Activate your premium subscription today
രജൗരി ∙ ജമ്മു കശ്മീരിലെ രജൗരിയിൽ 45 ദിവസത്തിനിടെ 3 കുടുംബങ്ങളിലെ 17 പേർ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്നു റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിൽ, സമീപത്തെ ‘ബാവോളി’യിൽ (ജലസംഭരണി) കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. ഈ വെള്ളം വയറ്റിൽ എത്തിയവരാണു മരിച്ചതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ മരിച്ചവർ നേരിട്ട് ഇവിടെനിന്ന് വെള്ളമെടുത്തോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്താണു മരണകാരണമെന്ന അന്തിമനിഗമനം വൈകാതെ പുറത്തുവിടും.
ശ്രീനഗര്‍∙ ജമ്മു കശ്മീരിലെ ബാരമുള്ളയ്ക്ക് സമീപം സോപോറില്‍ ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമതൃത്യു. സലൂര വനമേഖലയില്‍ ഞായറാഴ്ച രാത്രിയാണ് വെടിവയ്പ്പ് ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെയുണ്ടായ ഏറ്റമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നടൻ സെയ്ഫ് അലി ഖാനു വീട്ടിൽവച്ച് ഗുരുതരമായി കുത്തേറ്റ സംഭവത്തിൽ അറസ്റ്റിലായ പ്രതി ബംഗ്ലദേശ് സ്വദേശിയെന്നു പൊലീസ്. മുഹമ്മദ് ഷെരീഫുൽ ഇസ്ലാം ഷെഹ്സാദ് എന്നയാളാണു പിടിയിലായത്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാൾ മുംബൈയിൽ കഴിഞ്ഞിരുന്നതെന്നു ഡിസിപി ദീക്ഷിത് ഗെദാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ ബുധാൽ ഗ്രാമത്തിൽ 45 ദിവസങ്ങൾക്കിടെ 16 പേർ ദുരൂഹ രോഗം ബാധിച്ചു മരിച്ച സംഭവത്തിൽ ആശങ്ക തുടരുന്നു. രോഗബാധിതരിൽ നാഡീവ്യവസ്ഥയെ തകർക്കുന്ന വിഷപദാർഥമായ ന്യൂറോടോക്സിൻ സാന്നിധ്യം കണ്ടെത്തി. തുടർന്ന് പാക് അതിർത്തി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ സൈന്യത്തെ വിന്യസിച്ചു.
ശ്രീനഗർ∙ ജമ്മുകശ്മീരിലെ രജൗരിയിൽ ‘അജ്ഞാത രോഗം’ ബാധിച്ച് 15 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സമിതിയെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രജൗരി ജില്ലയിലെ ബാദൽ ഗ്രാമത്തിൽ ആറാഴ്ചയ്ക്കിടെയാണ് 15 പേർ മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സമിതിയെ നയിക്കുന്നത്. ഇതു കൂടാതെ കൃഷി, കെമിക്കൽസ്, ജലം, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, ഫൊറൻസിക് വിദഗ്ധരും സംഘത്തിലുണ്ട്.
സഞ്ചാരികളുടെ ഏറെക്കാലത്തെ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ് കശ്മീരില്‍. ശ്രീനഗർ താഴ്വരയ്ക്കും ലഡാക്കിനും ഇടയിൽ വര്‍ഷം മുഴുവനും തടസമില്ലാത്ത ഗതാഗത സൗകര്യം ഉറപ്പാക്കുന്ന സോൻമാർഗ് തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2,700 കോടി രൂപ ചെലവിട്ട് നിർമിച്ച സോൻമാർഗ് തുരങ്കത്തിന്, 6.4 കിലോമീറ്റർ നീളമുള്ള
ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ കുഴിബോംബ് സ്ഫോടനത്തിൽ 6 സൈനികർക്ക് പരുക്ക്. രാവിലെ 10.45 ഓടെയായിരുന്നു അപകടം. പരുക്കേറ്റവർ അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹി ∙ പുതിയ റെയിൽ, റോഡ് സംവിധാനങ്ങൾ ജമ്മു കശ്മീരും ഡൽഹിയും തമ്മിലുണ്ടായിരുന്ന അകലം കുറച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീർ ഗണ്ടെർബാൽ ജില്ലയിലെ സോനമാർഗിൽ നിർമിച്ച 6.5 കിലോമീറ്റർ സെഡ്–മോർ തുരങ്കപാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം, ജമ്മു കശ്മീരിനു സംസ്ഥാന പദവി നൽകുന്നതു സംബന്ധിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.
ശ്രീനഗര്‍ ∙ ജമ്മു കശ്മീരിലെ സോനാമാര്‍ഗ് പ്രദേശത്തെ തന്ത്രപ്രധാനമായ ഇസഡ്-മോര് ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗതാഗതത്തിന് തുറന്നുകൊടുത്തു. 2,700 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം തുരങ്കത്തിനുള്ളില്‍ കയറിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായും നിർമാണ തൊഴിലാളികളുമായും സംസാരിച്ചു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള മോദിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്.
പത്ത് വർഷത്തിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പു നടന്നതോടെ ജമ്മു കശ്മീരിലെ രാഷ്ട്രീയവിവാദങ്ങൾ അടങ്ങിയെന്നാണു എല്ലാവരും കരുതിയിരുന്നത്. എന്നാൽ, 2 അധികാരകേന്ദ്രങ്ങൾ തമ്മിലുള്ള വടംവലിക്കാണ് ഇപ്പോൾ കശ്മീർ സാക്ഷ്യംവഹിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനപദവി എടുത്തുകളയുകയും ചെയ്തശേഷം മണ്ഡലപുനർനിർണയം നടത്തിയിരുന്നു. ഇതുപ്രകാരം 2024ൽ 90 സീറ്റുകളിലേക്കു നടത്തിയ വോട്ടെടുപ്പിൽ നാഷനൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തി. എന്നാൽ, അഞ്ച് വർഷം മാത്രം പ്രായമുള്ള കേന്ദ്രഭരണപ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സർക്കാരിന് ഭരണത്തിലേറി രണ്ടരമാസം പിന്നിട്ടിട്ടും ‘സ്റ്റിയറിങ്’ കയ്യിൽ കിട്ടിയിട്ടില്ല. കേന്ദ്രമന്ത്രിപദവിക്കു പിന്നാലെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തെത്തിയ മനോജ് സിൻഹയും രണ്ടാംവട്ടം മുഖ്യമന്ത്രിയായ ഒമർ അബ്ദുല്ലയുമാണു കൊമ്പുകോർക്കുന്നത്. പൊലീസ്, ക്രമസമാധാനനില എന്നിവയിലടക്കം ലഫ്. ഗവർണർക്കു വിപുലമായ അധികാരങ്ങൾ കേന്ദ്ര സർക്കാർ നൽകിയതോടെ മനോജ് സിൻഹ കൂടുതൽ കരുത്തനായിരിക്കുകയാണ്. ഭീകരവാദം വർധിച്ച
Results 1-10 of 1159