Activate your premium subscription today
ലക്നൗ∙ ഉത്തർപ്രദേശിലെ രാംപുർ ജില്ലയിൽ കേൾവി – സംസാര പരിമിതിയുള്ള 11 വയസ്സുകാരിക്കു നേരെ ക്രൂരമായ ലൈംഗിക പീഡനം. സംഭവത്തിൽ പ്രതിയെ യുപി പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
ന്യൂഡൽഹി ∙ നവജാതശിശുക്കളെ കടത്തുന്നുവെന്നു കണ്ടെത്തിയാൽ ഉടൻ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കണമെന്നു സുപ്രീം കോടതി വ്യക്തമാക്കി. നിയമപരമായ മറ്റു നടപടികൾക്കു പുറമേയാണിത്. നവജാതശിശുവിനെ സംരക്ഷിക്കേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണെന്നും ജഡ്ജിമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഉത്തർപ്രദേശിൽ കുട്ടികളെ കടത്തിക്കൊണ്ടുപോയ വിവിധ കേസുകളിലെ 13 പ്രതികൾക്കു നൽകിയ ജാമ്യം റദ്ദാക്കിക്കൊണ്ടാണു കോടതിയുടെ നിരീക്ഷണം. ഇവർ ഉടൻ കീഴടങ്ങണമെന്നും നിർദേശിച്ചു.
ന്യൂഡൽഹി∙ ഒരു നവജാത ശിശുവിനെ ആശുപത്രിയിൽനിന്നു കാണാതായാൽ, ആദ്യം ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കണമെന്ന് സുപ്രീം കോടതി. കുട്ടികളെ കടത്തുന്ന കേസുകളിൽ ദുഃഖം പ്രകടിപ്പിച്ച കോടതി, ഈ കേസുകളിൽ സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങളും ഓർമിപ്പിച്ചു. കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ജാമ്യം ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച്.
മീററ്റ്∙ ഉത്തർപ്രദേശിലെ മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വീപ്പയ്ക്കുള്ളിലാക്കിയ കേസിൽ അറസ്റ്റിലായ ഭാര്യ മുസ്കാൻ റസ്തോഗി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് ജയിൽ സൂപ്രണ്ട്. കഴിഞ്ഞ ദിവസമാണ് മുസ്കാനെ സ്കാനിങ്ങിനു വിധേയയാക്കിയത്. മുസ്കാൻ ഗർഭം ധരിച്ചിട്ട് ആറാഴ്ച പിന്നിട്ടെന്നാണ് സ്കാനിങ്ങിൽ വ്യക്തമായത്. ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രതിക്ക് ജയിലിൽ പ്രത്യേക പരിചരണം നൽകുമെന്ന് ജയിൽ സൂപ്രണ്ട് ഡോ. വിരേഷ് രാജ് ശർമ പറഞ്ഞു.
ന്യൂഡൽഹി∙ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിലുള്ള മാംസ വിൽപ്പന യുപി സർക്കാർ നിരോധിച്ചു. അനധികൃത അറവുശാലകൾ പൂട്ടാനും സർക്കാർ ഉത്തരവിലൂടെ നിർദേശിച്ചിട്ടുണ്ട്. നിയമം കർശനമായി നടപ്പിലാക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്കും പൊലീസ് കമ്മിഷണർമാർക്കും മുനിസിപ്പൽ കമ്മിഷണർമാർക്കും സർക്കാർ നിർദേശം നൽകി.
ലക്നൗ ∙ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിലെ ബാറ്റിങ് റെക്കോർഡുകൾ തകർന്നു വീണ ആവേശപ്പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ യുപി വോറിയേഴ്സിന് 12 റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത യുപി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തപ്പോൾ അവസാന ഓവർ വരെ പൊരുതിയ ബെംഗളൂരു മൂന്നു പന്തുകൾ ശേഷിക്കെ 213 റൺസിന് ഓൾഔട്ടായി.
പലതരം പ്രശ്നങ്ങളാൽ കൃത്യസമയത്ത് ജോലിക്കെത്താൻ കഴിയാത്തവരുണ്ട്. എന്നാലിപ്പോള്‍ ജോലിക്കു വൈകി വരുന്നത് സംബന്ധിച്ച് ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണ കുറിപ്പാണ് ചർച്ചയാകുന്നത്. ഭാര്യയുമായുള്ള വഴക്കാണ് വൈകി എത്താനുള്ള കാരണമായി ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നത്. ‘ഞാനും എന്റെ ഭാര്യയും
ലക്നൗ ∙ ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച് വിഡിയോ ചിത്രീകരിച്ചശേഷം യുവാവ് ജീവനൊടുക്കി. മുംബൈയിൽ ടിസിഎസിൽ മാനേജരായി ജോലി ചെയ്തിരുന്ന മാനവ് ശർമ (25) ആണ് തൂങ്ങിമരിച്ചത്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ജീവനൊടുക്കാനായി കഴുത്തിൽ കുരുക്കിട്ടശേഷമാണ് മാനവ് വിഡിയോ ചിത്രീകരിച്ചത്. ആത്മഹത്യക്ക് മുൻപുള്ള മാനവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയാണ്. കരഞ്ഞുകൊണ്ടാണ് മാനവ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
വിവാഹത്തോടനുബന്ധിച്ച് ആഘോഷങ്ങളിൽ പങ്കാളികളാകുന്നത് സ്വാഭാവികമാണ്. എന്നാൽ അത് മദ്യപാനത്തിൽ കലാശിക്കുന്നതു വളരെ ഖേദകരമാണ്. ഇവിടെ സുഹൃത്തുക്കളുടെ വാക്കുകേട്ട് മദ്യപിച്ചെത്തിയ വരന് സംഭവിച്ചത് വലിയ അബദ്ധം. വിവാഹവേദിയിൽ ബോധമില്ലാതെ എത്തിയ വരൻ ആളുമാറി വരണമാല്യം അണിയിച്ചു. മൂന്നുപേര്‍ക്കാണ് വരൻ ആളുമാറി
പ്രയാഗ്രാജ് ∙ ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേളയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കുമ്പോള്‍ 40 മുതൽ 45 കോടിവരെ ഭക്തർ പുണ്യസ്നാനത്തിനു പ്രയാഗ്രാജിലേക്ക് എത്തുമെന്നാണ് യുപി സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ ശനിയാഴ്ചവരെയുള്ള കണക്കുകൾ പ്രകാരം 60 കോടി തീർഥാടകരാണ് ഇതുവരെ മഹാകുംഭമേളയുടെ ഭാഗമാകാൻ എത്തിയത്.
Results 1-10 of 1549