Activate your premium subscription today
മുംബൈ∙ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി പുണെയിൽ മരിച്ചു. 56 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റായ യുവാവിന്റെ മരണം നേരത്തേ സഥിരീകരിച്ചിരുന്നു. 16 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ പുണെ ജില്ലയിൽ ജിബിഎസ് കേസുകൾ 127 ആയി. നാഗ്പുരിൽ 12 പേർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രണ്ടു പേർ 10 വയസ്സിൽ താഴെയുള്ളവരാണ്. കേന്ദ്ര സംഘത്തിനൊപ്പം ദ്രുതകർമസേനയും പ്രദേശത്ത് ക്യാംപ് ചെയ്ത് രോഗം നിയന്ത്രിക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നു.
മുംബൈ ∙ 9 മാസം ഗർഭിണിയായ യുവതിയുടെ ഭ്രൂണത്തിൽ മറ്റൊരു ഭ്രൂണം കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പുരിനടുത്ത് ബുൽഡാനയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ സ്കാൻ ചെയ്തപ്പോഴാണ് അപൂർവ അവസ്ഥ കണ്ടെത്തിയത്.
മുംബൈ ∙ എൻജിനീയറിങ് വിദ്യാർഥി മാതാപിതാക്കളെ കൊലപ്പെടുത്തി. നാഗ്പുരിലെ കപിൽ നഗറിൽ പവർപ്ലാന്റിലെ ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ ലീലാധർ ധകോളെ (55), ഭാര്യ അരുണിമ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ ഉത്കർഷ് ധകോളെയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞാൻ പുതിയകാലത്തെ അഭിമന്യുവാണ്, ഏതു ചക്രവ്യൂഹവും ഭേദിക്കാൻ എനിക്കു കഴിയും’– ബിജെപിയുടെ തിരഞ്ഞെടുപ്പു റാലികളിലെ സ്തുതിഗീതങ്ങൾക്കിടയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഈ പഞ്ച് ഡയലോഗുമുണ്ട്. മഹാവികാസ് അഘാഡിയുടെ മാത്രമല്ല, സ്വന്തം സഖ്യമായ മഹായുതിയുടെയും ചക്രവ്യൂഹം ഭേദിക്കേണ്ടതുണ്ട് ഫഡ്നാവിസിന്. കൂടുതൽ സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ പ്രതിപക്ഷത്തോടു മാത്രമല്ല, ശിവസേന(ഷിൻഡെ)യോടും എൻസിപി(അജിത് പവാർ)യോടും കൂടിയാണു ബിജെപിയുടെ മത്സരം. സഖ്യം ജയിച്ചാൽ ആരാകും മുഖ്യമന്ത്രിയെന്നുപോലും ആലോചിക്കാൻ കഴിയാത്ത അനിശ്ചിതാവസ്ഥയാണ് നിലവിൽ. സഖ്യത്തിലെ അസ്വാരസ്യം ഒഴിവാക്കാൻ, ഒരു തിരഞ്ഞെടുപ്പു റാലിയിലും ‘അടുത്ത മുഖ്യമന്ത്രി’യെന്നു ഫഡ്നാവിസിനെ വിശേഷിപ്പിക്കാതിരിക്കാനുള്ള ശ്രദ്ധ നേതാക്കൾ ചെലുത്തുന്നുണ്ട്. എങ്കിലും, മഹാരാഷ്ട്രയിലെ ആദ്യ ബിജെപി സർക്കാരിനെ നയിച്ച ഫഡ്നാവിസ് തന്നെയാണ് ഇത്തവണയും ബിജെപിയുടെ മുഖം. സംസ്ഥാനമാകെ ഓടി നടന്നുള്ള പ്രചാരണത്തിനിടയിൽ സ്വന്തം മണ്ഡലമായ സൗത്ത് വെസ്റ്റ് നാഗ്പുരിൽ വിരളമായി മാത്രമേ പ്രചാരണത്തിനിറങ്ങുന്നുള്ളൂ. അരലക്ഷത്തോളം വോട്ടിനു ജയിച്ച മണ്ഡലത്തിൽ കാര്യമായ വെല്ലുവിളിയില്ല. 2014ലും ഫഡ്നാവിസിനെതിരെ മത്സരിച്ചിട്ടുള്ള കോൺഗ്രസിന്റെ പ്രഫുല്ല ഗുഡാധേ പാട്ടീലാണു പ്രധാന എതിർസ്ഥാനാർഥി. ഇദ്ദേഹത്തിന്റെ പിതാവ് വിനോദ് ഗുഡാധേ പാട്ടീലായിരുന്നു നാഗ്പുർ ജില്ലയിലെ ആദ്യത്തെ ബിജെപി എംഎൽഎ. 1999ൽ ഫഡ്നാവിസിന്റെ കന്നിമത്സരത്തിനായി മണ്ഡലം ഒഴിഞ്ഞുകൊടുത്തു. പിതാവിന്റെ രാഷ്ട്രീയത്തിൽനിന്നു മാറിനടന്ന പ്രഫുല്ല പാട്ടീൽ ഇവിടെ കോൺഗ്രസിന്റെ കൗൺസിലറുമാണ്. ആദ്യവട്ടം 5 വർഷവും രണ്ടാം ടേമിൽ അഞ്ചുദിവസവും മുഖ്യമന്ത്രിയായിരുന്നു ഫഡ്നാവിസ്. കൂറുമാറ്റവും കുറുമുന്നണികളും പതിവായ മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ അനിശ്ചിതാവസ്ഥയ്ക്ക് ഇതിലും വലിയ തെളിവു വേണ്ട. നിയമസഭാംഗത്വത്തിന്റെ രജതജൂബിലിയിലെത്തിയ ദേവേന്ദ്ര ഫഡ്നാവിസിന്റെ ആറാം മത്സരമാണിത്. തോൽവിയറിയാത്ത അദ്ദേഹം അധികാരം പിടിച്ച് സുവർണതാരമാകുമെന്നാണു ബിജെപിയുടെ പ്രതീക്ഷ.
മുംബൈ ∙ മുംബൈ-നാഗ്പുർ എക്സ്പ്രസ് വേയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 6 പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ ജൽന ജില്ലയിലെ കട്വാഞ്ചിയിലായിരുന്നു അപകടം. മുംബൈയിൽനിന്നു 400 കിലോമീറ്റർ അകലെയുള്ള പ്രദേശമാണിത്. പെട്രോൾ പമ്പിൽനിന്നു ഇന്ധനം നിറച്ച ശേഷം തെറ്റായ ദിശയിൽ ദേശീയപാതയിലേക്കു കയറിയ കാറാണ്
നാഗ്പുർ∙ ഭർതൃപിതാവിനെ കൊലപ്പെടുത്തി അപകടമാണെന്നു വരുത്തിതീർക്കാൻ ശ്രമിച്ച കേസിൽ മരുമകൾ അറസ്റ്റിൽ. കേസിൽ ടൗൺ പ്ലാനിങ് ഓഫിസറായ മരുമകൾ അർച്ചന മനീഷയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 300 കോടി രൂപയുടെ സ്വത്തു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിനായി അർച്ചന കൊലയാളികളെ വാടകയ്ക്കെടുത്തതായും
മുംബൈ∙ ഭക്ഷണം പാകം ചെയ്യാത്തതിന്റെ പേരിൽ ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് എൽപിജി സിലിണ്ടർ പൊട്ടിത്തെറിപ്പിച്ച് അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ 46കാരൻ അറസ്റ്റിൽ. ഭാര്യയെയും രണ്ട് മക്കളെയും വീടിനുള്ളിൽ ബന്ദികളാക്കിയ ശേഷമായിരുന്നു നാടിനെ മുൾമുനയിൽ നിർത്തിയ ഇയാളുടെ നാടകം അരങ്ങേറിയത്. ചൊവാഴ്ച
നാഗ്പുർ ∙ ചായ കിട്ടാൻ വൈകിയതിൽ രോഷാകുലനായി ഡോക്ടർ ശസ്ത്രക്രിയയ്ക്കിടെ ആശുപത്രി വിട്ടു. നാഗ്പുരിലെ മൗദ മേഖലയിലെ സർക്കാർ ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം.
നാഗ്പുർ∙ കാമുകിയും കുടുംബവും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പുഴയില് ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണു സംഭവം. ഫെയ്സ്ബുക് ലൈവ് നൽകിയ ശേഷമാണ് യുവാവിന്റെ ആത്മഹത്യ.
നാഗ്പുർ ∙ യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മുംബൈ–റാഞ്ചി ഇൻഡിഗോ വിമാനം അടിയന്തരമായി നാഗ്പുരിൽ ഇറക്കി. 62 വയസ്സുള്ള ദേവാനന്ദ് തിവാരി വിമാനത്തിനുള്ളിൽ രക്തം ഛർദിച്ചതോടെയാണ് എമർജൻസി ലാൻഡിങ് വേണ്ടിവന്നത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ദേവാനന്ദ് തിവാരിക്കു ഗുരുതരമായ വൃക്ക രോഗവും
Results 1-10 of 19