Activate your premium subscription today
കൊൽക്കത്ത∙ സിക്കിമിലെ ചാറ്റെനിൽ മണ്ണിടിച്ചിലിൽ സൈനിക ക്യാംപ് തകർന്ന് മൂന്നുപേർ മരിച്ചു. ആറു സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി. ഞായറാഴ്ച രാത്രി 7 മണിയോടെയുണ്ടായ കനത്ത മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്.
യാത്ര ചെയ്തിട്ടുള്ളവർ ആണെങ്കിൽ പലയിടത്തും പ്രവേശന ഫീസ് കൊടുത്തിട്ടുള്ളവർ ആയിരിക്കും. കാട്ടിൽ കയറാനും പാർക്കിൽ കയറാനും മ്യൂസിയം കാണാനും എല്ലാം പ്രവേശനഫീസ് നിർബന്ധമാണ്. എന്നാൽ, ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് പ്രവേശിക്കണമെങ്കിൽ പ്രവേശനഫീസ് നൽകണം. ഞെട്ടിയോ? ഞെട്ടേണ്ട, സംഗതി സത്യമാണ്. വടക്കു കിഴക്കൻ
തിരുവനന്തപുരം ∙ സിക്കിമിൽ ജപ്തിയിലായ ഗതി ഇൻഫ്രാസ്ട്രക്ചർ ഭാസ്മി പവർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 62 മെഗാവാട്ട് ജലവൈദ്യുതപദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി ശ്രമം. കേരളത്തിനു പുറത്ത് ജല, താപ വൈദ്യുതി നിലയങ്ങൾ ഏറ്റെടുക്കാനുള്ള ശ്രമങ്ങളിൽ ആദ്യത്തേതാണിത്. ഇതിന്റെ ഭാഗമായി 2 ഉദ്യോഗസ്ഥർ ഇന്നു സിക്കിമിലെത്തി പദ്ധതിയുടെ സാങ്കേതികവശങ്ങൾ പരിശോധിക്കും.
തിരുവനന്തപുരം∙ ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമാണെന്ന മന്ത്രി വീണാ ജോർജിന്റെ ആവർത്തിച്ചുള്ള അവകാശവാദം തെറ്റാണെന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്. കേരളം 7,000 രൂപ ഓണറേറിയമായി നൽകുമ്പോൾ രണ്ടര വർഷം മുൻപു തന്നെ സിക്കിം സർക്കാർ ഓണറേറിയം 6,000 രൂപയിൽ നിന്നു 10,000 ആക്കി വർധിപ്പിച്ചിരുന്നു. 2022 ഒക്ടോബർ 1 മുതൽ വർധന പ്രാബല്യത്തിലാക്കി സിക്കിം ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനം ഓൾ സിക്കിം ആശാ വെൽഫെയർ അസോസിയേഷൻ അവരുടെ ഫെയ്സ്ബുക് പേജിൽ തന്നെ പങ്കുവച്ചിട്ടുണ്ട്.
ജീവിതത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയവരെല്ലാം നടന്നുവന്ന നാൾവഴികൾ പരിശോധിച്ചാൽ കഠിനാധ്വാനത്തിന്റെയും പ്രതിസന്ധികളെ അതിജീവിച്ചതിന്റെയും സമാനതകളില്ലാത്ത അനുഭവങ്ങൾ കാണാനാവും. സിക്കിമിലെ ആദ്യ വനിത ഐപിഎസ് ഓഫിസർ എന്ന ബഹുമതി സ്വന്തമാക്കിയ അപരാജിത റായിയുടെയും കഥ വ്യത്യസ്തമല്ല. രണ്ടുതവണ സിവിൽ സർവീസ്
ഗാങ്ടോക്ക് ∙ ശക്തമായ മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സിക്കിമിൽ 3 പേർ മരിച്ചു. 3 പേരെ കാണാതായി. നിരവധി പേർ പരുക്കേറ്റ് ആശുപത്രിയിലാണ്.
ഹിമാലയൻ താഴ്വരകളുടെ മനോഹാരിതയിൽ മുങ്ങി നിൽക്കുന്ന സിക്കിം എന്ന ചെറുസംസ്ഥാനമോ താരസുന്ദരി ആൻഡ്രിയയോ ആർക്കാണ് കൂടുതൽ സൗന്ദര്യമെന്നു ചോദിച്ചാൽ ചിലപ്പോൾ കാഴ്ചക്കാർ ഒരു നിമിഷം ആശയക്കുഴപ്പത്തിലാകും. ആൻഡ്രിയ പങ്കുവച്ച ചിത്രങ്ങളിൽ അത്രയേറെ മനോഹരമാണ് ആ സംസ്ഥാനത്തിന്റെ ഭൂപ്രകൃതി. സിക്കിമും ഡാർജിലിങ്ങുമാണ്
ഗാങ്ടോക്ക് ∙ സിക്കിമിൽ പ്രേം സിങ് തമാങ് (56) തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റു. സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) സ്ഥാപകൻ കൂടിയായ തമാങ്ങിന്റെ സത്യപ്രതിജ്ഞ അനുയായികൾ വലിയ ആഘോഷമാക്കി. 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി അടക്കം പരമാവധി 12 പേരാണ് നിയമപ്രകാരം മന്ത്രിസഭയിലുണ്ടാകാവുന്നത്. മന്ത്രിമാരിൽ വനിതകളില്ല.
കൊൽക്കത്ത ∙ അരുണാചൽ മാതൃകയിൽ കൂറുമാറിയെത്തിയ എംഎൽഎമാരുമായി ഭരണം പിടിച്ചെടുക്കാമെന്നു മോഹിച്ച ബിജെപിക്കു സിക്കിമിൽ വൻപരാജയം. കഴിഞ്ഞതവണ ജയിച്ച എസ്ഡിഎഫിന്റെ 12 എം എൽഎമാർ ഏറെ വൈകാതെ ബിജെപിയിൽ ചേർന്നിരുന്നു. എൻഡിഎയുടെ ഭാഗമാണെങ്കിലും ബിജെപിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ എസ്കെഎം തയാറായില്ല.
ന്യൂഡൽഹി ∙ അരുണാചൽ പ്രദേശിൽ 46 സീറ്റിൽ വിജയിച്ച് ബിജെപിക്ക് തുടർഭരണം. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്തു ബിജെപി സ്ഥാനാർഥികൾ
Results 1-10 of 53