Activate your premium subscription today
ചെന്നൈ ∙ഇരുമ്പ് യുഗം 5,300 വർഷം മുൻപു തമിഴ്നാട്ടിലാണ് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. പുണെ, ഫ്ലോറിഡ എന്നിവിടങ്ങളിൽ നടത്തിയ വിശദമായ പരിശോധനകളുടെ ഫലം പുരാവസ്തു വകുപ്പ് വിലയിരുത്തിയാണ് വിവരം സ്ഥിരീകരിച്ചത്.
ബത്തേരി∙ തമിഴ്നാട്ടിലെ നീലഗിരി മുതുമല വനത്തിൽ കാട്ടാനകൾ കൊമ്പുകോർക്കുന്ന ദൃശ്യം പകർത്തി സഞ്ചാരികൾ. മുതുമല വനത്തിൽ സവാരിക്ക് പോയവരാണ് രണ്ട് കൊമ്പൻമാർ തമ്മിൽ കുത്തുകൂടുന്നതിന്റെ ദൃശ്യം പകർത്തിയത്.
തമിഴ്നാട്ടിൽ നിരവധിയിടങ്ങളിൽ കാട്ടാനകളുടെ ആക്രമണം റിപ്പോർട്ട് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ കാട്ടാന വീട്ടിൽ കയറിയതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോയമ്പത്തൂരില് വനമേഖലയോട് ചേർന്നുള്ള തെർക്കുപാളയത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലെ അടുക്കള ഭാഗത്താണ് കാട്ടാന കയറിയത്.
ചെന്നൈ ∙ ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്ന അവകാശവാദത്തിൽ സംവാദത്തിനു തയാറെന്നും വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഐഐടി മദ്രാസ് ഡയറക്ടർ വി.കാമകോടി. ഗോമൂത്രം സംബന്ധിച്ച വിവിധ പഠനങ്ങൾ യുഎസിൽ അടക്കം നടന്നിട്ടുണ്ടെന്നും ഇതിന്റെ അണുനാശിനി ശേഷിയെക്കുറിച്ച് പഠനങ്ങൾ
ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം ഒരു വർഷം ശേഷിക്കെ ജനകീയ വിഷയങ്ങളിൽ ഇടപെട്ട് ജനങ്ങൾക്കിടയിലേക്കിറങ്ങാൻ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. പ്രാഥമിക ഘട്ടമെന്ന നിലയിൽ പരന്തൂരിലെ പുതിയ വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്നവരെ സന്ദർശിച്ച നടൻ, അവർക്കു പിന്തുണ വാഗ്ദാനം ചെയ്തു. ഡിഎംകെ
ചെന്നൈ ∙ വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ തെലുങ്ക് നടൻ വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
തിരുനെൽവേലി∙ സുതമല്ലിയിൽ കേരളത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യം തള്ളിയ സംഭവത്തിൽ ഒരാളെ തമിഴ്നാട് പൊലീസ് ഗുണ്ടാനിയമ പ്രകാരം അറസ്റ്റ് ചെയ്തു. മാലിന്യം അനധികൃതമായി തള്ളാൻ സഹായിച്ചതിനും മാലിന്യം തള്ളേണ്ട ഇടങ്ങൾ കാണിച്ചു കൊടുത്തതിനുമാണ് സുതമല്ലി സ്വദേശി മായാണ്ടി (42) പിടിയിലായത്. സുതമല്ലിയിലെ രാജീവ് ഗാന്ധി നഗറിൽ താമസിക്കുന്ന മായാണ്ടിയാണ് കേസിലെ പ്രധാന പ്രതിയെന്ന് ജില്ലാ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
കോയമ്പത്തൂർ∙ രണ്ടുപേരെ വകവരുത്തുകയും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ഒറ്റയാൻ ഇത്തവണ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട് നശിപ്പിച്ചു. വീടിനകത്തെ മുഴുവൻ സാധനങ്ങളും പുറത്തേക്ക് വലിച്ചിട്ട് അരിയും കഴിച്ചാണ് ഒറ്റയാൻ മടങ്ങിയത്. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലെ പെരിയ നായക്കം പാളയം റേഞ്ചിലെ കൂടല്ലൂർ നഗരസഭ പരിധിയിലാണ് ഒറ്റയാൻ ദിവസങ്ങളായി കറങ്ങുന്നത്.
സഖ്യമില്ലാതെ തമിഴ്നാട്ടിൽ നിലനിൽപ്പില്ലെന്ന് പാർട്ടി പ്രവർത്തകർ, ഒറ്റയ്ക്കുതന്നെ എല്ലാം പിടിച്ചടക്കാമെന്ന് പാർട്ടി പ്രസിഡന്റ്. ഇവരിൽ ആർക്കൊപ്പം നിൽക്കും ബിജെപി കേന്ദ്ര നേതൃത്വം? ഒറ്റയ്ക്ക് എല്ലാം പിടിച്ചടക്കാൻ ശ്രമിച്ച കെ. അണ്ണാമലൈ എന്ന സംസ്ഥാന ബിജെപി പ്രസിഡന്റ് സ്ഥാനമൊന്നുമില്ലാതെ ഒറ്റയ്ക്കാകുമോ അതോ പ്രസിഡന്റ് സ്ഥാനത്ത് തുടരുമോ എന്ന ചോദ്യം ഉയരാന് തുടങ്ങിയിട്ട് ഏതാനും നാളുകളായി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് പാർട്ടിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ആശയസംഘർഷത്തിലേക്കു വരെയെത്തി. അതിനിടെ മൂന്നു മാസത്തെ ഇടവേളയെടുത്ത് ഓക്സ്ഫഡ് സർവകലാശാലയിൽ അണ്ണാമലൈ പഠിക്കാനും പോയി. രാഷ്ട്രീയത്തിലും പുതിയ പാഠങ്ങൾ പഠിച്ചിട്ടായിരുന്നോ അണ്ണാമലൈയുടെ തിരിച്ചു വരവ്? ഉത്തരങ്ങൾ വിദൂരത്തല്ല. ഏറെ നാളായി പുകഞ്ഞു കൊണ്ടിരിക്കുന്ന തമിഴ്നാട് ബിജെപിയിൽനിന്ന് ആ തീരുമാനം വരാൻ ഇനി അധികം താമസവുമില്ല. ജനുവരി 20നു 21നുമാണ് പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ. ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് തിരികെ തമിഴ്നാട്ടിലെത്തിയ അണ്ണാമലൈ നേരിടുന്ന ആദ്യ അഗ്നിപരീക്ഷയാണിത്. ബിജെപിയിൽ നിർണായകമായ തിരഞ്ഞെടുപ്പു നടക്കുമ്പോൾ ഫലത്തിനായി കാത്തിരിക്കുന്നവരിൽ മറ്റു രാഷ്ട്രീയ പാർട്ടികളുമുണ്ട്. ബിജെപിയുമായി സഖ്യത്തിനുള്ള വാതിൽ തുറന്നുകിട്ടാൻ നോക്കിയിരിക്കുന്നവര് വരെയുണ്ട് അക്കൂട്ടത്തിൽ. നിലവിൽ അണ്ണാമലൈയാണ് അണ്ണാഡിഎംകെയുമായുള്ള സഖ്യത്തിലുൾപ്പെടെ ഏക തടസ്സം. അതേസമയം, പാർട്ടിയുടെ തലപ്പത്തു തുടരാൻ ഇക്കുറി അണ്ണാമലൈക്ക് കടുത്ത പോരാട്ടംതന്നെ നടത്തേണ്ടിവരും. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കൾ കൊതിക്കുന്ന ഐപിഎസ് പദവി ഉപേക്ഷിച്ച് തമിഴക ബിജെപിയുടെ തലപ്പത്തേയ്ക്കു കടന്നുവന്ന അണ്ണാമലൈയ്ക്ക് അതിനു കഴിയുമോ? അഥവാ, പാർട്ടിയിൽ സ്വന്തം സ്ഥാനം കാത്തുസൂക്ഷിച്ചാലും അണ്ണാമലൈയ്ക്ക് മുന്നിലുള്ളത് വെല്ലുവിളികളുടെ നാളുകളാണ്. 2026ൽ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ദേശീയ
ചെന്നൈ ∙ വീണ്ടും ഗോമൂത്രത്തിനു പുകഴ്ത്തൽ. മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടിയാണു ഗോമൂത്രത്തെ വാഴ്ത്തി രംഗത്തെത്തിയത്. ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്നും അതു വിശേഷപ്പെട്ട മരുന്നാണെന്നും കാമകോടി പറയുന്ന വിഡിയോ വൈറലാണ്.
Results 1-10 of 2284