Activate your premium subscription today
എത്ര തിരക്കുകള്‍ക്കിടയിലായാലും ഒരുമിച്ചുള്ള യാത്രകളുടെയും സ്നേഹനിമിഷങ്ങളുടെയും ചിത്രങ്ങള്‍ പങ്കിടാന്‍ സൂര്യയും ജ്യോതികയും ഒരിക്കലും മറക്കാറില്ല. അടുത്തിടെ സൂര്യയ്ക്കൊപ്പം നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ ജ്യോതിക പങ്കുവച്ചു. ശക്തിപീഠങ്ങളായി അറിയപ്പെടുന്ന കോലാപ്പൂർ മഹാലക്ഷ്മി, കാമാഖ്യ
അടുത്ത വർഷം നടക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് അഭിമാനപ്പോരാട്ടമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് മുക്തമാക്കാൻ നേതൃത്വം നൽകിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കു തലവേദന ഒരാൾ മാത്രമാണ്; കോൺഗ്രസിന്റെ ലോക്സഭയിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് എംപി. അസം കോൺഗ്രസ് അധ്യക്ഷനായി ഗൗരവ് ഉടൻ വരുമെന്നാണ് സൂചനകൾ. മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ എന്നതിൽനിന്നു രാഷ്ട്രീയ ചാണക്യനായ ഹിമന്തയോടു നേർക്കുനേർ പോരാടുന്ന കരുത്തനായ നേതാവ് എന്ന നിലയിലേക്കു ഗൗരവ് വളർന്നുകഴിഞ്ഞു. ഗൗരവിനെ മുൻപു ഹിമന്ത അവഗണിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പേരെടുത്തുപറഞ്ഞ് ആക്രമിക്കുന്ന തരത്തിലേക്കു ഹിമന്ത ഈയിടെ മാറിയത് ഗൗരവിന്റെ പ്രതിഛായ ഉയർത്തിയിരിക്കുന്നു. ഒന്നാന്തരം പാർലമെന്റേറിയൻ എന്നതിനൊപ്പം ധീരനായ നേതാവായും ജനങ്ങൾ അദ്ദേഹത്തെ കാണുന്നു. അസമിൽ ഗൗരവിനു നിർണായക പങ്കുവഹിക്കാനാകുമെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം കരുതുകയും ചെയ്യുന്നു.
സിനിമകളുടെ തിരക്കുകളിൽ നിന്നും മാറി ഭാരതത്തിന്റെ പുരാണങ്ങളുടെ കെട്ടുകാഴ്ചകളിലേക്കു നടക്കുകയാണ് മലയാളികളുടെ പ്രിയതാരം സംയുക്ത. അസമിലെ കാമാഖ്യ ക്ഷേത്രത്തിലേക്കാണ് ഇത്തവണയും പതിവ് മുടക്കാതെ നടിയുടെ യാത്ര. ക്ഷേത്രവും അതിന്റെ പരിസര കാഴ്ചകളും മോഹിപ്പിക്കുന്ന വാസ്തുവിദ്യയും ഒരുമിക്കുന്ന നിരവധി
ഗുവാഹത്തി∙ അസമിൽ കോൺഗ്രസ് ഭരണകാലത്ത് താൻ മർദനത്തിന് ഇരയായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏഴു ദിവസം ജയിൽവാസം അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഡെറാഗണിലെ ലചിത് ബർഫുക്കൻ പൊലീസ് അക്കാദമി ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഹിതേശ്വർ സൈക്കിയ അസം മുഖ്യമന്ത്രിയായിരുന്ന കാലത്തെ അനുഭവം അമിത് ഷാ പങ്കുവച്ചത്.
അസമിലെ നാല് അതിര്‍ത്തി ജില്ലകള്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ ഇനി മുതല്‍ ഓസ്ട്രേലിയന്‍ പൗരന്മാര്ക്ക് സന്ദര്‍ശന വിലക്കില്ല. അതേസമയം ടിന്‍സുകിയ, ദിബ്രുഗ്രഹ്, ചരെയ്ദിയോ, ശിവസാഗര്‍ എന്നീ ജില്ലകള്‍ക്കുള്ള സന്ദര്‍ശന വിലക്ക് ഇപ്പോഴും തുടരുന്നുമുണ്ട്. അസമിലെ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പലതും
ന്യൂഡൽഹി ∙ കേരളത്തിനൊപ്പം 2026ൽ കോൺഗ്രസ് പോരാട്ടത്തിനിറങ്ങുന്ന അസമിൽ ഗൗരവ് ഗൊഗോയെ മുന്നിൽനിർത്തി പ്രചാരണത്തിലേക്ക് നീങ്ങാൻ കോൺഗ്രസ് തീരുമാനിച്ചു. അസമിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ നടത്തിയ ചർച്ചയിൽ ധാരണയായെന്നാണ് സൂചന. ഗൗരവിനു പുറമേ, അസമിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്, സംസ്ഥാന അധ്യക്ഷൻ ഭുപേൻ ബോറ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
അസം നിക്ഷേപക സംഗമമായ അഡ്വാന്റേജ് അസമിൽ 4.5 ലക്ഷത്തിൽ പരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. അസമിൽ 3 ലക്ഷം കോടിയുടെ റോഡ് വികസനമാണ് 2029 ൽ അവസാനിക്കുന്ന 15 വർഷത്തിനിടയിൽ നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
മുഗളന്മാരെ തുരത്തിയോടിച്ച അഹോം രാജവംശത്തിന്റെ സമ്പന്നമായ പാരമ്പര്യവുമുള്ള നാടാണ് അസം. ഒറ്റക്കൊമ്പൻ കാണ്ടാമൃഗവും കാമാഖ്യ ക്ഷേത്രവുമെല്ലാം ഈ നാടിന്റെ മുഖമുദ്രകളാണ്. അതേപോലെ തന്നെ വിശദീകരിക്കപ്പെടാത്ത സംഭവങ്ങളും നിഗൂഢതകളും നിറഞ്ഞ വേറെയും ഇടങ്ങള്‍ അസമിലുണ്ട്, അത്തരം സ്ഥലങ്ങളിൽ ഒന്നാണ് ഹാഫ്ലോങ്
ഗുവാഹത്തി ∙ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ഭാര്യ എലിസബത്ത് കോൾബണിന്റെ പാക്കിസ്ഥാൻ ബന്ധങ്ങളെപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ, പാക്ക് പൗരനെതിരെ അസം പൊലീസ് കേസെടുത്തു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളെപ്പറ്റി സമൂഹമാധ്യമങ്ങളിൽ കമന്റിട്ടതിനാണ് അലി തൗഖിർ ഷെയ്ഖിനെതിരെ കേസെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. രാജ്യതാൽപര്യത്തിനും സമുദായ ഐക്യത്തിനും എതിരാണു കമന്റെന്നും ഹിമന്ത പറഞ്ഞു. പാക്ക് പ്ലാനിങ് കമ്മിഷന്റെ ഉപദേശകനായ ഷെയ്ഖും ബ്രിട്ടിഷ് പൗരത്വമുള്ള കോൾബണും മുൻ സഹപ്രവർത്തകരാണ്. ഷെയ്ഖിനെതിരെ കേസെടുക്കാനും മറ്റാർക്കെങ്കിലും ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കാനും ഞായറാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. അപകീർത്തിപ്പെടുത്താനുള്ള ബിജെപി ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ഗൊഗോയി പ്രതികരിച്ചു.
ഗുവാഹത്തി ∙ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ഭാര്യയും ബ്രിട്ടിഷ് വനിതയുമായ എലിസബത്ത് കോൾബണിന്റെ പാക്കിസ്ഥാൻ ബന്ധങ്ങളെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുന്ന കാര്യം അടുത്ത മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അന്വേഷണത്തിനു ശേഷം വേണ്ടിവന്നാൽ കേസ് റജിസ്റ്റർ ചെയ്യും.
Results 1-10 of 361