Activate your premium subscription today
ന്യൂഡൽഹി ∙ 27 വർഷത്തിനു ശേഷം ഡൽഹിയിൽ ബിജെപി സർക്കാർ തിരിച്ചെത്തുന്നതിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാൻ തീരുമാനം. എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം പുതിയ ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.
ന്യൂഡൽഹി ∙ മാരത്തൺ പോരാട്ടങ്ങളിലൂടെ ആരാധകരെ ‘മടുപ്പിക്കാതിരിക്കാൻ’ ബാഡ്മിന്റൻ മത്സരങ്ങൾ ചെറുതാകുന്നു. 15 പോയിന്റുകൾ വീതമുള്ള 3 ഗെയിമുകളുമായി പുതിയ സ്കോറിങ് സിസ്റ്റം മത്സരങ്ങളിൽ നടപ്പാക്കാൻ ലോക ബാഡ്മിന്റൻ ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) നീക്കം തുടങ്ങി. നിലവിൽ 21 പോയിന്റുകൾ വീതമുള്ള 3 ഗെയിമുകളായാണ് മത്സരങ്ങൾ നടത്തുന്നത്.
ന്യൂഡൽഹി ∙ എഎപി സർക്കാർ നടപ്പാക്കിയ ഹിറ്റ് പദ്ധതികളൊന്നായിരുന്നു ‘പിങ്ക് ടിക്കറ്റ് ’. സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കിയ പദ്ധതി 2020ലെ തിരഞ്ഞെടുപ്പിൽ എഎപിയുടെ വിജയത്തിൽ നിർണായകമായി. ഇത്തവണയും പ്രകടന പത്രികയിൽ സ്ത്രീകൾക്കുള്ള പദ്ധതികൾ ഒട്ടേറെ. വനിതാ കേന്ദ്രീകൃത പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ
ന്യൂഡൽഹി ∙ ഡൽഹിയിൽ ‘മോദീസ് ഗാരന്റി’ പറഞ്ഞ് വോട്ടുതേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം കിട്ടാതെ വന്നതോടെ ‘മോദിയുടെ ഗാരന്റിക്ക് വോട്ട്’ പ്രയോഗം പ്രധാനമന്ത്രി പ്രസംഗത്തിൽ അധികം ഉൾപ്പെടുത്താതെയിരിക്കുകയായിരുന്നു.
ന്യൂഡൽഹി∙ 76-ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനോടനുബന്ധിച്ച് കർത്തവ്യപഥിൽ നടക്കുന്ന ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നത് പതിനായിരത്തോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികൾ. ആഘോഷ ചടങ്ങിൽ ഇന്തൊനീഷ്യന്‍ പ്രസിഡന്റ് പ്രബൊവോ സുബിയാന്റോയാണ് മുഖ്യാതിഥി. ഇന്തൊനീഷ്യയിൽ നിന്നുള്ള 160 അംഗ മാർച്ചിങ് കൺഡിജന്റ് സംഘവും 190 അംഗ ബാൻഡ് സംഘവും കർത്തവ്യപഥിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് അറിയിച്ചു.
ന്യൂഡൽഹി∙ 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം. ഞായറാഴ്ച കര്‍ത്തവ്യ പഥില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ ഇന്തൊനീഷ്യന്‍ പ്രസിഡന്റ് പ്രബൊവോ സുബിയാന്റോ മുഖ്യാതിഥിയാകും. പരേഡുകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങളും റിപ്പബ്ലിക് ദിന പരേഡിന് മാറ്റേകും. ഓരോ വര്‍ഷവും ഒരു പ്രത്യേക പ്രമേയം അടിസ്ഥാനമാക്കിയാണ് നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ വര്‍ഷത്തെ നിശ്ചലദൃശ്യങ്ങളുടെ പ്രമേയം ‘സുവർണ ഭാരതം: പൈതൃകവും വികസനവും’ എന്നതാണ്.
ലോകത്തിലെ ഏറ്റവും വർണാഭമായ സംഗീതവിരുന്നുകളിലൊന്നാണ് നമ്മുടെ ബീറ്റിങ് റിട്രീറ്റ്. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു സമാപനം കുറിച്ച് രാജ്യതലസ്ഥാനത്തെ വിജയ് ചൗക്കിൽ അരങ്ങേറുന്ന സംഗീത വിസ്മയം. അതാണ് നമ്മുടെ ബീറ്റിങ് റിട്രീറ്റ്. എല്ലാ കൊല്ലവും ജനുവരി 29ന് നടക്കുന്ന ബീറ്റിങ് റിട്രീറ്റിനായി സേനാംഗങ്ങൾ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. സൗത്ത്–നോർത്ത് ബ്ലോക്കുകൾ, രാഷ്ട്രപതി ഭവൻ, പഴയതും പുതിയതുമായ പാർലമെന്റ് ഇവയൊക്കെ സ്ഥിതി കൊള്ളുന്ന വിജയ് ചൗക്കിൽ സൈനിക ബാൻഡുകൾ അണിനിരക്കുന്ന സുന്ദരകാഴ്ചയുടെ പിരിശീലനങ്ങളുടെ ചിത്രങ്ങൾ. ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിനും 29നു നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങുകൾക്കും പ്രതീകാത്മകമായ ഒരർഥമുണ്ട്. പടയ്ക്ക് സജ്ജരാണെന്ന് സർവസൈന്യാധിപനു മുന്നിൽ സൈന്യം നടത്തുന്ന പ്രകടനമാണ് പരേഡ്. പണ്ട് ഇതു മിക്കവാറും രാജാവിന്റെ ജന്മദിനത്തിലാകും. തങ്ങൾക്കു ലഭിച്ച പുതിയ ആയുധങ്ങളെല്ലാം രാജാവിനു മുന്നിൽ അവർ പ്രദർശിപ്പിക്കും. ഇന്നും സൈന്യത്തിനു ലഭിച്ച പുതിയ ആയുധങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കുന്നത് ഇതിന്റെ തുടർച്ചയാണ്. പ്രദർശനത്തിനു ശേഷം ഇവയെല്ലാം സമ്മാനിച്ച സർവസൈന്യാധിപന് വാദ്യങ്ങളും മറ്റുമുപയോഗിച്ച് സംഗീതസാന്ദ്രമായ നന്ദിപ്രകടനം കാഴ്ചവച്ചശേഷം അവർ ബാരക്കുകളിലേക്കു മടങ്ങും. ജോസ്കുട്ടി പനയ്ക്കും രാഹുൽ ആർ പട്ടവും പകർത്തിയ കാഴ്ചകളിലൂടെ ഒരു യാത്ര...
നിയമസഭാ തിരഞ്ഞെടുപ്പിന്റെ താളം മുറുകുമ്പോൾ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ ത്രികോണപ്പോരിനു വികാസ്പുരി മണ്ഡലത്തിൽ വെല്ലുവിളിയാവുകയാണ് സിപിഐ. പതിറ്റാണ്ടുകളായി ഡൽഹിയുടെ ഭരണ സംവിധാനങ്ങളിൽനിന്ന് ഇടതുപക്ഷം പുറത്താണെങ്കിലും ഇത്തവണ കഥ മാറുമെന്ന് ഉറപ്പിച്ചാണ് മലയാളി കൂടിയായ സ്ഥാനാർഥി ഷിജോ വർഗീസ് കുര്യന്റെ പ്രചാരണം.
ന്യൂഡൽഹി∙ യുപിഎസ്സി തട്ടിപ്പു കേസിൽ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിനെതിരായ കടുത്ത നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീം കോടതി. ഫെബ്രുവരി 14 വരെ പൂജയ്ക്കെതിരെ കടുത്ത നടപടികൾ പാടില്ലെന്നു ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഡൽഹി സർക്കാരിനും യുപിഎസ്സിക്കും ഇതു സംബന്ധിച്ച നോട്ടിസും സുപ്രീംകോടതി നൽകി.
ന്യൂഡൽഹി∙ സ്കൂളുകൾക്ക് ബോംബ് ഭീഷണി മെയിലുകൾ അയച്ച പ്ലസ്ടുകാരന്റെ കുടുംബത്തിനു ദേശവിരുദ്ധ സംഘടനയുമായി ബന്ധമുണ്ടെന്നു ഡൽഹി പൊലീസ്. ദേശവിരുദ്ധ പ്രവർത്തനമുണ്ടോ, അട്ടിമറി ശ്രമമുണ്ടോ എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച 23 സ്കൂളുകളിലേക്കാണു വിദ്യാർഥി ഭീഷണി സന്ദേശം
Results 1-10 of 650