Activate your premium subscription today
അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ എന്നതിലുപരി, ചെറുപ്പത്തിലേ സംരംഭകയും യുട്യൂബറുമൊക്കെയായി കഴിവ് തെളിയിച്ച ആളാണ് നവ്യ നവേലി നന്ദ. ബച്ചന്റെ മകള്‍ ശ്വേത ബച്ചന്റെയും ബിസിനസ്സുകാരനായ നിഖില്‍ നന്ദയുടെയും മകളാണ് ഈ ഇരുപത്തിയേഴുകാരി. ഇപ്പോള്‍ അഹമ്മദാബാദ് ഐ ഐ എമ്മിലെ വിദ്യാര്‍ഥിനിയായ നവ്യ ഒട്ടേറെ യാത്രകള്‍
മുംബൈ∙ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതി മുംബൈ വിട്ടതായി സംശയം. ഇയാൾ ഗുജറാത്തിലേക്ക് കടന്നുവെന്നാണു പൊലീസിന്റെ നിഗമനം. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണു പൊലീസ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. അന്വേഷണസംഘം ഗുജറാത്തിലേക്കു പുറപ്പെട്ടു.
ആലപ്പുഴ ∙ മകളെ യുഎസിലേക്ക് യാത്രയാക്കിയശേഷം ക്ഷേത്രംദർശനം കഴിഞ്ഞ് മടങ്ങിയ ദമ്പതികൾ കാറപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറും മരിച്ചു. തുറവൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഓലിക്കര ഇല്ലം വാസുദേവൻ (റിട്ട.റെയിൽവേ ജീവനക്കാരൻ), ഭാര്യ യാമിനി (58) (റിട്ട.പ്രഫ.ഡൽഹി), കാർ ഡ്രൈവർ എന്നിവരാണ് മരിച്ചത്.
അഹമ്മദാബാദ് ∙ കോസ്റ്റ് ഗാര്‍ഡിന്റെ ധ്രുവ് ഹെലികോപ്റ്റർ ഗുജറാത്തിലെ പോര്‍ബന്തര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണു. അപകടത്തിൽ മൂന്നു പേർ മരിച്ചു. ഇതിൽ 2 പേർ പൈലറ്റുമാരാണ്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റർ തകര്‍ന്നത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎല്‍എച്ച്) ധ്രുവ് ആണ് അപകടത്തില്‍പ്പെട്ടത്.
‘കേരളത്തിലെ വയലിൽ എങ്ങനെയെങ്കിലും ഒരു പണി ശരിയാക്കണം!’ ‘ഈ കട്ട കെട്ടുന്നത് കേരളത്തിലായിരുന്നെങ്കിൽ...’ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പണിയെടുക്കുന്ന ഭായിമാർ ഇങ്ങനെ ചിന്തിച്ചാൽ കുറ്റം പറയാനാവുമോ? കേരളത്തെ കുറിച്ച് ഓർക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ ദിവസവേതന തൊഴിലാളികളുടെ മനസ്സിൽ ലഡുപൊട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് റിസർവ് ബാങ്ക് ഇക്കൊല്ലവും പുറത്തുവിട്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കുറഞ്ഞ വേതനത്തിൽ പാടത്തും പറമ്പിലും കെട്ടിടനിർമാണവുമൊക്കെയായി നടുവൊടിഞ്ഞ് പണിയെടുക്കുന്നവർ എങ്ങനെ കേരളത്തിലെത്താം എന്നാവും ഇപ്പോൾ ചിന്തിക്കുക. പക്ഷേ അപ്പോൾ മലയാളിയോ? റിപ്പോർട്ടിലെ മറ്റൊരു കാര്യം ശ്രദ്ധിച്ചാവും ഞെട്ടുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള ദിവസ വേതനത്തെ കുറിച്ചുള്ള റിപ്പോർട്ട് എല്ലാവർഷവും റിസർവ് ബാങ്ക് പുറത്തുവിടാറുണ്ട്. 2023 ഡിസംബറിൽ വന്ന റിപ്പോർട്ടിലും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അതിദൂരം മുന്നിലായിരുന്നു. ഇക്കുറിയും ഈ സ്ഥാനത്തിന് വലിയ മാറ്റമൊന്നും ഉണ്ടായില്ല. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വേതനത്തിൽ എത്ര രൂപയുടെ മാറ്റമാണ് കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ഉണ്ടായത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റിലേറുമ്പോൾ പാടത്തും കെട്ടിടനിർമാണത്തിലും ലഭിക്കുന്ന ദിവസക്കൂലിയിൽ ആ മാറ്റം ഉണ്ടായിട്ടുണ്ടോ? കൃഷി, കെട്ടിട നിർമാണ ജോലികൾ, ഫാക്ടറികൾ ഉൾപ്പെടുന്ന കർഷികേതരം, പഴം– പച്ചക്കറി തോട്ടങ്ങളിൽ ഉൾപ്പെടെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവിധ സംസ്ഥാനങ്ങളിലെ വേതനമാണ് റിസർവ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. 4 പേജിലെ അക്കങ്ങളിൽ രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ ജീവിതം വരച്ചിട്ട റിസർവ് ബാങ്ക് റിപ്പോർട്ട് വിവരിക്കുകയാണ് ഇവിടെ.
അഹമ്മദാബാദ്∙ കാമുകനോട് ക്ഷമാപണം നടത്തിയ ശേഷം ജീവനൊടുക്കി യുവതി. ഗുജറാത്തിലെ ബനസ്കന്ത സ്വദേശിയായ രാധാ ഠാക്കൂർ (27) എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവുമായി വേർപിരിഞ്ഞ് പാലൻപുരിൽ സഹോദരിക്കൊപ്പം താമസിച്ചിരുന്ന രാധ, ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു.
പോർബന്തർ∙ ബിജെപി സർക്കാരിന്റെ നിശിത വിമർശകനായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് 1997ലെ കസ്റ്റഡി പീഡനക്കേസിൽ കുറ്റവിമുക്തൻ. കേസിൽ ഭട്ടിന്റെ പങ്ക് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും വേണ്ടത്ര തെളിവുകളില്ലെന്നും പോർബന്തർ അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുകേഷ് പാണ്ഡ്യ പറഞ്ഞു. അതേസമയം മറ്റു 2 കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ സഞ്ജീവ് ഭട്ട് ജയിലിൽ തുടരും.
അഹമ്മദാബാദ്∙ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ളവർക്കു പോലും 70,000 രൂപയ്ക്ക് മെഡിക്കൽ ബിരുദം നൽകുന്ന സംഘം ഗുജറാത്തിലെ സൂറത്തിൽ പിടിയിൽ. 1200 വ്യാജ ഡിഗ്രികൾ നൽകിയ സംഘത്തെയാണ് പിടികൂടിയത്. ഇവരിൽനിന്ന് ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഡോ. രമേഷ് ഗുജറാത്തിയും പിടിയിലായി. ബോർഡ് ഒഫ് ഇലക്ട്രോ ഹോമിയോപ്പതിക് മെഡിസിൻ ഗുജറാത്തിന്റെ പേരിലാണ് വ്യാജ ബിരുദങ്ങൾ.
തിരുവനന്തപുരം ∙ 16–ാം ധനകാര്യ കമ്മിഷന്റെ നിർണായക കേരള സന്ദർശനം അടുത്തയാഴ്ച നടക്കാനിരിക്കെ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന കേന്ദ്രവിഹിതം പോലും വെട്ടിക്കുറയ്ക്കുമെന്ന ആശങ്കയിൽ കേരളം. ഇതു മുൻകൂട്ടിക്കണ്ട് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം 41 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കി വർധിപ്പിക്കുകയെന്ന ആവശ്യം കേരളം ധനകാര്യ കമ്മിഷനു മുന്നിൽ നിവേദനത്തിലൂടെ ഉന്നയിക്കും.
അഹമ്മദാബാദ്∙ വീട്ടുജോലി ചെയ്യാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചെന്ന് ആരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മകളെ പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പതിനെട്ടുകാരിയായ ഹെതാലി ആണ് മരിച്ചത്. പിതാവ് മുകേഷിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ അമ്മയായ ഗീതാ
Results 1-10 of 778