Activate your premium subscription today
പുണെ∙ പുണെയിൽ പാലം തകർന്ന് വീണുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. പുണെയിലെ ഇന്ദ്രായണി നദിക്കു കുറുകെ നിർമിച്ച പാലം തകർന്നാണ് അപകടം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പുഴയിൽ വീണ് ഒട്ടേറെ പേരെ കാണാതായിട്ടുണ്ടെന്നാണ് സൂചന. മരണസംഖ്യ ഉയരാനാണ് സാധ്യത.
കൊൽക്കത്ത∙ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയതിന് നിയമവിദ്യാർഥിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശർമിഷ്ഠ പനോളി (22) അറസ്റ്റിൽ. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ബോളിവുഡ് താരങ്ങൾ നിശബ്ദത പാലിക്കുന്നുവെന്നാരോപിച്ച് ശർമിഷ്ഠ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിവാദമായത്. ഒരു
പുണെ∙ സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിക്കുന്ന കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വിശദ വാദം സമർപ്പിക്കാൻ പുണെ പ്രത്യേക കോടതി അനുമതി നൽകി. വിചാരണയുടെ സ്വഭാവം മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി കോടതി അംഗീകരിച്ചു. ഇതോടെ, ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ വിശദമായി വാദിക്കാനാവും.
ഉച്ചയ്ക്ക് രണ്ടു മണികഴിഞ്ഞുള്ള നല്ലോരു മുഹൂർത്തം. നാടുചുറ്റിക്കാണാൻ പറ്റിയ ടൈം ! വെയിലേറ്റ് കറുത്ത് കരിവാളിച്ച് പോവുമെന്ന് ഉറപ്പ്. പക്ഷേ തലയ്ക്കകത്ത് ഓളം തള്ളിത്തുടങ്ങിയാൽ എന്തുചെയ്യും. അത്തരമൊരു യാത്രയാണിത്. ഈ യാത്രയ്ക്കൊരു പ്രത്യേകതയുണ്ട്. ‘സീറോ സ്റ്റോൺ’ കാണാനുള്ള യാത്രയാണിത്. ഇന്ത്യയിൽ
മലപ്പുറം ∙ താനൂരിൽനിന്നു കാണാതാവുകയും പിന്നീട് പുണെയിലെ ലോണാവാലയിൽ കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ വൈദ്യ പരിശോധനകൾ പൂർത്തിയായി. ഇരുവരെയും പുണെയിലെ കെയർ ഹോമിലേക്ക് മാറ്റി. മഹാരാഷ്ട്ര റെയിൽവേ പൊലീസിന്റെ സംരക്ഷണയിലുള്ള കുട്ടികളെ താനൂരിൽ നിന്നുള്ള പൊലീസ് സംഘം എത്തിയാലുടൻ കൈമാറും.
പുണെ ∙ ബസിൽ 26കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ദത്താത്രേയ ഗഡെ (37) അറസ്റ്റിൽ. സ്വർഗതേ ഡിപ്പോയിൽ കിടന്നിരുന്ന സർക്കാർ ബസിൽ ചൊവ്വാഴ്ചയാണു യുവതിക്കെതിരെ അതിക്രമമുണ്ടായത്. പുണെയിലെ ഷിരൂരിൽനിന്ന് അർധരാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. പുണെയിലും അഹല്യാനഗർ ജില്ലയിലുമായി മോഷണം,
പുണെ ∙ പുസ്തകങ്ങളുടെ പേജുകൾക്കിടയിൽ 4.01 ലക്ഷം ഡോളർ (3.5 കോടി രൂപ) ഒളിപ്പിച്ചു കടത്തിയ വിദ്യാർഥികൾ പുണെ വിമാനത്താവളത്തിൽ പിടിയിൽ. ദുബായിൽ നിന്നെത്തിയ 3 വിദ്യാർഥികളാണു പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നു കസ്റ്റംസ് ഡിപ്പാർട്ട്മെന്റിന്റെ എയർ ഇന്റലിജൻസ് യൂണിറ്റാണു (എഐയു) ഇവരുടെ ബാഗുകൾ പരിശോധിച്ചത്.
മുംബൈ ∙ പുണെയിൽ അപൂർവ നാഡീരോഗം ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ചവരുടെ എണ്ണം 166 ആയി ഉയർന്നു. മലിനജലത്തിലെ ബാക്ടീരിയ ആണ് രോഗവ്യാപനത്തിനു കാരണമെന്ന് സൂചന ലഭിച്ചതായി അധികൃതർ അറിയിച്ചു. കാംപിലോബാക്ടർ ജെജുനി എന്ന ബാക്ടീരിയയുടെ അംശമാണ് കണ്ടെത്തിയത്. സംസ്ഥാനത്ത് രോഗം ബാധിച്ച് 5 പേരാണു മരിച്ചത്.
മുംബൈ∙ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം പുണെയിൽ ജില്ലാ അധികൃതരുമായി ചേർന്ന് പ്രവർത്തനം സജീവമാക്കി. രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച സംഘം ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പരിശീലനം നൽകുന്നുണ്ട്.
ഒരേ ചുറ്റുപാടിൽ താമസിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് പൊടുന്നനെ ഡയേറിയയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാവുക, പിന്നാലെ കാലുകൾക്കും കൈകൾക്കും ചലനശേഷി കുറയുക– ഗില്ലൻബാരി സിൻഡ്രോമിനു മുന്നിൽ ആശങ്കപ്പെട്ടു നിൽക്കുകയാണ് പുണെ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ താമസിക്കുന്ന ഒരു കൂട്ടം ആളുകൾ. ഇവിടെ 101 കേസുകൾ റിപ്പോർട്ട് ചെയ്യുകയും അതിലൊരാൾ മരിക്കുകയും ചെയ്തതോടെ ഗില്ലൻബാരി സിൻഡ്രോമിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ചികിത്സയിൽ കഴിയുന്നവരിൽ 16 പേർ വെന്റിലേറ്ററിലാണെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. രോഗം സ്ഥിരീകരിച്ചവരിൽ 81 പേരും ജീവിക്കുന്നത് ഒരേ പ്രദേശത്താണെന്നിരിക്കെ, അസുഖത്തിന്റെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം. പകർച്ചവ്യാധി വിഭാഗത്തിൽ പെടാത്ത അസുഖമായിട്ടും എന്താണ് ഗില്ലൻബാരി കേസുകളുടെ എണ്ണം കൂടുന്നതിനു പിന്നിൽ? എന്താണ് ഗില്ലൻബാരി സിൻഡ്രോം? എങ്ങനെയാണ് അസുഖം ശരീരത്തെ ബാധിക്കുന്നത്? അപൂർവങ്ങളിൽ അപൂർവമെന്ന് ഗില്ലൻബാരിയെ പറയാനാവുമോ?
Results 1-10 of 80