Activate your premium subscription today
ന്യൂഡൽഹി∙ ചൈനയുടെ നിർമിത ബുദ്ധി പ്ലാറ്റ്ഫോമായ ഡീപ്സീക്ക്, അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നാണ് ഡീപ്സീക്ക് ഒഴിഞ്ഞുമാറിയത്. ‘‘ക്ഷമിക്കണം, ഈ ചോദ്യം എന്റെ അറിവിന് അപ്പുറമാണ്. നമ്മൾക്ക് മറ്റെന്തെങ്കിലും സംസാരിക്കാം.’’, എന്നാണ് ഡീപ്സീക്ക് മറുപടി നൽകിയത്.
ഇറ്റാനഗർ ∙ അരുണാചൽ പ്രദേശിലെ സിയാങ്ങിൽ 1.13 ലക്ഷം കോടി രൂപ ചെലവഴിച്ച് കേന്ദ്രസർക്കാർ നിർമിക്കുന്ന അണക്കെട്ടിന്റെ പ്രധാനലക്ഷ്യം ദേശസുരക്ഷയാണെന്നും വൈദ്യുതോൽപാദനം രണ്ടാമത്തെ ലക്ഷ്യം മാത്രമാണെന്നും മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി.
ഇറ്റാനഗർ∙ അരുണാചൽ പ്രദേശിലെ സെപ്പയിൽ സർക്കാർ ആശുപത്രിയിൽ നാൽപതുകാരൻ വാളുമായി നടത്തിയ ആക്രമണത്തിൽ ഭാര്യയും മകളും ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരുക്കേറ്റു. സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് കാമെങ് ജില്ലാ ആശുപത്രിയിലാണ് നികം സാങ്ബിയ എന്നയാൾ ആക്രമണം നടത്തിയത്.
ന്യൂഡൽഹി ∙ ഡ്രോൺ ഉപയോഗിച്ച് കത്തുകളും പാഴ്സലുകളും കൊണ്ടുപോകുന്ന സംവിധാനത്തിന്റെ പരീക്ഷണം കേന്ദ്ര തപാൽ വകുപ്പ് ആരംഭിച്ചു. അരുണാചൽ പ്രദേശിലെ മലയോര മേഖലയിൽ 45 കിലോമീറ്റർ അകലത്തിലുള്ള 2 പോസ്റ്റ് ഓഫിസുകൾക്കിടയിലായിരുന്നു പരീക്ഷണം.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഔട്ട്ഡോർ മ്യൂസിക് ഫെസ്റ്റിവലാണ് അരുണാചൽ പ്രദേശിലെ മനോഹരമായ സീറോ താഴ്വരയിൽ നടക്കുന്ന സീറോ ഫെസ്റ്റിവൽ ഓഫ് മ്യൂസിക്. മൂടൽമഞ്ഞ് നിറഞ്ഞ മലനിരകളുടെയും പരന്നുകിടക്കുന്ന നെൽവയലുകളുടെയും ശാന്തമായ മുളങ്കാടുകളുടെയും എന്നിവയുടെ പശ്ചാത്തലത്തിൽ സംഗീതത്തിന്റെ അനന്തധാരയൊഴുക്കുന്ന ഈ
ഗുവാഹത്തി∙ അരുണാചൽ പ്രദേശിൽ ആദ്യമായി കീഴടക്കപ്പെട്ട കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേരിട്ട് പർവതാരോഹക സംഘം. പിന്നാലെ പ്രതിഷേധവുമായി ചൈനയും. അരുണാചലിലെ തവാങ് മേഖലയിൽ ഇതുവരെ ആരും കീഴടക്കിയിട്ടില്ലാത്ത കൊടുമുടി കീഴടക്കിയ ശേഷം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സിലെ (നിമാസ്) 15 അംഗ സംഘമാണ് കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേരായ ‘സങ്യാങ് ഗ്യാസ്തോ’ എന്നു നാമകരണം ചെയ്തത്. 17–18 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആറാം ദലൈലാമ തവാങ്ങിലാണ് ജനിച്ചത്.
ഇറ്റാനഗർ∙ അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാംതവണയാണ് അരുണാചലിൽ പേമ ഖണ്ഡു മുഖ്യമന്ത്രിയാകുന്നത്. ഗവർണർ കെ.ടി.പർനായിക് സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മന്ത്രിമാരായ ജെ.പി.നഡ്ഡ, കിരൺ റിജിജു, അസം മുഖ്യമന്ത്രി ബിമന്ത ബിശ്വ ശർമ
ഇറ്റാനഗർ∙ അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സർക്കാർ രൂപീകരിക്കാനുള്ള അവകാശമുന്നയിച്ചു പേമ ഖണ്ഡു ഗവർണർ കെടി പർനായ്കിനെ കാണും. വ്യാഴാഴ്ച രാവിലെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. 60 സീറ്റിൽ 46ലും വിജയിച്ച് വൻവിജയമാണു പേമയുടെ നേതൃത്വത്തിലുള്ള ബിജെപി
ന്യൂഡൽഹി ∙ അരുണാചൽ പ്രദേശിൽ 46 സീറ്റിൽ വിജയിച്ച് ബിജെപിക്ക് തുടർഭരണം. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്തു ബിജെപി സ്ഥാനാർഥികൾ
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിൽ പ്രാഥമിക കണക്കുകൾ പ്രകാരം 59.45% പോളിങ്. ആകെ 57 മണ്ഡലങ്ങളിലാണു വോട്ടെടുപ്പു നടന്ന്. 2019 ൽ ഈ മണ്ഡലങ്ങളിൽ 65.29% ആയിരുന്നു പോളിങ്. 9 സീറ്റുകളിലേക്ക് വോട്ടെടുപ്പു നടന്ന ബംഗാളിൽ 69.89% പോളിങ് രേഖപ്പെടുത്തി. ബംഗാളിൽ വ്യാപക
Results 1-10 of 128