Activate your premium subscription today
ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സമൂഹമാധ്യമത്തിൽ 7 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സിമ്രാൻ സിങ്ങിനെയാണ് (25) മരിച്ച നിലയിൽ കണ്ടെത്തിയത്. ആർജെ സിമ്രാൻ എന്ന പേരിൽ സമൂഹമാധ്യമത്തിൽ വലിയ ആരാധകരുള്ള യുവതിയുടെ മരണത്തിൽ ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
ന്യൂഡൽഹി ∙ 2 തവണ ഹരിയാന മുഖ്യമന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായ പിതാവ് ദേവിലാലിന്റെ നിഴൽപറ്റിയുള്ള ഓംപ്രകാശ് ചൗട്ടാലയുടെ ജീവിതം എന്നും വിവാദങ്ങളുടെ നടുവിലായിരുന്നു. മുഖ്യമന്ത്രിപദം വെടിഞ്ഞ് ഉപപ്രധാനമന്ത്രിയായ ദേവിലാൽ മകനെ 1989ൽ മുഖ്യമന്ത്രിയാക്കിയെങ്കിലും നിയമസഭാംഗത്വത്തിനായി മത്സരിച്ച മെഹാം സീറ്റിൽ ബൂത്തുപിടിത്തവും മറ്റും മൂലം എട്ടിടങ്ങളിൽ വീണ്ടും പോളിങ് നടക്കുന്നതിനിടെ ഒരു സ്വതന്ത്രസ്ഥാനാർഥി കൊല്ലപ്പെട്ടു. ഇതോടെ ചൗട്ടാല രാജിവച്ചു.
ചണ്ഡിഗഡ്∙ മുൻ ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു.
കലിംഗ സ്റ്റേഡിയത്തിനു മുകളിൽ ഇന്നലെ വൈകിട്ട് കാർമേഘം മൂടിയതു പോലെ, കേരളവും നിരാശയിൽ മുങ്ങിയപ്പോൾ നിലവിലെ ചാംപ്യൻമാരായ ഹരിയാനയ്ക്ക് മിന്നുംതുടക്കം. ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ ആദ്യദിനത്തിൽ 2 സ്വർണമടക്കം 8 മെഡലുകളുമായി ഹരിയാന കുതിപ്പ് തുടങ്ങി. 7 ഇനങ്ങളിൽ മത്സരിച്ച കേരളത്തിന് നേടാനായത് ഒരു വെങ്കലം മാത്രം. അണ്ടർ 20 പെൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ കാസർകോട് ചീമേനി സ്വദേശിനി അഖില രാജുവിലൂടെയായിരുന്നു കേരളത്തിന്റെ ആശ്വാസ മെഡൽ (47.41 മീറ്റർ).
ചണ്ഡിഗഡ്∙ വിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു കർഷക സംഘടനകൾ പ്രഖ്യാപിച്ച ‘ഡൽഹി ചലോ’ മാർച്ച് സംഘർഷത്തെ തുടർന്ന് ഇന്നത്തേക്ക് നിർത്തിവച്ചു. ഹരിയാന പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിൽ നേതാക്കളുൾപ്പെടെ 6 കർഷകർക്കു പരുക്കേറ്റിരുന്നു. ഇതേത്തുടർന്നാണ് മാർച്ച് നിർത്തിവയ്ക്കാൻ നേതാക്കൾ തീരുമാനിച്ചത്.
കാഴ്ച വൈകല്യമുള്ള പെൺകുട്ടിയാണ് ഗരിമ. എന്നാൽ ഈ ഒമ്പത് വയസ്സുകാരി ഇന്ന് ആയിരത്തിലധികം വിദ്യാർഥികളെ ‘സാക്ഷർ പാഠശാല’ എന്ന തന്റെ സംരംഭത്തിനു കീഴിൽ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്നു. കാഴ്ചയില്ലാത്തവളാണെങ്കിലും മറ്റുകുട്ടികളുടെ ജീവിതത്തിൽ അറിവിന്റെ വെളിച്ചം പകരുന്ന ഗരിമയെ രാജ്യം ‘പ്രധാനമന്ത്രി
രഞ്ജി ട്രോഫിയില്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമന്മാരായ ഹരിയാനയെ സമനിലയില്‍ തളച്ച് കേരളം. ലഹ്ലി ചൗധരി ബന്‍സിലാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ 127 റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ 253 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന
ഹരിയാനയ്ക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സച്ചിന് ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ധ സെഞ്ചറി. ആദ്യ ദിനം രോഹനും അക്ഷയും അര്‍ധ സെഞ്ചറി നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് രണ്ടാംദിനവും കേരളത്തിന്റെ താരങ്ങള്‍ തകർപ്പൻ ബാറ്റിങ് നടത്തിയത്. 146 പന്തില്‍ നിന്ന് രണ്ട് ഫോര്‍ ഉള്‍പ്പെടെ ക്യാപ്റ്റന്‍ സച്ചിന് ബേബി 52 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് അസറുദ്ദീന് 74 പന്തില്‍ നിന്നാണ് മൂന്ന് ഫോറും മൂന്ന്
ന്യൂഡൽഹി ∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു സുതാര്യമാണോയെന്നു സംശയം പ്രകടിപ്പിച്ച് സാമൂഹികപ്രവർത്തകരും മുൻ സിവിൽ സർവീസ് ഓഫിസർമാരുമടക്കം 200 േപർ തിരഞ്ഞെടുപ്പു കമ്മിഷനു തുറന്ന കത്തയച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെപ്പറ്റി ഉയർന്ന സംശയങ്ങളുടെ അടിസ്ഥാനത്തിൽ, വോട്ടിങ്ങിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി (54) സത്യപ്രതിജ്ഞ ചെയ്തു. 2 വനിതകളടക്കം 13 അംഗ മന്ത്രിസഭയും അധികാരമേറ്റു. വാല്മീകി ജയന്തി ദിനമായ ഇന്നലെ പഞ്ച്കുലയിൽ നടന്ന ചടങ്ങിൽ ഗവർണർ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇതര സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുത്തു.
Results 1-10 of 352