Activate your premium subscription today
ഹോഷിയാർപുർ ∙ എത്ര തവണ, എത്ര വഴികൾ... ശനിയാഴ്ച രാത്രി വിമാനമിറങ്ങിയപ്പോൾ പഞ്ചാബുകാരൻ ദൽജിത് സിങ്ങിന്റെ ഉള്ളുപിടയുകയായിരുന്നു. അമൃത്സറിൽ ഇറങ്ങിയയുടൻ കിട്ടിയ ഇന്ത്യൻ ഭക്ഷണം അമൃത് പോലെയായി. കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയുമായി മണിക്കൂറുകൾ നീണ്ട ദുരിതയാത്ര അവസാനിച്ചതിന്റെ ആശ്വാസത്തിനൊപ്പം നല്ല ഭക്ഷണം കഴിച്ചപ്പോൾ ജീവൻ നേരെ വീണു.
ചണ്ഡിഗഢ്∙ 116 പേരുമായി യുഎസിൽനിന്ന് നാടുകടത്തിയവരുടെ വിമാനം ലാൻഡ് ചെയ്തതിനുപിന്നാലെ അമൃത്സറിനെ കേന്ദ്രീകരിച്ച് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിൽ വീണ്ടും രാഷ്ട്രീയ വാഗ്വാദങ്ങൾ തലപൊക്കുന്നു.
അമൃത്സർ ∙ അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി യുഎസ് നാടുകടത്തിയ ഇന്ത്യക്കാരുടെ രണ്ടാം സംഘത്തെ സ്വീകരിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അമൃത്സറിലെ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലെത്തി. വിമാനത്തിൽ 119 പേരുണ്ടെന്നാണു റിപ്പോർട്ട്. ഫെബ്രുവരി 5ന് 104 പേരടങ്ങുന്ന ഇന്ത്യക്കാരുടെ ആദ്യസംഘം എത്തിയതും പഞ്ചാബിലാണ്. അന്നു കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച് ഇന്ത്യക്കാരെ നാടുകടത്തിയതു വിവാദമായിരുന്നു.
ഛണ്ഡിഗഡ് ∙ യുഎസിൽ നിന്നും അനധികൃത കുടിയേറ്റക്കാരുമായി എത്തുന്ന വിമാനം പഞ്ചാബിൽ ഇറക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനാണ് അദ്ദേഹം കത്തയച്ചത്.
ന്യൂഡൽഹി ∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു പിന്നാലെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ ഇന്നു ഡൽഹിയിൽ പഞ്ചാബിൽനിന്നുള്ള എംഎൽഎമാരുടെ യോഗം വിളിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പങ്കെടുക്കുന്നുണ്ട്. പഞ്ചാബിൽ 30 എഎപി എംഎൽഎമാർ തങ്ങളുടെ വരുതിയിലാണെന്നു പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബാജ്വ അവകാശപ്പെട്ടതിനു പിന്നാലെയാണു യോഗം ചേരുന്നത്. പഞ്ചാബിൽ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ലുധിയാന വെസ്റ്റ് മണ്ഡലത്തിൽനിന്ന് കേജ്രിവാൾ മത്സരിക്കാൻ സാധ്യതയുണ്ടെന്നും വിജയിച്ചാൽ ഭഗവന്ത് മാൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവരുമെന്നുമാണു പ്രതാപ് സിങ് പറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ തോറ്റടിഞ്ഞതിനു പിന്നാലെ പഞ്ചാബിലെ എഎപിയിൽ വിമതപ്പടയെന്നു റിപ്പോർട്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനോട് എതിർപ്പുള്ള എംഎൽഎമാരെ കളം മാറ്റിക്കാനുള്ള നീക്കത്തിലാണു കോൺഗ്രസ്. പാർട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനമായ പഞ്ചാബിൽ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനുള്ള തത്രപ്പാടിലാണ് എഎപി.
ചണ്ഡിഗഡ് ∙ നെയ്യാറ്റിൻകരയിലെ സമാധി വിവാദമാകുമ്പോൾ, 11 വർഷം മുൻപ് പഞ്ചാബിലുണ്ടായ ഒരു സമാധി വിവാദവും വാർത്തയിലെത്തുന്നു. നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപനെ (മണിയൻ –69) വ്യാഴാഴ്ച രാവിലെ മരിച്ചതിനെ തുടർന്നു സമാധിയിരുത്തിയെന്നാണു ഭാര്യയും മക്കളും പറഞ്ഞത്. പഞ്ചാബിൽ മരിച്ച അശുതോഷ് മഹാരാജ് എന്ന ആത്മീയ നേതാവ് ജീവനോടെയുണ്ടെന്ന വിശ്വാസത്താൽ അനുയായികൾ ഇപ്പോഴും അദ്ദേഹത്തിന്റെ ശരീരം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്.
ന്യൂഡൽഹി ∙ പഞ്ചാബ്–ഹരിയാന അതിർത്തിയിലെ ഖനൗരിയിൽ 40 ദിവസത്തിലേറെയായി നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില വഷളാകുന്നു. കരൾ, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങളിൽ പ്രശ്നമുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. സമരം രമ്യമായി പരിഹരിക്കാൻ ചർച്ചകൾ തുടരുകയാണ്.
ചണ്ഡീഗഡ്∙ ജയിലിൽ കഴിയുന്ന ലോക്സഭ എംപിയും ഖലിസ്ഥാൻ അനുകൂല സംഘടനയായ ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. ജനുവരി 14ന് പഞ്ചാബിലെ ശ്രീ മുക്ത്സർ സാഹിബിൽ നടക്കുന്ന റാലിയിൽ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകും. നിലവിൽ അസമിലെ ദിബ്രുഗഡിലെ ജയിലിൽ കഴിയുകയാണ് അമൃത്പാൽ സിങ്.
ചണ്ഡിഗഡ്∙ പഞ്ചാബിലെ ബുതിൻഡയിൽ ബസ് അപകടത്തിൽ എട്ടുപേർ മരിച്ചു. ഒട്ടേറെ പേർക്ക് പരുക്ക്. കനത്ത മഴയിൽ നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ കൈവരികള്‍ തകർന്നു. അഞ്ചുപേർ സംഭവസ്ഥലത്തും 3 പേർ ആശുപത്രിയിലുമാണു മരിച്ചത്.
Results 1-10 of 632