Activate your premium subscription today
ഇംഫാൽ ∙ മണിപ്പുരിലെ കാംജോങ് ജില്ലയിൽ ജനക്കൂട്ടം അസം റൈഫിൾസിന്റെ താൽക്കാലിക ക്യാംപ് തകർത്തതിനു പിന്നാലെ സൈനികർ സ്ഥലമൊഴിഞ്ഞു. ഹോങ്ബേ ഗ്രാമത്തിൽ പ്രവർത്തിച്ചുവന്ന താൽക്കാലിക ക്യാംപിലേക്ക് ശനിയാഴ്ചയാണ് ജനക്കൂട്ടം ഇരച്ചുകയറിയത്. കാട്ടുതടി കയറ്റിക്കൊണ്ടുപോയ ലോറി രേഖകളില്ലെന്നതിന്റെ പേരിൽ തടഞ്ഞുവച്ചതിന്റെ പേരിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ അസം റൈഫിൾസ് ഉദ്യോഗസ്ഥർ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
റോമാനഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നുവെന്ന പരിഹാസകഥ പ്രസിദ്ധമാണ്. അക്കഥ ശരിയായാലും അല്ലെങ്കിലും, കഴിഞ്ഞ 19 മാസമായി മണിപ്പുർ സംസ്ഥാനം കലാപത്തീയിൽ എരിയുമ്പോൾ ഉത്തരവാദിത്തമില്ലായ്മ അലങ്കാരമാക്കിപ്പോന്ന മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനുമേൽ പഴയ റോമാക്കഥ നിഴൽവീഴ്ത്തിനിൽക്കുന്നു. അതുകൊണ്ടുതന്നെ, മണിപ്പുരിലെ അനിഷ്ടസംഭവങ്ങൾക്ക് ഇത്രയുംകാലത്തിനുശേഷം പുതുവർഷത്തലേന്നു മുഖ്യമന്ത്രി പരസ്യമായി മാപ്പുചോദിച്ചതു പരിഹാസ്യമായിത്തീരുകയും ചെയ്തു.
ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തിന്റെ പേരിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് 19 മാസത്തിനു ശേഷം മാപ്പുപറഞ്ഞതിന്റെ കാരണങ്ങളെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കലാപത്തോടെ ഭിന്നിച്ച മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള അകൽച്ച പരിഹരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ സമ്മർദമാണ് ഏറ്റവും ഒടുവിലത്തേത്. പുതിയ ഗവർണർ ആയി നിയമിതനായ മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഇന്ന് സംസ്ഥാനത്തെത്തുകയാണ്. സംസ്ഥാനത്ത് സമാധാനം തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് പുതിയ ഗവർണർക്കുള്ളത്. ഭല്ല ആഭ്യന്തര സെക്രട്ടറി ആയിരിക്കെ മണിപ്പുർ വിഷയത്തിൽ വളരെ അടുത്ത് ഇടപെട്ടയാളാണ്.
ഇംഫാൽ ∙ മണിപ്പുർ കലാപത്തിൽ ജനങ്ങളോട് മാപ്പു ചോദിച്ച് മുഖ്യമന്ത്രി എൻ. ബീരേൻ സിങ്. 2025ൽ സാധാരണനില പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ഒട്ടേറെപേർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീടു വിട്ടിറങ്ങി. 2025ൽ മണിപ്പുർ സാധാരണ നിലയിൽ എത്തുമെന്നും തനിക്ക് പശ്ചാത്താപം തോന്നുന്നുവെന്നും ബിരേൻ സിങ് പറഞ്ഞു.
ഇംഫാൽ ∙ മണിപ്പുരിലെ കിഴക്കൻ ഇംഫാൽ, കാങ്പോക്പി ജില്ലകളിൽ കഴിഞ്ഞ ആഴ്ചയുണ്ടായ വെടിവയ്പിനു തുടർച്ചയായി സായുധസംഘം ഉപയോഗിച്ചിരുന്ന 4 ബങ്കറുകൾ സുരക്ഷാസേന തകർക്കുകയും മൂന്നെണ്ണം പിടിച്ചെടുക്കുകയും ചെയ്തു. സമീപത്തെ കുന്നുകളിൽനിന്നു താഴ്വരയിലെ 2 ഗ്രാമങ്ങളിലേക്ക് അക്രമികൾ കഴിഞ്ഞദിവസങ്ങളിൽ വെടിയുതിർത്തിരുന്നു. വെള്ളിയാഴ്ച തമ്നാപോക്പി, സനസാബി ഗ്രാമങ്ങളിൽ ഉണ്ടായ വെടിവയ്പിൽ പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീയുമുൾപ്പെടെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്നാണ് കരസേന, ബിഎസ്എഫ്, സിആർപിഎഫ് എന്നിവയുടെ നേതൃത്വത്തിൽ സൈനിക നടപടി ആസൂത്രണം ചെയ്തത്.
ഇംഫാൽ∙ സംഘർഷം രൂക്ഷമായ മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിലെ രണ്ടിടങ്ങളിൽ നിന്ന്, പൊട്ടിത്തെറിക്കാത്ത മൂന്നു റോക്കറ്റുകൾ ഉൾപ്പെടെ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. ചുരാചന്ദ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആഗ്ലോ-കുക്കി വാർ മെമ്മോറിയൽ ഗേറ്റിനു സമീപമുള്ള പാലത്തിനു താഴെയാണ് സ്ഫോടക വസ്തുകൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൊൽക്കത്ത ∙ മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വസതിക്കു സമീപം മോർട്ടാർ ബോംബ് കണ്ടെത്തി. റോക്കറ്റ് ഉപയോഗിച്ചു ദൂരെനിന്നു വിക്ഷേപിച്ച ബോംബ് പൊട്ടാതെ വീടിനു സമീപം പതിക്കുകയായിരുന്നു.
കൊൽക്കത്ത∙ തീവ്ര മെയ്തെയ് സംഘടന ആരംഭായ് തെംഗോലിന്റെ തലവൻ കൊറൗൻഗാൻബ ഖുമാനെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ടു മെയ്തെയ് വനിതകളുടെ നേതൃത്വത്തിൽ ഇംഫാൽ താഴ്വരയുടെ വിവിധ കേന്ദ്രങ്ങളിൽ വൻ റാലിയും പ്രതിഷേധ ധർണയും നടന്നു. ഖുമാനെതിരെ എൻഐഎ 2 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു.
കൊൽക്കത്ത∙ ഒന്നര വർഷം പിന്നിട്ടിട്ടും മണിപ്പുർ വംശീയകലാപം അവസാനിപ്പിക്കാൻ കഴിയാതെ വന്നതോടെ മുഖ്യമന്ത്രി ബിരേൻ സിങ് കൂടുതൽ ഒറ്റപ്പെടുന്നു. ബിജെപിയിലെ ഒരു വിഭാഗം എംഎൽഎമാരും എൻഡിഎയുടെ ഭാഗമായ രാഷ്ട്രീയപാർട്ടികളും അയൽ സംസ്ഥാനമായ മിസോറമിന്റെ മുഖ്യമന്ത്രിയും രാജി ആവശ്യപ്പെട്ടെങ്കിലും ബിരേൻ സിങ് വഴങ്ങിയിട്ടില്ല. ബിരേൻ സിങ്ങിനെ മാറ്റിയാൽ ഇംഫാൽ താഴ്വരയിൽ വൻ പ്രക്ഷോഭമുണ്ടാകുമെന്നതിനാൽ ബിജെപി കേന്ദ്ര നേതൃത്വവും ഇതിന് മുതിരുന്നില്ല.
കൊൽക്കത്ത ∙ മണിപ്പുരിൽ മെയ്തെയ് വിഭാഗത്തിൽപ്പെട്ടയാളെ കാണാതായതിനെത്തുടർന്ന് ഇംഫാൽ താഴ്വരയിൽ വ്യാപക പ്രക്ഷോഭം. ആയിരക്കണക്കിനു സ്ത്രീകൾ രാത്രി പ്രകടനത്തിൽ പങ്കെടുത്തു. കാണാതായ ലെയ്ഷ്റാം കമൽബാബു സിങ്ങിനായി ആർമിയുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Results 1-10 of 662