Activate your premium subscription today
ഭോപാൽ ∙ വിവാഹം കഴിഞ്ഞ് നാലാം മാസം ഭര്‍ത്താവിനെ കൊലപ്പെടുത്തി പതിനേഴുകാരിയായ പെണ്‍കുട്ടിയും സുഹൃത്തുക്കളും. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുറിലാണ് സംഭവം. രാഹുൽ(25) എന്ന യുവാവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പെണ്‍കുട്ടി, പെണ്‍കുട്ടിയുടെ കാമുകന്, രണ്ട് കൂട്ടുകാര്‍ എന്നിവരെ പൊലീസ് അറസ്റ്റ്
സംസ്ഥാനത്തെ പ്രധാനപ്പെട്ട മത തീർഥാടന കേന്ദ്രങ്ങളിൽ മദ്യം നിരോധിച്ച് മധ്യപ്രദേശ് സർക്കാർ. ഏപ്രിൽ ഒന്നു മുതൽ വിലക്ക് നിലവിൽ വന്നു. സംസ്ഥാന സർക്കാരിന്റ പുതിയ എക്സൈസ് നയത്തിലായിരുന്നു ഈ തീരുമാനം. സംസ്ഥാനത്തെ മതപരമായ 19 കേന്ദ്രങ്ങളിലാണ് മദ്യം വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം
ഭോപാൽ ∙ മധ്യപ്രദേശിലെ ദാമോയിലെ മിഷനറി ആശുപത്രിയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഡോ. എൻ. ജോൺ കാം എന്ന പേരിൽ ആൾമാറാട്ടം നടത്തി ഹൃദ്രോഗികൾക്കു ശസ്ത്രക്രിയ നടത്തിയ ആൾ അറസ്റ്റിൽ. 2025 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 12 വരെ ഇയാൾ നടത്തിയ 15 ശസ്ത്രക്രിയകളിലായി 7 പേരാണ് മരിച്ചത്.
ന്യൂഡൽഹി ∙ മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികരെയെും വിശ്വാസികളെയും മർദിച്ച സംഭവത്തിൽ പ്രതികളുടെ പേരില്ലാതെ പൊലീസ് എഫ്ഐആർ. തിരിച്ചറിയാത്ത 2 പുരുഷൻമാരും സ്ത്രീയുമാണ് പ്രതികളെന്നാണ് എഫ്ഐആറിലെ പരാമർശം. കഴിഞ്ഞ 31നു പൊലീസിനെ കാഴ്ചക്കാരാക്കിയായിരുന്നു അതിക്രമം നടന്നത്. സംഭവത്തിൽ ആദ്യം നടപടിയെടുക്കാതിരുന്ന പൊലീസ്, പ്രതിഷേധം ശക്തമായതോടെ ഈ മാസം 2ന് ആണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
എല്ലാ ജനവിഭാഗങ്ങളും സുരക്ഷിതരായി ജീവിക്കുന്ന, വ്യത്യസ്ത ആശയങ്ങളും സ്വതന്ത്രചിന്തയും നിലനിൽക്കുന്ന ലിബറൽ സമൂഹമെന്നതാണ് നമ്മുടെ രാജ്യത്തിന്റെ നിത്യപ്രകാശം. മറ്റൊരാളുടെ മതത്തെ അറിയാനും അംഗീകരിക്കാനും ആദരിക്കാനും സാധിക്കുന്ന ക്രിയാത്മക നിലപാടാണ് ഇന്ത്യയുടെ മതനിരപേക്ഷതയുടെ കാതൽ. സഹജീവിയുടെ മതത്തെ ആദരിക്കാനായാൽ മാത്രമേ സമുദായസൗഹാർദം കാത്തുസൂക്ഷിക്കുക എന്ന പൗരധർമം നിർവഹിക്കാനാകൂ. ഈ കാഴ്ചപ്പാടിന് ഏതു സാഹചര്യത്തിലും മങ്ങലേറ്റുകൂടാ. അതുകൊണ്ടുതന്നെയാണ്, മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികർക്കു നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതും.
ഭോപ്പാൽ∙ മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ എട്ടു പേർ വിഷവാതകം ശ്വസിച്ച് മരിച്ചു. ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികൾ കിണർ ഒരുക്കുന്നതിനിടെയായിരുന്നു അപകടം. 150 വർഷം പഴക്കമുള്ള സ്വകാര്യ കിണറിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി അഞ്ച് പേരാണ് ആദ്യം കിണറിൽ ഇറങ്ങിയത്
തൃശൂർ ∙ മധ്യപ്രദേശിലെ ജബൽപുരിൽ അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്സ് ബാര എന്നിവരെ ബജ്റങ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നു പരാതി. ഫാ. ഡേവിസ് ജോർജ് തൃശൂർ കുട്ടനെല്ലൂർ മരിയാപുരം സ്വദേശിയും ഫാ. ജോർജ് തോമസ് എറണാകുളം സ്വദേശിയുമാണ്.
ഭോപാൽ ∙ മധ്യപ്രദേശിലെ മൻസോറിൽ 2023 ൽ കൊല്ലപ്പെട്ടെന്നു കരുതിയ യുവതി തിരിച്ചുവന്നു. ഇവരുടെ കൊലയാളികളെന്നു കരുതുന്ന 4 പേർ ഇന്നും ജയിലിലാണ്. മൻസോറിലെ നാവാലി ഗ്രാമത്തിൽനിന്നുള്ള ലളിത ഭായിയാണ് (35) ബന്ധുക്കളെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് മാർച്ച 11ന് തിരിച്ചുവന്നത്.
ഭോപാൽ / ഭുവനേശ്വർ ∙ അഴിമതിക്കു മുന്നിൽ ഉറങ്ങുന്ന സർക്കാരിനെ വിളിച്ചുണർത്താൻ കുംഭകർണൻ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വിളിച്ചുപറയാൻ വിസിലൂതൽ. പ്രതിപക്ഷമായ കോൺഗ്രസ് ആണ് മധ്യപ്രദേശിലും ഒഡീഷയിലും പുതുമയുള്ള പ്രതിഷേധം സംഘടിപ്പിച്ചത്.
ഭോപാൽ ∙ മധ്യപ്രദേശിലെ മോറേന സ്വദേശിയായ ആളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മൂന്നു പെൺമക്കളും ഒരു മകനുമുള്ള ഹരീന്ദ്ര മൗര്യ എന്ന ഇലക്ട്രിഷ്യനാണ് ആത്മഹത്യ ചെയ്തത്. ഹരീന്ദ്രയെ പെൺമക്കളും ഭാര്യയും ചേർന്നു വടികൊണ്ടു തല്ലുന്നതിന്റെയും പ്രതികരിക്കാനാകാതെ ദയനീയമായി അടിയേറ്റു കരയുന്നതിന്റെയും ദൃശ്യങ്ങളാണു പുറത്തുവന്ന വിഡിയോയിൽ ഉള്ളത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, ഹരീന്ദ്രയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് റിപ്പോർട്ട് കിട്ടുമ്പോൾ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതികരണം.
Results 1-10 of 707