Activate your premium subscription today
കൊച്ചി ∙ ലക്ഷദ്വീപിലേക്കു കേരളത്തിൽ നിന്ന് വിദേശ മദ്യമെത്തി. സംസ്ഥാന ബവ്റിജസ് കോർപറേഷനിൽ (ബവ്കോ) നിന്ന് 267 കെയ്സ് മദ്യമാണു കപ്പൽ മാർഗം ലക്ഷദ്വീപിലുൾപ്പെടുന്ന ബംഗാരം ദ്വീപിലെത്തിച്ചത്. 21 ലക്ഷം രൂപയുടെ വിൽപനയാണു ഇതുവഴി ബവ്കോയ്ക്കു ലഭിച്ചത്. ലക്ഷദ്വീപിലേക്ക് മദ്യം കയറ്റി അയയ്ക്കാൻ ബവ്കോയ്ക്കു
കൊച്ചി∙ രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊപ്പം ലക്ഷദ്വീപിലെ അഗത്തിയിൽ നിന്നു ബംഗാരം ദ്വീപിൽ വിനോദയാത്രയ്ക്ക് പോയ 2 വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു. അഗത്തി സ്വദേശിയും സിപിഎം നേതാവുമായ മുള്ളിപ്പുര ഷരീഫ് ഖാന്റെയും അധ്യാപികയായ ഫസീലയുടെയും മകൻ മുഹമ്മദ് ഫവാദ് ഖാൻ(6), അഗത്തി മുള്ളിപ്പുര റഹ്മത്തുള്ളയുടെയും അധ്യാപികയായ കീളാപുര സീനത്തുന്നീസയുടെയും മകൻ അഹമ്മദ് സഹാൻ സെയ്ദ്(7) എന്നിവരാണു മരിച്ചത്. മുഹമ്മദ് ഫവാദ് ഖാൻ അഗത്തി ഗവ. സീനിയർ ബേസിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയും അഹമ്മദ് സഹാൻ സെയ്ദ് രണ്ടാം ക്ലാസ് വിദ്യാർഥിയുമാണ്. കുട്ടികളുടെ അമ്മമാർ ഇതേ സ്കൂളിലെ അധ്യാപകരാണ്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു സംഭവം. മുന്നൂറോളം പേരാണ് ആറു ബോട്ടുകളിലായി ബംഗാരത്ത് എത്തിയത്. മണൽത്തിട്ടയിൽ ഫുട്ബോൾ കളിക്കുകയായിരുന്നു കുട്ടികൾ. കളിക്കിടെ കടലിൽ പോയ ബോൾ എടുക്കാൻ ശ്രമിച്ച കുട്ടികൾ മുങ്ങിത്താഴുകയായിരുന്നു. അൽപ സമയത്തിനു ശേഷമാണു കുട്ടികളെ കാണാനില്ലെന്ന വിവരം മറ്റുള്ളവർ അറിഞ്ഞത്. തുടർന്നു നടത്തിയ തിരച്ചിലിൽ ആദ്യം മുഹമ്മദ് ഫവാദിനെ കണ്ടെത്തി.
മഞ്ഞുപെയ്യുന്ന കശ്മീരിൽ യാത്രയ്ക്കെത്തിയപ്പോൾ കണ്ണിലുടക്കിയത് കെട്ടിടത്തിന് പെയിന്റടിക്കുന്നയാളെ. അപ്പോൾ മനസ്സിൽ തോന്നിയ സംശയമോ, ഇവിടെ പെയിന്റടിക്കുന്നവർക്കുള്ള ദിവസക്കൂലി എത്രയാണെന്നത്! കേരളത്തിൽ നിന്നും കശ്മീരിലെത്തി ഇങ്ങനെ ചോദിക്കുന്നവർ ഉണ്ടാകുമോ? അവിടെയാണ് ശന്തനു സുരേഷ് വ്യത്യസ്തനാകുന്നത്. തായ്ലൻഡിലെ പട്ടായയിലെ മസാജ് ചെയ്യുന്നവരുടെ കൂലി മുതൽ തൊട്ടടുത്ത തമിഴ്നാട്ടിലെ കെട്ടിടപ്പണിക്കാരുടെ ദിവസക്കൂലി വരെ ശന്തനു തിരക്കും. ശേഷം പ്രത്യേകം വിഡിയോകളായി അവ പുറത്തിറക്കും. യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍, അത് എത്ര ദൂരത്തിലുള്ളതായാലും അവിടെയുള്ള പ്രധാന ആകർഷകങ്ങളായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽനിന്നു മാറി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്ലോഗർ. ഉൾനാടുകളിലൂടെ സഞ്ചരിച്ച് പതിവ് വ്ലോഗർമാരിൽ നിന്നും വ്യത്യസ്തമായി നാട്ടുകാരുടെ ജീവിത വിശേഷങ്ങൾ തിരക്കുന്ന ശന്തനു തന്റെ യാത്രകളെ കുറിച്ചും ഇന്ത്യയിലും പുറത്തുമുളള സാധാരണക്കാരുടെ ജീവിതരീതികളെ കുറിച്ചും കണ്ട കാഴ്ചകളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.
കോഴിക്കോട്∙ സന്തോഷ് ട്രോഫി ഗ്രൂപ്പ് എച്ച് യോഗ്യതാ റൗണ്ടിൽ ഗോൾമഴ. ഇന്നലെ കേരളം 10–0നു ലക്ഷദ്വീപിനെ തോൽപിച്ചപ്പോൾ രാവിലെ നടന്ന മത്സരത്തിൽ റെയിൽവേസ് 10–1നു പുതുച്ചേരിയെയും കീഴടക്കി. രണ്ടു കളികളിലുമുണ്ടായി ഓരോ ഹാട്രിക്. ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഇ. സജീഷും പുതുച്ചേരിക്കെതിരെ റെയിൽവേസ് ക്യാപ്റ്റനും മലയാളിതാരവുമായ സൂഫിയാൻ ഷെയ്ഖുമാണ് ഹാട്രിക് നേടിയത്. ലക്ഷദ്വീപിനെതിരെ കേരളത്തിനുവേണ്ടി കോഴിക്കോട്ടുകാരായ ഗനി അഹമ്മദ് നിഗം, മുഹമ്മദ് അജ്സൽ എന്നിവർ ഇരട്ടഗോളുകൾ നേടി. പുതുച്ചേരിക്കെതിരെ റെയിൽവേസിന്റെ ഫർദീൻ അലി മൊല്ലയും ഡബിൾ തികച്ചു.
ലക്ഷദ്വീപിലെ ദ്വീപുകളില്‍ 4ജി നെറ്റ്വർക്ക് കണക്ടിവിറ്റി അവതരിപ്പിച്ചു വി(Vi). മൂന്ന് ബാന്‍ഡ് സ്പെക്ട്രത്തിലായുള്ള വി ജിഗാനെറ്റാണ് ലക്ഷദ്വീപിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും വിധം അവതരിപ്പിച്ചിട്ടുള്ളത്. ലക്ഷദ്വീപ് നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും തടസങ്ങളില്ലാത്ത
യൂട്യൂബ് പ്ലേ ബട്ടണുകൾ ലഭിക്കുന്നതും അവ അൺബോക്സ് ചെയ്യുന്നതുമൊക്കെ സമൂഹ മാധ്യമങ്ങളിലെ പതിവു കാഴ്ചകളാണ്. എന്നാൽ ഇവിടെയിതാ ഒരു വ്ലോഗർ തനിക്കു കിട്ടിയ പ്ലേ ബട്ടൺ അൺബോക്സ് ചെയ്തത് അൽപം സാഹസികമായാണ്. കടലിനടിയിൽ 12 മീറ്ററോളം ആഴത്തിൽ ചെന്നായിരുന്നു അൺബോക്സിങ്. ലക്ഷദ്വിപ് കവരത്തി സ്വദേശി പി.മുഹമ്മദ്
തിരുവനന്തപുരം∙ ബവ്റിജസ് കോർപറേഷന് ലക്ഷദ്വീപിലേക്ക് ‘ഫോർ സെയിൽ ഇൻ കേരള ഒൺലി’ ലേബൽ പതിപ്പിച്ച മദ്യക്കുപ്പികൾ അയയ്ക്കാം. ഇതിനു നിയമതടസ്സമില്ലെന്ന് എക്സൈസ് അറിയിച്ചു. കയറ്റുമതിയായി കണക്കാക്കേണ്ടെന്നും ഗതാഗതം (ട്രാൻസ്പോർട്ടേഷൻ) എന്ന ഗണത്തിൽ പെടുത്തിയാൽ മതിയെന്നുമാണു തീരുമാനം. ഇതോടെ ഇക്കാര്യത്തിലെ
തിരുവനന്തപുരം ∙ കേരള തീരത്ത് 15ന് പുലർച്ചെ 5.30 മുതൽ 16ന് രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടി– കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകി.
മന്ത്രിസഭയിലെ രണ്ട് അഗങ്ങളെ രാജിവയ്പിച്ചതിനു ശേഷം ഏതെങ്കിലും രാജ്യത്തലവൻ ഇന്ത്യയിലേയ്ക്കു വന്നിട്ടുണ്ടോ? ഒക്ടോബർ ആറിന് ഡൽഹിയുടെ ആതിഥ്യം സ്വീകരിക്കുന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് അതുവേണ്ടിവന്നു. ഇതിനു പുറമേ ഇന്ത്യയെ കുറിച്ച് മുൻപ് പറഞ്ഞ വാക്കുകൾ ഐക്യരാഷ്ട്ര സംഘടനയിലും (യുഎൻ) അദ്ദേഹം മയപ്പെടുത്തി. ഇന്ത്യയിലേക്ക് ആദ്യമായി ഉഭയകക്ഷി സന്ദർശനത്തിന് വരുമ്പോള്‍ മഞ്ഞുരുക്കാനുള്ള വഴികളെല്ലാം ഒരുക്കിയാണ് മുയിസു എത്തിയിരിക്കുന്നത്. മാലദ്വീപിൽ 2023ലും 2024ലും ഇന്ത്യാ വിരുദ്ധത ശക്തമാക്കി, അതു വോട്ടാക്കിയാണ് മുയിസു ഭരണം പിടിച്ചത്. എന്നാൽ ഭരണം തുടർന്നപ്പോഴാണ് അയലത്തെ വലിയ രാജ്യത്തെ പിണക്കുന്നതിലെ അപകടങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞത്. അത്യാഹിതങ്ങളിൽ മാലദ്വീപിന്റെ ‘911’ എന്ന നമ്പരിൽ വിളിച്ചാൽ ഡൽഹിയാണ് ആദ്യമെടുക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ വാക്കുകൾ മുയിസുവിനും പതിയെ മനസ്സിലായി. സാധാരണ ഗതിയിൽ അധികാരമേറ്റതിനു ശേഷം മാലദ്വീപ് ഭരണാധികാരികളുടെ ആദ്യ ഉഭയകക്ഷി സന്ദർശനം ഇന്ത്യയിലേക്കാണ്. എന്നാൽ മുയിസു ഈ പതിവ് ആദ്യമായി തെറ്റിച്ചു. അധികാരമേറ്റ് പതിനൊന്ന് മാസത്തിനു ശേഷമാണ് ഉഭയകക്ഷി സന്ദർശനത്തിനായി പ്രസിഡന്റ് ഇന്ത്യയിലേക്കു വരുന്നത്; ഉണ്ടായത് വലിയ ഇടവേള. അതേസമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കിട്ടിയ ക്ഷണം സ്വീകരിച്ച് മുയിസു 2024 ജൂൺ ആദ്യവാരം ഡൽഹിയിലെത്തിയിരുന്നു. പിന്നെയും നാല് മാസങ്ങൾ കഴിഞ്ഞു മാത്രമേ മുയിസുവിന് ഉഭയകക്ഷി സന്ദർശനത്തിന് എത്താനായുള്ളൂ. മാലദ്വീപിനുണ്ടായ മനംമാറ്റത്തില്‍, അയൽരാജ്യങ്ങളിലെ നയതന്ത്ര പിഴവിന്റെ പേരിൽ നേരത്തേ മോദി സർക്കാരും
ബവ്റിജസ് കോർപറേഷൻ വഴി മൊത്തവ്യാപാര വിലയ്ക്കു ലക്ഷദ്വീപിലേക്കു മദ്യം അയയ്ക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതിയായെങ്കിലും സാങ്കേതിക തടസ്സങ്ങൾ ബാക്കി. ഏതു നിരക്കിൽ നൽകണമെന്നതും ‘കയറ്റുമതി’ എന്ന ഗണത്തിൽ വരുമോയെന്നതും അടക്കമുള്ളവ കൂടി പരിശോധിക്കേണ്ടിവരും.
Results 1-10 of 398