Activate your premium subscription today
ചതുരശ്ര അടിക്ക് 2.75 ലക്ഷം രൂപ നൽകി 10 ഫ്ലാറ്റുകൾ സ്വന്തമാക്കി കോട്ടക് കുടുംബം. ഒരു ചതുരശ്ര അടിക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വർളിയിൽ കടലിന് അഭിമുഖമായുള്ള ശിവ്സാഗർ ബിൽഡിങ്ങിൽ 224.32 കോടി രൂപയ്ക്കാണ് കോട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കോട്ടക്കും കുടുംബാംഗങ്ങളും ഫ്ലാറ്റുകൾ സ്വന്തമാക്കിയത്.
ഇലോൺ മസ്കിന്റെ വാഹനനിർമാണ കമ്പനി ടെസ്ല ഇന്ത്യയിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ബാന്ദ്ര–കുർള കോംപ്ലക്സിന് സമീപം ഫീനിക്സ് മാർക്കറ്റ് സിറ്റിയിൽ പുതിയ ഓഫിസ് പാട്ടത്തിനെടുത്തു. 3 ലക്ഷം രൂപയാണ് പ്രതിമാസ വാടക.
മുംബൈയില്‍ നിന്ന് ദുബായിലേക്ക് വെറും രണ്ട് മണിക്കൂറിനുള്ളില്‍ ഒരു ട്രെയിനില്‍ യാത്ര ചെയ്യുന്നത് സങ്കല്‍പ്പിച്ചുനോക്കൂ! അല്‍ഭുതം വേണ്ട. ഇന്ത്യയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന ഒരു അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതി യുഎഇ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ
മുംബൈ ∙ തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിക്കാനായതു വലിയ വിജയമാണെന്നു മുംബൈ ഭീകരാക്രമണത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ട ദേവിക റോട്ടാവൻ പ്രതികരിച്ചു. പാക്കിസ്ഥാനിൽ ഒളിച്ചിരിക്കുന്ന മറ്റു ഗൂഢാലോചനക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. റാണയെ എത്തിച്ച സർക്കാരിനോട് നന്ദിയുണ്ട്. ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങളുടെ അന്ത്യത്തിന്റെ തുടക്കമാണിത് –ദേവിക പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായ ദേവികയ്ക്ക് 9 വയസ്സുള്ളപ്പോഴാണ് കാലിൽ അജ്മൽ കസബിന്റെ വെടിയേറ്റത്. ഇപ്പോൾ 25 വയസ്സുണ്ട്.
മുംബൈ∙ ദക്ഷിണ മുംബൈയിലെ മലബാർ ഹില്ലിൽ ഏകദേശം ഒരു ഏക്കറിലേറെ വരുന്ന ഭൂമി 170 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിന്റെ സഹസ്ഥാപനം മാഹ്–ഹിൽ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (എംപിപിഎൽ) സ്വന്തമാക്കി.10.5 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടിയായി നൽകിയത്. റസിഡൻഷ്യൽ കെട്ടിടങ്ങൾ നിർമിക്കാനായി ഈ സ്ഥലം ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്.
ഫുജൈറ നഗരത്തെയും മുംബൈയെയും അണ്ടർവാട്ടർ ട്രെയിൻ സർവീസ് വഴി ബന്ധിപ്പിക്കാനുള്ള ഒരു പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.യുഎഇയുടെ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡാണ് ഇത്തരമൊരു പദ്ധതി പരിഗണിക്കുന്നതത്രെ. രണ്ട് ലക്ഷ്യസ്ഥാനങ്ങൾക്കിടയിലുള്ള ദൂരം 1,240 മൈലിൽ (2,000 കിലോമീറ്റർ)
മുംബൈ ∙ സാമ്പത്തിക ക്രമക്കേട് വിവാദങ്ങൾക്കിടെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ദുർമന്ത്രവാദം നടന്നെന്നും വെളിപ്പെടുത്തൽ. ലീലാവതി കീർത്തിലാല്‍ മെഹ്താ മെഡിക്കല്‍ ട്രസ്റ്റിലെ മുന്‍ ട്രസ്റ്റിമാർ 1200 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതെന്നും നിലവിലെ അംഗങ്ങൾ ആരോപിച്ചു.
ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽതെറ്റി വീണ യാത്രക്കാരിക്ക് രക്ഷകനായി റെയിൽവേ പൊലീസ്. മുംബൈയിലെ ബോറവല്ലി സ്റ്റേഷനിലാണ് സംഭവം. പാളത്തിലേക്ക് വീഴാൻ പോയ യാത്രക്കാരിയെ അത്ഭുതകരമായി രക്ഷിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിട്ടുണ്ട്.
താനൂരിൽ കാണാതായ പെൺകുട്ടികളുടേത് സാഹസിക യാത്രയെന്ന് എസ്പി ആർ.വിശ്വനാഥ്. ഒപ്പം പോയ യുവാവിന്റെ യാത്ര സഹായമെന്ന നിലയിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കണ്ടെത്താനായതിൽ വളരെയധികം സന്തോഷമുണ്ട്. കുട്ടികളെ കാണാതായ വിവരം പുറത്തു വന്നപ്പോൾ തന്നെ പൊലീസ് സജീവമായിരുന്നു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിച്ചത് നിർണായകമായി.
മുംബൈ ∙ ഹോളിയോട് അനുബന്ധിച്ച് മുംബൈയിൽനിന്നു കേരളത്തിലേക്കു മധ്യ റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. കുർള എൽടിടിയിൽനിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും നാലു സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇരുവശത്തേക്കും രണ്ടു വീതം ട്രിപ്പുകൾ.
Results 1-10 of 328