Activate your premium subscription today
ഷില്ലോങ്∙ മേഘാലയയിലെ പ്രിൻസിപ്പൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് എ. റാസിയെ ഉസ്ബക്കിസ്ഥാനിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഉസ്ബക്കിസ്ഥാനിലെ ബുഖാരയിൽ ഈ മാസം 4ന് സ്വകാര്യ സന്ദർശനത്തിനെത്തിയതാണ് റാസി. ഹൃദയസ്തംഭനം ഉണ്ടായെന്നാണു സൂചന. 1996 ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ് ഉദ്യോഗസ്ഥനായ റാസി, 2021 മുതൽ മേഘാലയയിൽ പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിക്കുകയായിരുന്നു. ഭാര്യ ഷെഫാലിയും സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ്.
മ്യാൻമറിലെ അതിശക്തമായ ഭൂചലനത്തിൽ കൂറ്റൻ കെട്ടിടങ്ങൾ തകർന്ന് തരിപ്പണമായി. മ്യാൻമറിലെ ആവ–സഗയിങ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രശസ്തമായ പാലവും തകർന്നുവീണു. ഇതുവരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. മ്യാൻമറിലെ മാന്റ്ലെയിലാണ് 7.7 തീവ്രതയുള്ള ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്
ഷില്ലോങ് ∙ ക്ഷയരോഗ നിർമാർജനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി മേഘാലയ സർക്കാരിന്റെ മാതൃകാപരമായ ഇടപെടൽ. സംസ്ഥാനത്തെ എല്ലാ ക്ഷയരോഗികളെയും സർക്കാർ ദത്തെടുത്തുള്ള സമഗ്രമായ ശ്രദ്ധയും കരുതലുമാണ് ഉറപ്പാക്കുന്നത്. 4500 ക്ഷയരോഗികളുടെ സംരക്ഷണമാണ് ഏറ്റെടുത്തത്. പോഷകാഹാര കിറ്റ്, ചികിത്സ ഉൾപ്പെടെ എല്ലാക്കാര്യങ്ങളും സർക്കാർ നോക്കും.വ്യക്തികൾക്കും സംഘടനകൾക്കും രോഗികളെ ദത്തെടുക്കാൻ പ്രോത്സാഹനം നൽകുന്ന ‘നി–ക്ഷയ് മിത്ര’ പദ്ധതി 2022 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു.
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിനു രണ്ടാം വിജയം. മേഘാലയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം തോല്പിച്ചത്. 37–ാം മിനിറ്റിൽ മുഹമ്മദ് അജ്സാലാണ് കേരളത്തെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിലും കേരളത്തിനു നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ലീഡ് ഉയര്‍ത്താൻ സാധിച്ചില്ല.
സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ എപ്പോഴും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഒരു പ്രത്യേക പരിഗണന കാണും. അതിൽ തന്നെ മേഘാലയ ഒരു പടി മുന്നിൽ നിൽക്കും. വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളുമെല്ലാം മേഘാലയയുടെ പ്രത്യേകതയാണ്. മേഘലയയുടെ ഭംഗി പൂർണമായി ആസ്വദിക്കാൻ കൊതിക്കുന്നവർ
വൻതോതിൽ കൽക്കരി – പാറ ഖനനം നടക്കുന്ന പ്രദേശമായി മേഘാലയയിലെ ഖാസിക്കുന്നുകൾ മാറിയിട്ട് വർഷങ്ങളായി. റാറ്റ് ഹോൾ എന്ന നാടൻ വിദ്യ ഉപയോഗിച്ച് മല തുരന്ന് അകത്തേക്ക് നുഴഞ്ഞുകയറി കൽക്കരി മാന്തിയെടുക്കുന്ന ഈ വിദ്യ പാരിസ്ഥിതിക സന്തുലത്തിനു ദോഷമാണെന്നു മനസ്സിലാക്കിയ ഹരിത ട്രൈബ്യൂണൽ 2014ൽ ഇത് നിരോധിച്ചു. എന്നാലും ഗ്രാമങ്ങളിൽ ഇപ്പോഴും ഇത്തരം ഖനനം നടക്കുന്നു. അത് ചിറാപുഞ്ചിയുടെ ഭൂഘടനയെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഇതേ റാറ്റ് ഹോൾ വിദ്യ സിൽക്കാര്യയിലെ ടണലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഉപയോഗിച്ചു എന്നതു മറ്റൊരു കാര്യം. ജാർഖണ്ഡിലെ കൽക്കരി അടരുകൾ കട്ടിയുള്ളതാണെങ്കിൽ മേഘാലയയിലേത് ദുർബലമാണ്. പലപ്പോഴും ഇതിൽ കയറുന്ന ആളുകൾ കൽക്കരി അടർന്നു വീണ് മരിക്കുന്നത് പതിവായതിനാലാണ് കോടതി ഇതു നിരോധിച്ചത്. എന്നിട്ടും 2018ൽ 15 പേർ മരിച്ച കാര്യം ഗ്രാമീണർ ഇപ്പോഴും ഞെട്ടലോടെ ഓർമിക്കുന്നു.
ഏറ്റവും കൂടുതൽ മഴ കിട്ടുന്ന ചിറാപുഞ്ചിയിൽ എന്തുകൊണ്ട് വേനൽ കഠിനമാകുന്നു. തീവ്രമഴയും പ്രളയഭീതിയും നേരിടുന്ന കേരളത്തിന് ഇതിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ? ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 150 വർഷം തികയുന്ന വേളയിൽ ചിറാപുഞ്ചിയുടെ മാറുന്ന മഴക്കണക്കുകളിലൂടെ ഒരു സഞ്ചാരം. ഒരിടത്ത് ഒരിടത്ത് ഒരിക്കൽ ഒരു ചിറാപുഞ്ചി ഉണ്ടായിരുന്നു. ഇന്ന് അവിടെ മഴമാത്രമേയുള്ളൂ, മണ്ണും മനുഷ്യരുമില്ല എന്നു സിലബസ് തിരുത്തേണ്ടി വരുമോ എന്ന ചോദ്യത്തിനാണ് കാലം ഉത്തരം തേടുന്നത്. മഴ മാലപ്പടക്കം പൊട്ടിക്കുന്ന ചിറാപുഞ്ചിക്കു മേൽ ഉരുണ്ടുകൂടുന്നതു പുതിയ കുറെ യാഥാർഥ്യങ്ങളാണ്. ഒത്തിരി മഴ നല്ലതാണോ? ഇടിമുഴക്കം പോലെ ചോദ്യം. അല്ല എന്നു ചിറാപുഞ്ചിയുടെ അനുഭവം. മണ്ണും പച്ചപ്പും മാത്രമല്ല, ചരിത്രവും സംസ്കാരവും ഒലിച്ചുപോവുകയാണ്. ലോകത്തിലെ ഏറ്റവും നനഞ്ഞു കുതിർന്ന പ്രദേശത്ത് മേയ് മുതൽ ജൂലൈ വരെയാണു മഴക്കാലം. പിന്നെ ഇടവിട്ടു മാത്രം. ഡിസംബറിൽ ഉമിയം നദി ഉൾപ്പെടെ എല്ലാം വറ്റും. ഇത്തിരിമാത്രം പെയ്യുന്ന രാജസ്ഥാനിൽ വേനൽക്കാലത്ത് ഇതിലേറെയാണു പ്രതിശീർഷ
ന്യൂഡൽഹി / ധാക്ക ∙ ബംഗാൾ, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ രാജ്യാന്തര അതിർത്തിയിലൂടെ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച 11 ബംഗ്ലദേശുകാരെ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) പിടികൂടി. അതിർത്തിലംഘനം തടയാൻ ബംഗ്ലദേശ് അതിർത്തിസേനയുമായി നിരന്തര ആശയവിനിമയം നടത്തിവരുന്നതായും ബിഎസ്എഫ് വക്താവ് അറിയിച്ചു. 4096 കിലോമീറ്റർ ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയാണു ബിഎസ്എഫ് കാവലിലുളളത്.
സവിശേഷ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും സംസ്ക്കാരത്തിനും പേരുകേട്ട നാടാണ് മേഘാലയ. മേഘാലയയുടെ സൗന്ദര്യം വേറെ ലെവലില്‍ ആസ്വദിക്കാനുള്ള പുതിയ പദ്ധതിയാണ് അവിടെ ഒരുങ്ങുന്നത്. ഒക്ടോബറില്‍ നിര്‍മാണം ആരംഭിക്കുന്ന റോപ് വേ പദ്ധതി ഇവിടുത്തെ വിനോദ സഞ്ചാരമേഖലക്ക് മാത്രമല്ല നാട്ടുകാര്‍ക്കും ഏറെ ഗുണകരമാവുമെന്നാണ്
Results 1-10 of 104