.
ഹൈദരാബാദ്∙ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തിപരമായ പരാമർശം പങ്കുവച്ചെന്ന് ആരോപിച്ച് മുതിർന്ന വനിതാ മാധ്യമപ്രവർത്തക അറസ്റ്റിൽ. ഇന്നു പുലർച്ചെ ഹൈദാരാബാദിലെ വീടു വളഞ്ഞാണ് മാധ്യമപ്രവർത്തക രേവതി പൊഗദാദന്തയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രേവന്ത് റെഡ്ഡിക്കെതിരെ പൾസ് ന്യൂസ് ബ്രേക്ക് എന്ന യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയാണ് വിവാദമായത്.
ഹൈദരാബാദ്∙ തെലങ്കാനയിൽ ഉയർന്ന ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിക്ക് വധശിക്ഷ. 2018ൽ മിരിയാൽഗുഡയിൽ നടന്ന സംഭവത്തിൽ നൽഗൊണ്ട കോടതിയാണ് വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്ക് വധശിക്ഷ നൽകിയത്. മറ്റ് 6 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
ഹൈദരാബാദ് ∙ തെലങ്കാനയിലെ നാഗർകർണുലിൽ മണ്ണിടിഞ്ഞു തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. തൊഴിലാളികളുടെ അടുത്തെത്തുന്നതിനു തടസ്സമായുള്ള ടണൽ ബോറിങ് മെഷീനും മറ്റ് അവശിഷ്ടങ്ങളും നീക്കാനുള്ള നടപടി തുടങ്ങി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ മറീൻ കമാൻഡോ ഫോഴ്സ്, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) എന്നിവയുടെ
Results 1-10 of 164