Activate your premium subscription today
ബെംഗളൂരു ∙ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി സംഘർഷത്തെത്തുടർന്നു മാറ്റിവച്ച നീരജ് ചോപ്ര ക്ലാസിക് ഇന്റർനാഷനൽ ജാവലിൻ ത്രോ മത്സരം ജൂലൈ 5ന് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കും. വേൾഡ് അത്ലറ്റിക്സ് എ കാറ്റഗറി പദവി ലഭിച്ച മത്സരത്തിൽ ബ്രസീൽ, ജപ്പാൻ, ശ്രീലങ്ക, കെനിയ, ജർമനി, ഗ്രനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 7 താരങ്ങളും 5 ദേശീയ താരങ്ങളും പങ്കെടുക്കും.
കൊച്ചി ∙ പട്ടിക്കും പൂച്ചക്കും തീറ്റ കൊടുത്ത് നിങ്ങൾക്ക് ഒരു യൂണികോൺ കമ്പനിയായി വളരാൻ കഴിയുമോ ? ബെംഗളൂരു ആസ്ഥാനമായ പെറ്റ് ഫുഡ് കമ്പനി ഡ്രൂൾസ് ഈ വർഷം രാജ്യത്തെ മൂന്നാമത്തെ യൂണികോണായി വളർന്നത് ബഹുരാഷ്ട്ര കമ്പനിയായ നെസ്ലെയുടെ നിക്ഷേപം വന്നപ്പോഴാണ് കമ്പനിയിൽ നെസ്ലെ എത്ര നിക്ഷേപിച്ചുവെന്ന് ഡ്രൂൾസ്
ബെംഗളൂരു ∙ കന്നഡ പാട്ട് പാടാൻ ഭീഷണിപ്പെടുത്തിയപ്പോഴാണ് പ്രകോപിതനായതെന്നു പറഞ്ഞ ഗായകൻ സോനു നിഗം, ഭാഷയുടെ പേരിലെ വിദ്വേഷം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. കന്നഡ വികാരത്തെ അപമാനിച്ചെന്ന് ആരോപിച്ച് കേസെടുത്തതിനു പിന്നാലെയാണ് ഗായകൻ വിശദീകരണം നടത്തിയത്.
ബെംഗളൂരു ∙ അന്തരിച്ച അധോലോക കുറ്റവാളി എൻ. മുത്തപ്പ റായിയുടെ മകന് റിക്കി റായിക്കുനേരെ വെടിവയ്പ്. ബിഡദിയിലെ മുത്തപ്പ റായിയുടെ വസതിക്കു സമീപം ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് വെടിവയ്പ്പുണ്ടായത്.
ബെംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിലായി നടന്ന മൂന്നു റെയ്ഡുകളിലായി 6.77 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തിൽ 9 മലയാളികളും ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിയിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 3.5 കിലോഗ്രാം ഹൈഡ്രോപോണിക്സ് കഞ്ചാവുമായി മലയാളി സിവിൽ എൻജിനീയർ ജിജോ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം∙ ബെംഗളൂരു - കൊല്ലം - ബെംഗളൂരു സ്പെഷൽ ട്രെയിൻ (06577/06578) 17ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടും. ഉച്ചയ്ക്ക് ശേഷം 3.50നായിരിക്കും ട്രെയിൻ ബെംഗളൂരുവിൽനിന്ന് പുറപ്പെടുക. തിരികെയുള്ള ട്രെയിൻ 18ന് കൊല്ലത്തുനിന്നു രാവിലെ 10.45ന് പുറപ്പെടും. സ്ലീപ്പർ കോച്ചിൽ 375 സീറ്റുകൾ ലഭ്യമാണ്. ട്രെയിൻ 19ന് പുലർച്ചെ 2ന് ബെംഗളുരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ എത്തും.
ബെംഗളൂരു∙ ലൈംഗികാതിക്രമക്കേസിലെ പ്രതിയെ കേരളത്തിലെത്തി അറസ്റ്റ് ചെയ്ത് ബെംഗളൂരു പൊലീസ്. ബെംഗളൂരുവിലെ കാർ ഷോറൂമിൽ ഡ്രൈവറായ സന്തോഷിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിന് സമീപം രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് സന്തോഷ്.
ആവശ്യത്തിന് ഉണ്ടാവില്ല, ഉള്ളത് അവസാന മണിക്കൂറിലും. അവധിക്കാല സ്പെഷൽ ട്രെയിനിൽ ഇത്തവണയും റെയിൽവേ പതിവ് തെറ്റിച്ചില്ല. അവധിക്കാലത്ത് ട്രെയിൻ യാത്രയ്ക്കും അവധി. യാത്രക്കാർക്ക് ആധി. അവധിക്കാല സ്പെഷൽ െട്രയിനുകൾ മുൻകൂട്ടി പ്രഖ്യാപിക്കാതെ യാത്രക്കാരെ കറക്കുന്ന റെയിൽവേയുടെ ‘വിനോദത്തിന്’ ഈ വിഷു – ഈസ്റ്റർ കാലത്തും മാറ്റമില്ല. ഉയർന്ന നിരക്ക് നൽകി ബസുകളിൽ നാടണയാനുള്ള തയ്യാറെടുപ്പിലാണ് ബെംഗളൂരു – ചെന്നൈ മലയാളികൾ. ആകെ നാലു ട്രെയിനുകൾ മാത്രം.
തിരുവനന്തപുരം ∙ വിഷുവും ഈസ്റ്ററും പ്രമാണിച്ച് കെഎസ്ആർടിസിയുടെ അന്തർസംസ്ഥാന സർവീസുകളിൽ തിരക്കേറി. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് യാത്രയ്ക്ക് ക്രമീകരണങ്ങളും ഒരുക്കിയതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു. എട്ടുമുതൽ 22 വരെയാണ് പ്രത്യേക സർവീസുകൾ നടത്തുക. കേരളത്തിലെ വിവിധ യൂണിറ്റുകളിൽനിന്ന് െബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ ലഭ്യമാണ്. നിലവിലുള്ള സർവീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ. ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാം. ഇതരസംസ്ഥാനത്തുനിന്നുള്ള സ്പെഷൽ സർവീസുകൾ
ഏറ്റവും മികച്ച അറൈവല്‍ സൗകര്യങ്ങളുള്ള വിമാനത്താവളത്തിനുള്ള രാജ്യാന്തര പുരസ്ക്കാരം സ്വന്തമാക്കി ബെംഗളൂരു കെംപഗൗഡ വിമാനത്താവളം. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍സിന്റെ (എസിഐ) എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (ASQ) പുരസ്ക്കാരം തുടര്‍ച്ചയായി മൂന്നാം തവണയാണ് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തെ
Results 1-10 of 282