Activate your premium subscription today
ബണ്ടി (രാജസ്ഥാൻ) ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പതുകാരിക്ക് 20 വർഷം തടവുശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലുള്ള പോക്സോ കോടതിയുടേതാണ് വിധി. ലലിബായ് മോഗിയ എന്ന യുവതി 45,000 രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
ഭോപാൽ ∙ ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിൽനിന്നു എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിക്കും. രണ്ട് ഘട്ടങ്ങളിലായി ചീറ്റകളെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. ഇതിൽ നാല് ചീറ്റകളെ മേയ് മാസത്തോടെ എത്തും. കെനിയയിൽനിന്നു ചീറ്റകളെ കൊണ്ടുവരാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
രാജസ്ഥാനിലെ ജയ്പൂർ ഒരു കാവ്യം പോലെ സുന്ദരമായ നഗരമാണ്. കോട്ടകളും കൊട്ടാരങ്ങളും മോടികൂട്ടുന്ന പിങ്ക് നഗരമെന്നു വിളിപ്പേരുള്ള ജയ്പൂർ. ആ സുന്ദരനഗരത്തിൽ അവധി ആഘോഷത്തിലാണ് മലയാളത്തിന്റെ പ്രിയ നടിയായ നൈല ഉഷയും സുഹൃത്തുക്കളും. നഗര കാഴ്ചകളുടെ നിരവധി ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ
ജയ്പുർ ∙ ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ധന്നലാൽ സൈനിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഗോപാലി ദേവിയും കാമുകൻ ദീൻദയാൽ കുശ്വാഹയുമാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് ധന്നലാൽ സൈനിയെ ഇരുമ്പുകമ്പി കൊണ്ടു തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം മൃതദേഹം മറവുചെയ്യാൻ ബൈക്കിൽ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്ത്യയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന കാരക്കൽ കാട്ടുപൂച്ചയെ രാജസ്ഥാനിലെ മുകുന്ദ്ര ഹിൽസ് കടുവസംരക്ഷണ കേന്ദ്രത്തിൽ കണ്ടെത്തി. നാലാംഘട്ട സർവേയ്ക്കിടയിലാണ് ഈ അപൂർവയിനം പൂച്ചയുടെ ചിത്രങ്ങൾ ക്യാമറകളിൽ പതിഞ്ഞത്
ജയ്പുർ∙ ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ച വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസയിലാണ് ഇരുപത്തിയഞ്ചുകാരനായ ഹൻസ് രാജ് മീണ എന്ന വിദ്യാർഥി കൊല്ലപ്പെട്ടത്. ല്രൈബറിയില്‍ പഠിച്ചുക്കൊണ്ടിരുന്ന ഹൻസ് രാജ് മീണയുടെ അടുത്തേയ്ക്ക് അശോക്, ബബ്ലു, കലുറാം എന്നിവരെത്തുകയും ചായം പുരട്ടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ചായം പുരട്ടാന്‍ വിസമ്മതിച്ചതോടെ വിദ്യാർഥിയെ മറ്റുള്ളവർ ചേർന്ന് ചവിട്ടുകയും ബെൽറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. മർദനത്തിൽ ഹൻസ് രാജ് കൊല്ലപ്പെട്ടു.
സിനിമകളും യാത്രകളും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് അഹാന കൃഷ്ണകുമാർ. വ്യത്യസ്തമായ കാഴ്ചകൾ തേടി ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി യാത്രകൾ ചെയ്യുന്ന താരം രാജസ്ഥാനിലെ സരിസ്ക ദേശീയോദ്യാനത്തിന്റെ മോഹിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരുന്നു. അസ്തമയ സൂര്യന്റെ കിരണങ്ങളുടെ ശോഭയിൽ മതിമറന്നു
ജയ്പുർ ∙ ഗർഭിണിയായ 32 വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത മകന്റെ മുന്നിൽ വച്ച് പൊലീസ് കോൺസ്റ്റബിൾ ബലാത്സംഗം ചെയ്തെന്നു പരാതി. അയൽക്കാരൻ മർദിച്ചതുമായി ബന്ധപ്പെട്ടു നൽകിയ പരാതിയിൽ മൊഴി നൽകാൻ എത്തിയതായിരുന്നു യുവതി. രാജസ്ഥാനിലെ സങ്കാനെർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഭാഗ റാം (48) ആണ് യുവതിയെ ബലാത്സംഗം ചെയ്തത്.
കഞ്ചാവ് കൈവശംവച്ച കേസിൽ ഐഐടി ബാബ എന്നറിയപ്പെടുന്ന അഭയ് സിങ് അറസ്റ്റിൽ. നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) നിയമപ്രകാരമാണ് അറസ്റ്റ്. റിദ്ധി സിദ്ധി മേഖലയിലെ ഹോട്ടലിൽ താമസിച്ചിരുന്ന അഭയ് സിങ് മേഖലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇയാളിൽനിന്ന് ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്തത്. ചെറിയ അളവിലുള്ള കഞ്ചാവാണ് പിടിച്ചെടുത്തതെന്ന കാരണത്താൽ ഇയാളെ പിന്നീട് പൊലീസ് വിട്ടയച്ചു. കഞ്ചാവ് പ്രസാദമായി ലഭിച്ചതെന്നാണ് ഇയാൾ പൊലീസിനോടും പിന്നീട് മാധ്യമങ്ങളോടും പറഞ്ഞത്.
ന്യൂഡൽഹി ∙ ആദ്യ എഫ്ഐആറിൽ സൂചിപ്പിച്ച സാഹചര്യങ്ങളിൽനിന്നു വ്യത്യസ്തമായി വലിയ ഗൂഢാലോചന അന്വേഷണത്തിൽ വെളിപ്പെട്ടാൽ ഒരേ സംഭവത്തിൽ രണ്ടാമതൊരു എഫ്ഐആർ കൂടി റജിസ്റ്റർ ചെയ്യാമെന്നു സുപ്രീം കോടതി വ്യക്തമാക്കി.
Results 1-10 of 726