Activate your premium subscription today
മധുര∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണനിയന്ത്രണത്തിലുളള കേരളഘടകത്തിൽ ജനറൽ സെക്രട്ടറിയുടെ രൂപത്തിൽ ഒരു അധികാരകേന്ദ്രം കൂടി വരുന്നു. വ്യത്യസ്ത നിലപാടുകൾക്കു മടിക്കാത്ത ബേബിയും സംസ്ഥാന നേതൃത്വവും തമ്മിലുളള ബന്ധം രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധാപൂർവം വീക്ഷിക്കും.
മധുര∙ അഞ്ചുദിവസത്തെ ആകാംക്ഷ; ഒടുവിൽ കാത്തിരുന്ന പ്രഖ്യാപനം. സിപിഎം പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ പ്രഖ്യാപിക്കാൻ നിയോഗിക്കപ്പെട്ടത് പിബിയിലെ മുതിർന്ന അംഗമായ കേരള മുഖ്യമന്ത്രി പിണറായി വിജയൻ.എം.എ.ബേബിയുടെ പേര് അദ്ദേഹം പ്രഖ്യാപിച്ചപ്പോൾ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയും കയ്യടിച്ചുമാണു പ്രതിനിധികൾ വരവേറ്റത്. പാർട്ടി ഏൽപിച്ച ചുമതല ഏറ്റെടുക്കുന്നതായി പറഞ്ഞ ബേബി പുതിയ പിബി അംഗങ്ങളെ പ്രഖ്യാപിച്ചു. ഇതോടെ പാർട്ടിയുടെ ആറാമത്തെ അമരക്കാരനായി ബേബി ചുമതലയേറ്റു.
മധുര∙ എം.എ.ബേബി സിപിഎമ്മിന്റെ തലപ്പത്തെത്തുമ്പോൾ പാർട്ടിയിൽ മലയാളി സർവാധിപത്യം. സിപിഎമ്മിനെ ബേബി നയിക്കുമ്പോൾ സിഐടിയു ഒഴികെയുള്ള പ്രധാനപ്പെട്ട സംഘടനകളുടെ തലപ്പത്ത് കേരളത്തിൽ നിന്നുള്ളവരാണ്. പാർട്ടിയുടെ ഏക മുഖ്യമന്ത്രിയും കേരളത്തിൽ.
മധുര ∙ പിബിയിൽ പുതിയതായെത്തിയ വിജു കൃഷ്ണൻ (51) കിസാൻ സഭ ദേശീയ ജനറൽ സെക്രട്ടറിയാണ്. കാർഷിക സമ്പദ്വ്യവസ്ഥയിൽ ഡോക്ടറേറ്റുള്ള അദ്ദേഹം കിസാൻ സഭയുടെ പ്രവർത്തകനാകുംമുൻപ് ബെംഗളൂരു സെന്റ് ജോസഫ്സ് കോളജിൽ അധ്യാപകനായിരുന്നു. 2018ൽ മഹാരാഷ്ട്രയിലെ കർഷക ലോങ്മാർച്ചിന്റെ നേതൃനിരയിലുണ്ടായിരുന്നു.ബെംഗളൂരു സെന്റ് ജോസഫ്സ് കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനായിരിക്കെയാണു ജോലി രാജിവച്ചു സജീവ രാഷ്ട്രീയത്തിലിറങ്ങിയത്.
അരിട്ടപ്പട്ടി ഗ്രാമത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ തൊട്ടു താഴെ ഒരു ചെമ്പുപാളി തെല്ലിളകിയപോൽ മുഴക്കം തോന്നും, അഗാധങ്ങളിലെവിടെയോ സംഘകാല സ്മൃതികൾ മുത്തുകോർത്ത ഒരു പൊന്നിൻ ചിലമ്പ് നാദമിളക്കിയെന്നു തോന്നും, തീർഥങ്കരന്മാർ മഹാമൗനം കൊണ്ടു മോക്ഷം പ്രാപിച്ച മലമടക്കുകളിൽനിന്നു പേരറിയാപ്പറവകൾ ചിറകടിച്ചെന്നും തോന്നും. ദക്ഷിണേന്ത്യയ്ക്ക് അരിട്ടപ്പട്ടി ഇന്നൊരു പ്രതീകമാണ്; മലയും മണ്ണും ജലവും പൈതൃകവും സംസ്കാരവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ പ്രതീകം. തമിഴ്നാട്ടിലെ മധുരയിൽനിന്ന് 27 കിലോമീറ്റർ അകലെ കൂറ്റൻ മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമങ്ങളിലൊന്നാണ് അരിട്ടപ്പട്ടി. അതിനോടു ചേർന്നു മീനാക്ഷിപുരം, വെല്ലാരിപ്പട്ടി, നരസിംഹപ്പട്ടി, നായക്കർപ്പട്ടി, തെർക്ക്തെരു തുടങ്ങി അൻപതോളം ഊരുകൾ. ഇവിടുത്തെ പാറകൾ തുരന്നു ടങ്സ്റ്റൺ അടങ്ങിയ ധാതുക്കൾ ഖനനം ചെയ്തെടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ നാട്ടുകാർ മാസങ്ങൾ നീണ്ട പോരാട്ടം നടത്തി വിജയം നേടിയത് ഈ ഗ്രാമങ്ങളെ ഇന്നു രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയിലെത്തിച്ചിരിക്കുന്നു. കേരളത്തിൽ, കടൽമണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സമരം ശക്തമാകുമ്പോൾ അരിട്ടപ്പട്ടി ഉൾപ്പെടെ ചെറുഗ്രാമങ്ങൾ നടത്തിയ ചെറുത്തുനിൽപിന്റെ കഥകൾക്കു പ്രസക്തിയേറെ.
മധുര ∙ സിപിഎമ്മിന്റെ പുതിയ നേതൃനിരയെ ഇന്നു തിരഞ്ഞെടുക്കുമ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി കടന്നു വരുമെന്ന കണക്കുകൂട്ടലിൽ കേരള ഘടകം. ഒപ്പം പൊളിറ്റ്ബ്യൂറോയിൽ കേരളത്തിനു കൂടുതൽ പ്രാതിനിധ്യം പ്രവചിക്കുന്നവരുമുണ്ട്.
മധുര∙‘ഇതു മറ്റൊരു ദിവസം മാത്രം’– പാർട്ടി കോൺഗ്രസിനിടെ എത്തിയ 71–ാം ജന്മദിനത്തെക്കുറിച്ചു പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രതികരണം. സിപിഎം ജനറൽ സെക്രട്ടറിയാകാൻ സാധ്യതയുണ്ടെന്ന പ്രതീതി ശക്തമായതിനാൽ പിറന്നാളിനൊപ്പം ആ ആശംസകൾ കൂടിയാണ് പലരും ബേബിക്ക് നേർന്നത്. പിറന്നാൾ ആഘോഷിക്കാറില്ലെന്നു ബേബി പറഞ്ഞു.
മധുര ∙ കേരളത്തിലെ കടലിൽ നിന്നു മണൽ ഖനനം ചെയ്യാനുള്ള പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നു സിപിഎം പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു. മത്സ്യക്കലവറയായ കൊല്ലം പരപ്പിൽ നിന്നു മണൽ ഖനനം ചെയ്യാനുള്ള പദ്ധതി ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്നു പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
മധുര∙ പാർട്ടി നേതാക്കൾ മുതൽ താഴെത്തട്ടു വരെ അഴിമതിയും സദാചാരത്തകർച്ചയും അധികാര മോഹവും വ്യാപകമാകുന്നുവെന്നു സിപിഎം ഏറ്റുപറച്ചിൽ. നേതാക്കൾക്കെതിരെ ലൈംഗിക പീഡന പരാതികൾ പോലും ഉയരുന്നു. ഉടൻ തിരുത്തിയില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ് അപകടത്തിലാകുമെന്ന മുന്നറിയിപ്പോടെ വീണ്ടും തെറ്റുതിരുത്തൽ പ്രക്രിയ പ്രഖ്യാപിച്ചു.
മധുര∙ പ്രതീക്ഷിച്ച പോലെ പാർട്ടിക്ക് വളരാനായില്ലെന്നും പോരായ്മകൾ ഉണ്ടായെന്നും സിപിഎം പാർട്ടി കോൺഗ്രസിൽ വിമർശനം. പാർട്ടി താഴേത്തട്ടിൽ അതീവ ദുർബലമാണെന്ന് സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പി.കെ.ബിജു കേരളഘടകത്തിന് വേണ്ടി സ്വയം വിമർശനം നടത്തി. കേരളത്തിൽ ഉൾപ്പെടെ കൊഴിഞ്ഞുപോക്ക് ഉണ്ടെന്നും ജനകീയ വിഷയങ്ങൾ ഉയർത്തി സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിഭരണഘടന ഭേദഗതി ചെയ്യാനും തീരുമാനമുണ്ടായി. സിപിഎം അംഗത്വ ഫീസ് 5 രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തും. നിലവിൽ 10 ലക്ഷം സിപിഎം അംഗങ്ങളാണുള്ളത്.
Results 1-10 of 40