Activate your premium subscription today
അനുമതിയില്ലാതെ വനമേഖലയിൽ ചിത്രീകരണം നടത്തിയതിനു കന്നഡ സിനിമ ‘കാന്താര ചാപ്റ്റർ വണ്ണിന്റെ’ നിർമാതാക്കൾക്കു വനം വകുപ്പ് 50,000 രൂപ പിഴ ചുമത്തി. വനത്തിൽ സെറ്റിടാൻ അപേക്ഷ നൽകിയ ഹൊംബാല ഫിലിംസ് അനുമതി ലഭിക്കുന്നതിനു മുൻപേ ഇതിനുള്ള സാമഗ്രികൾ കാട്ടിൽ എത്തിച്ചതിനാണ് നടപടി.
ബെംഗളൂരു ∙ തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മംഗളൂരു പൊലീസ് വെടിവച്ചു വീഴ്ത്തി. മംഗളൂരു ഉള്ളാൾ കൊട്ടേക്കർ സഹകരണ ബാങ്ക് കവർച്ച കേസിലെ പ്രതിക്കാണ് വെടിയേറ്റത്. തെളിവെടുപ്പിനിടെ മുംബൈ സ്വദേശി കണ്ണൻ മണിയാണ് പൊലീസിനെ അതിക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.
മാനന്തവാടി∙ ഗെയ്റ്റിൽ തല കുടുങ്ങിയ കാട്ടാനയെ രക്ഷിച്ചു മറ്റൊരു കാട്ടാന. കർണാടകയിലെ കുടക് ജില്ലയിലെ തിട്ടിമിട്ട് പ്രദേശത്താണു സംഭവം. വനംവകുപ്പ് സ്ഥാപിച്ച റെയിൽവേലിയുടെ ഗെയിറ്റിലാണു തല കുടുങ്ങിയത്. ഏറെനേരം പണിപ്പെട്ടിട്ടും ആനയ്ക്ക് തല ഊരിയെടുക്കാൻ സാധിച്ചില്ല. ഇതോടെയാണ് സമീപത്തുണ്ടായിരുന്ന ആന വന്ന് വേലി തള്ളിമാറ്റാൻ സഹായിച്ചത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയുടെ തലയാണ് കുടുങ്ങിയത്. സമീപത്ത് തോക്കുമായി വനപാലകർ നിൽക്കുന്നുണ്ടായിരുന്നു. തല ഊരിയെടുത്തശേഷം ആനകൾ കാട്ടിലേക്ക് കയറിപ്പോയി.
കർണാടയകയിലെ ബിദാറിലുള്ള ജലസംഖി ഗ്രാമത്തിലേക്ക് പൊടുന്നനെ ഒരു ബലൂൺ പൊട്ടി ശാസ്ത്രീയ ഉപകരണങ്ങളും മറ്റും പതിച്ച സംഭവം കഴിഞ്ഞ ദിവസം വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. ഗ്രാമവാസികൾ ആകെ പരിഭ്രാന്തരായി. ഏതെങ്കിലും ഉപഗ്രഹഭാഗമാണോ ഇതെന്നുപോലും സംശയമുയർന്നു. പിന്നീടാണ് ഇതിന്റെ രഹസ്യം മനസ്സിലായത്.ഇതൊരു നിരീക്ഷണ
ബെംഗളൂരു∙ ബിജെപി കർണാടക പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയ്ക്കെതിരായ വിമതനീക്കം ശക്തമാകുന്നതിനിടെ, മുതിർന്ന ഒബിസി നേതാവ് സുനിൽ കുമാർ
ബെംഗളൂരു ∙ കന്നഡ സിനിമാരംഗത്തെ ലഹരിയിടപാടു കേസിൽ നടി രാഗിണി ദ്വിവേദിക്കും സുഹൃത്തും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ പ്രശാന്ത് രംഗയ്ക്കും എതിരെയുള്ള നിയമനടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. കേസിലെ രണ്ടും നാലും പ്രതികളായ ഇവർ ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചതിനോ ലഹരിയിടപാടു നടത്തിയതിനോ തെളിവു ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡരുടെ നടപടി.
ബെംഗളൂരു ∙ മൈസൂരു സെൻട്രൽ ജയിലിലെ 3 തടവുകാർ മരിച്ചു. കേക്കിൽ ചേർക്കുന്ന എസൻസ് അമിത അളവിൽ ഉള്ളിൽച്ചെന്നതിനെ തുടർന്നാണ് മൂവരും മരിച്ചതെന്നു ജയിൽ അധികൃതർ അറിയിച്ചു. ജയിലിലെ പലഹാരനിർമാണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന മദേഷ (36), നാഗരാജ (32), രമേഷ് (30) എന്നിവരാണ് മരിച്ചത്.
ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിലെത്തി കീഴടങ്ങി മാവോയിസ്റ്റുകൾ. കാടിറങ്ങിയ മാവോയിസ്റ്റുകൾ പൊലീസ് അകമ്പടിയോടെയാണ് ബെംഗളൂരുവിലെത്തിയത്. ചിക്കമംഗളൂരു ജില്ലാ കലക്ടർ മീന നാഗരാജ് അനുഗമിച്ചു. കർണാടകയിലെ ചിക്കമംഗളൂരുവിൽ വനമേഖലയിൽ താവളമാക്കിയ ആറ് മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.
കോഴിക്കോട്∙ കര്ണാടക ട്രാന്സ്പോര്ട്ട് ബസില് യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ഈശ്വരമംഗലം നൈതല്ലൂർ തറമ്മൽ മുസ്തഫ ഉണിക്കാട്ടിലിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കോഴിക്കോട് വഴി കര്ണാകയിലെ ഹസ്സനിലേക്കു പോകുന്ന ബസിൽ വച്ചായിരുന്നു അതിക്രമം.
ബെംഗളൂരു∙ മൈസൂരുവിലെ ഇൻഫോസിസ് ക്യാംപസിൽ 31ന് കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാനായി 12 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. വനംവകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ 80 ജീവനക്കാർ കഴിഞ്ഞ ഒരാഴ്ചയായി റിസർവ് വനാതിർത്തിയോടു ചേർന്നുള്ള 370 ഏക്കർ ക്യാംപസിൽ തമ്പടിച്ച് തിരച്ചിൽ നടത്തുന്നുണ്ട്. ഈ ദിവസങ്ങളിൽ സിസിടിവികളിൽ
Results 1-10 of 1858