Activate your premium subscription today
ന്യൂഡൽഹി ∙ ഛത്തീസ്ഗഡിലെ മതപരിവർത്തന കേസിൽ നഴ്സിങ് കോളജ് പ്രിൻസിപ്പലും മലയാളിയുമായ സിസ്റ്റർ ബിൻസി ജോസഫിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. ജാഷ്പൂർ കുങ്കുറിയിലെ വിചാരണ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കുങ്കുറി ഹോളിക്രോസ് നഴ്സിങ് കോളജിലെ ജനറൽ നഴ്സിങ് അവസാനവർഷ വിദ്യാർഥിനിയെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ബിൻസി ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് ബിൻസി മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ചത്. സിസ്റ്ററെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി രംഗത്തെത്തിയിരുന്നു. കേസ് വ്യാജമാണെന്നും എഫ്ഐആർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകൾ കഴിഞ്ഞ ദിവസം കുങ്കുറി ടൗണിൽ റാലി നടത്തി. ആരോപണം സിസ്റ്റർ നിഷേധിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ ഛത്തീസ്ഗഡിൽ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി മതംമാറ്റാൻ ശ്രമിച്ചെന്നാരോപിച്ചു മലയാളി കന്യാസ്ത്രീക്കെതിരെ കേസെടുത്തു. ജാഷ്പുർ ജില്ലയിലെ കുങ്കുരി ടൗണിലെ ഹോളിക്രോസ് നഴ്സിങ് കോളജ് പ്രിൻസിപ്പലായ കോട്ടയം സ്വദേശി ബിൻസി ജോസഫിനെതിരെയാണു നിർബന്ധിത മതംമാറ്റമാരോപിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 299, 351 വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.
സുക്മ ∙ ഛത്തീസ്ഗഡിൽ 11 വനിതകൾ ഉൾപ്പെടെ 17 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. പൊലീസ് തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് ഖുദാമി ജഗദീഷ് എന്ന ബുധ്രയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 4 സൈനികർക്കും പരുക്കേറ്റു.
റായ്പുർ∙ ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
ന്യൂഡൽഹി ∙ 6000 കോടി രൂപയുടെ മഹാദേവ് ആപ് അഴിമതിക്കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ സിബിഐ പരിശോധന നടത്തി. ബാഗേലിന്റെ റായ്പുരിലെയും ഭിലാലിലെയും വീടുകളിലും കോൺഗ്രസ് എംഎൽഎ ദേവേന്ദ്ര യാദവ്, ബാഗേലിന്റെ മുൻ രാഷ്ട്രീയ ഉപദേഷ്ടാവ് വിനോദ് വർമ, ഐപിഎസ് ഓഫിസർമാരായ ആനന്ദ് ഛബ്ര, അഭിഷേക് പല്ലവ, ആരിഫ് ഷെയ്ഖ്, പ്രശാന്ത് അഗർവാൾ, പൊലീസ് ഉദ്യോഗസ്ഥനായ സഞ്ജയ് ധ്രുവ് എന്നിവരുടെ വീടുകളിലുമായിരുന്നു പരിശോധന.
റായ്പൂർ ∙ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ വസതിയിൽ സിബിഐ റെയ്ഡ്. റായ്പുരിലെയും ഭിലായിലെയും ബാഗേലിന്റെ വസതികളിലാണ് റെയ്ഡ് നടക്കുന്നത്. ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും ഭൂപേഷ് ബാഗേലിന്റെ അടുത്ത അനുയായിയുടെയും വീടുകളിലും സിബിഐ റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം.
ന്യൂഡൽഹി ∙ ഛത്തീസ്ഗഡിൽ നിന്നുള്ള ഹിന്ദി കവിയും കഥാകാരനുമായ വിനോദ് കുമാർ ശുക്ല(88)യ്ക്ക് 59–ാമത് ജ്ഞാനപീഠ പുരസ്കാരം. ഛത്തീസ്ഗിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ എഴുത്തുകാരനാണ് വിനോദ് കുമാർ ശുക്ല. ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഹിന്ദി എഴുത്തുകാരനും.
റായ്പുർ∙ ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബാസ്തർ മേഖലയിലുള്ള ബിജാപുർ, കൻകർ ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. രാവിലെ ഏഴു മണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 18 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തിനു സമീപം തോക്കും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നു. ഒരു ജവാനും വീരമൃത്യു വരിച്ചു.
റായ്പുർ ∙ ഛത്തീസ്ഗഡിലെ മദ്യ അഴിമതി കേസിൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലിന്റെ വീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് ചെയ്തു. ചൈതന്യയുടെ വീടിനു പുറമേ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 14 സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയതായി ഇ.ഡി അറിയിച്ചു.
കവർധ(ഛത്തീസ്ഗഡ്)∙ മത്സരിച്ചു ജയിച്ചത് സ്ത്രീകൾ. എന്നാൽ, സത്യപ്രതിജ്ഞയെടുത്തതു ഭർത്താക്കൻമാർ. കബീർധാം ജില്ലയിലെ പരാശ്വര ഗ്രാമപ്പഞ്ചായത്തിലാണു സംഭവം. തിങ്കളാഴ്ച നടന്ന സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പിറ്റേന്നു പ്രചരിച്ചതോടെയാണ് ജില്ലാ അധികൃതർ കാര്യമറിഞ്ഞത്. ഉടനെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Results 1-10 of 258