Activate your premium subscription today
ഭുവനേശ്വർ ∙ ലോകത്തിനു വേണ്ടത് ബുദ്ധനാണ്, യുദ്ധമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ മാതാവ് മാത്രമല്ല ഇന്ത്യയെന്നും ഒരു ജനത മുഴുവൻ ജനാധിപത്യം അനുഭവിക്കുന്ന രാജ്യമാണിതെന്നും 18–ാം പ്രവാസി ഭാരതീയ ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
ഹൈദരാബാദ്∙ തുടർച്ചയായ മൂന്നാം ജയവുമായി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ ഒഡീഷയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. ഇതോടെ ഗ്രൂപ്പ് ബിയിൽ മൂന്നു കളികളിൽനിന്ന് ഒൻപതു പോയിന്റ് നേടിയാണ് കേരളം ക്വാർട്ടർ ഉറപ്പാക്കിയത്. കേരളം ആദ്യ മത്സരത്തിൽ ഗോവയെ 4-3നും രണ്ടാം മത്സരത്തിൽ മേഘാലയയെ 1-0നും തോൽപ്പിച്ചിരുന്നു.
കഴിഞ്ഞവർഷം പരുക്കിൽ വഴുതിപ്പോയ മെഡൽ ഇത്തവണ ദേശീയ റെക്കോർഡോടെ ചാടിയെടുത്ത് എസ്.അനന്യ. ദേശീയ ജൂനിയർ അത്ലറ്റിക്സിൽ അണ്ടർ 16 പെൺകുട്ടികളുടെ ലോങ്ജംപിലാണ് റെക്കോർഡോടെ അനന്യയുടെ സ്വർണനേട്ടം. ഈ വർഷത്തെ ദേശീയ ഇന്റർ ഡിസ്ട്രിക്ട് ജൂനിയർ അത്ലറ്റിക്സിൽ ഹരിയാനയുടെ ദീക്ഷ നേടിയ 3.91 മീറ്റർ എന്ന റെക്കോർഡാണ് 4.05 മീറ്ററാക്കി അനന്യ തിരുത്തിയത്.
ദേശീയ ജൂനിയർ അത്ലറ്റിക്സിന്റെ രണ്ടാം ദിനം കേരളത്തിന് ആശ്വാസമായൊരു സ്വർണമെഡൽ. അണ്ടർ 20 ആൺകുട്ടികളുടെ ലോങ്ജംപിൽ 7.39 മീറ്റർ ചാടി മലപ്പുറം സ്വദേശി മുഹമ്മദ് മുഹ്സിനാണ് സ്വർണം നേടിയത്. കടകശ്ശേരി ഐഡിയൽ കോളജിൽ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ് മുഹ്സിൻ.
കലിംഗ സ്റ്റേഡിയത്തിനു മുകളിൽ ഇന്നലെ വൈകിട്ട് കാർമേഘം മൂടിയതു പോലെ, കേരളവും നിരാശയിൽ മുങ്ങിയപ്പോൾ നിലവിലെ ചാംപ്യൻമാരായ ഹരിയാനയ്ക്ക് മിന്നുംതുടക്കം. ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ ആദ്യദിനത്തിൽ 2 സ്വർണമടക്കം 8 മെഡലുകളുമായി ഹരിയാന കുതിപ്പ് തുടങ്ങി. 7 ഇനങ്ങളിൽ മത്സരിച്ച കേരളത്തിന് നേടാനായത് ഒരു വെങ്കലം മാത്രം. അണ്ടർ 20 പെൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ കാസർകോട് ചീമേനി സ്വദേശിനി അഖില രാജുവിലൂടെയായിരുന്നു കേരളത്തിന്റെ ആശ്വാസ മെഡൽ (47.41 മീറ്റർ).
ഇന്നലെ വൈകിട്ട് അഞ്ചുമണിയാകും മുൻപേ കലിംഗ സ്പോർട്സ് കോംപ്ലക്സിൽ സൂര്യനസ്തമിച്ചു. ഒരു മണിക്കൂറിനകം ഇരുട്ടും തണുപ്പും പരന്നു, അമ്പിളക്കല മാനത്തുദിച്ചതിനൊപ്പം ഫ്ലഡ്ലൈറ്റ് തെളിഞ്ഞു. ഈ സമയമെല്ലാം പരിശീലന മൈതാനത്ത് ഇന്ത്യയുടെ കൗമാര താരങ്ങൾ 39–ാമത് ദേശീയ ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ്പിനായുള്ള തയാറെടുപ്പിലായിരുന്നു. മത്സരങ്ങൾ ഇന്ന് ആരംഭിക്കും.
ന്യൂഡൽഹി∙ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡവലെപ്മെന്റ് ഓർഗനൈസേഷൻ) വിജയകരമായി പരീക്ഷിച്ചു. 1500 കിലോമീറ്ററിലധികം ദൂരപരിധിയുള്ളതാണ് മിസൈൽ. ഇതോടെ, നൂതന മിസൈൽ സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഇടം പിടിച്ചു. ഒഡീഷയിലെ എപിജെ അബ്ദുൽകലാം ഐലൻഡിൽനിന്നായിരുന്നു
ഭുവനേശ്വർ∙ ഒഡീഷയിലെ കട്ടക്കിൽ 19 വയസ്സുകാരിയായ കോളജ് വിദ്യാർഥിനിയെ കാമുകനും 5 സുഹൃത്തുക്കളും ചേർന്ന് പലതവണ ബലാത്സംഗം ചെയ്തതായി പരാതി. ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. കാമുകൻ ഉൾപ്പെടെയുള്ള പ്രതികൾ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് വിദ്യാർഥിനി കട്ടക്കിലെ ബദാംബാഡി സ്റ്റേഷനിലാണ് പരാതി നൽകിയത്.
കൊച്ചി∙ ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി പീഡിപ്പിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. ഹോർട്ടികോപ്പ് മുൻ എംഡി ആയിരുന്ന ശിവപ്രസാദാണ് സൗത്ത് എസിപി ഓഫീസിൽ കീഴടങ്ങിയത്. 27 ദിവസമായി ശിവപ്രസാദ് ഒളിവിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രതിയെ മെഡിക്കൽ ട്രസ്റ്റ്
കട്ടക്∙ ഒഡീഷയിലെ ഭദ്രകിൽ യാത്രാ ട്രെയിനിന് നേർക്ക് വെടിവയ്പ്. ചൊവ്വാഴ്ച രാവിലെയാണ് ഭദ്രക് ജില്ലയിലെ ബൗദാപുരിന് സമീപം നന്ദൻകനൻ എക്സ്പ്രസ് ട്രെയിനിന് നേർക്ക് അജ്ഞാതർ വെടിയുതിർത്തത്.
Results 1-10 of 307