Activate your premium subscription today
മുംബൈ ∙ മഹാരാഷ്ട്രയില്‍ ജല്‍ഗാവില്‍ ട്രെയിനിൽ തീപടർന്നതായുള്ള അഭ്യൂഹത്തെ തുടർന്ന് പുറത്തേക്ക് ചാടിയ 6 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിച്ചാണ് ആറുപേരും മരിച്ചത്. മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണിത്. മുംബൈ–ലക്നൗ പാതയിൽ ഒാടുന്ന പുഷ്പക് എക്സ്പ്രസിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ബെംഗളൂരു–ന്യൂഡൽഹി പാതയിലോടുന്ന കർണാടക എക്സ്പ്രസ് ട്രെയിനാണ് ട്രാക്കിലുണ്ടായിരുന്നവരെ ഇടിച്ചത്.
പതിനായിരം വാട്ടർ ടാക്സികൾ പുറത്തിറക്കാൻ മഹാരാഷ്ട്ര സർക്കാർ. മുംബൈയിൽനിന്നു കല്യാൺ, ഡോംബിവ്ലി, വിരാർ മേഖലകളിൽനിന്നു ബേലാപുരിലേക്കു കൂടുതൽ വാട്ടർ ടാക്സികൾ ആരംഭിക്കാനാണു പദ്ധതി. ജലഗതാഗതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വിശദ ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
കൊച്ചി ∙ അഖിലേന്ത്യാ റാങ്കിങ് ടെന്നിസിൽ ഒന്നാം സീഡ് തെലങ്കാനയുടെ വിഷ്ണുവർധനും വനിതകളിലെ ടോപ് സീഡ് മഹാരാഷ്ട്രയുടെ പൂജ ഇങ്ക്ലെയും പ്രീക്വാർട്ടറിൽ. വിഷ്ണുവർധൻ ഹരിയാനയുടെ സുനിൽകുമാറിനെ 6–3, 6–4നും പൂജ തെലങ്കാനയുടെ ശ്രീനിധി റെഡ്ഡിയെ 6–4, 6–1നും തോൽപിച്ചു.
മുംബൈ∙ നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച ബംഗ്ലദേശ് പൗരനായ പ്രതിയിലേക്ക് മുംബൈ പൊലീസിനെ നയിച്ചത് പ്രതി നടത്തിയ ഗൂഗിൾ പേ ഇടപാട്. ശനിയാഴ്ച രാവിലെ പ്രതി വർളിക്ക് സമീപത്തെ കടയിൽ വച്ച് പൊറോട്ടയുടെയും കുപ്പിവെള്ളത്തിന്റെയും പണം ഗൂഗിൽ പേയിലൂടെ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയിലേക്ക് നയിക്കാവുന്ന തെളിവുകൾ പൊലീസിനു ലഭിച്ചത്. അക്രമിയെ പിടികൂടുന്നതിനായി 300 ഉദ്യോഗസ്ഥരെയാണ് മുംബൈ പൊലീസ് നിയോഗിച്ചിരുന്നതെന്നാണ് വിവരം.
മുംബൈ ∙ നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരീഫുൽ ഇസ്ലാം ഷെഹ്സാദ് നേരത്തേയും താരത്തിന്റെ വീട്ടിൽ എത്തിയിരുന്നതായി സൂചന. ഹൗസ് കീപ്പിങ് ഏജൻസിയിലെ ജോലിക്കാരനായ ഷെഹ്സാദ്, ജോലിയുടെ ഭാഗമായാണു സെയ്ഫിന്റെ വീട്ടിലെത്തിയതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
വലുപ്പത്തിൽ നഗരമായിരിക്കുമ്പോഴും, നാലും കൂടിയ ഒരു കവലയാണു വടക്കുപടിഞ്ഞാറൻ മഹരാഷ്ട്രയിലെ നാസിക്. ഭക്തി, വീഞ്ഞ്, കൃഷി, ഐടി എന്നിങ്ങനെ പലതും സംഗമിക്കുന്ന നാൽക്കവല. രാജ്യത്തെ ഓരോ വീട്ടിലെത്തുമെന്ന സവാള മാത്രമല്ല, അതു വാങ്ങാൻ ഉപയോഗിക്കുന്ന കറൻസി നോട്ടും ഉണ്ടാകുന്നത് ഇവിടെ നിന്നാണ്. ‘കോക്ടെയ്ൽ ഓഫ് എക്സ്ട്രീംസ്’ എന്നു സഞ്ചാരികൾ നാസിക്കിനെ വിളിക്കുന്നതു വെറുതേയല്ല.
മുംബൈ ∙ കൊങ്കൺ മേഖലയിലെ ബുൽഡാനയിൽ 12 ഗ്രാമങ്ങളിൽ അസ്വാഭാവിക മുടികൊഴിച്ചിലും കഷണ്ടിയും റിപ്പോർട്ട് ചെയ്ത് 3 ആഴ്ച പിന്നിട്ടിട്ടും കാരണം കണ്ടെത്താനാകാതെ അധികൃതർ വലയുന്നു. ഇതു രോഗമാണെന്ന ആശങ്ക പടരുകയാണെന്നും നിശ്ചയിച്ചുറപ്പിച്ച കല്യാണങ്ങൾ വരെ മാറിപ്പോകുകയാണെന്നും ഗ്രാമീണർ പരാതിപ്പെട്ടു. ബാർബർഷോപ്പുകളിൽ
വഡോദര ∙ മഹാരാഷ്ട്രയെ 69 റൺസിന് തോൽപിച്ച് വിദർഭ വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ. ധ്രുവ് ഷോറെയുടെയും (120 പന്തിൽ 114) യഷ് റാത്തോഡിന്റെയും (101 പന്തിൽ 116) സെഞ്ചറി മികവിൽ 380 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ മഹാരാഷ്ട്രയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
മുംബൈ∙ നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത ആൾക്ക് കേസുമായി ബന്ധമില്ലെന്ന് ബാന്ദ്ര പൊലീസ്. സിസിടിവി ദൃശ്യവുമായി സാമ്യമുള്ളതിനാലാണ് ഇയാളെ ചോദ്യം ചെയ്തതെന്നും പൊലീസ് വിശദീകരിച്ചു. എന്നാൽ ഇയാൾ പ്രതിയെന്ന തരത്തിലാണ് പൊലീസ് നേരത്തെ സൂചന നൽകിയത്.
നിർത്തിയിട്ടിരുന്ന ബസിലേക്ക് മിനിവാൻ ഇടിച്ചു കയറി 9 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിൽ പുണെ – നാസിക് ദേശീയപാതയിൽ നാരായൺ ഗാവിനു സമീപത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. മിനി വാനിന്റെ പുറകിൽ ട്രക്ക് ഇടിക്കുകയായിരുന്നു.
Results 1-10 of 1389