Activate your premium subscription today
ബംഗ്ലദേശ്– ഭൂപടത്തിലും ചരിത്രത്തിലും ഇന്ത്യ നെഞ്ചോട് ഇത്ര ചേർത്തു പിടിച്ച മറ്റൊരു രാജ്യമുണ്ടാവില്ല. അടർത്തി മാറ്റാനും അകലാനും ശ്രമിച്ചപ്പോഴെല്ലാം കൂടുതൽ ഇഴയടുപ്പത്തോടെ ഒന്നിച്ചുനിന്ന രാജ്യങ്ങൾ. ഇന്ത്യയ്ക്ക്, മറ്റേത് അയൽ രാജ്യത്തെക്കാളും രാഷ്ട്രീയപരമായും സൈനികമായും പ്രധാനമാണ് ബംഗ്ലദേശ്. പ്രത്യേകിച്ച്, സിലിഗുരി കോറിഡോർ എന്നറിയപ്പെടുന്ന 20–22 കിലോമീറ്റർ മാത്രം വീതിയുള്ള ഇടനാഴി. ഇതു വഴിയാണ് അസം അടക്കമുള്ള വടക്കു കിഴക്കൻ പ്രദേശവുമായി രാജ്യത്തിന്റെ ബാക്കി ഭാഗം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലദേശിലൂടെ ട്രെയിൻ, റോഡ് ഗതാഗതം ആരംഭിക്കുന്നതിനെക്കുറിച്ചായിരുന്നു കുറച്ചുനാൾ മുൻപു വരെ ഇന്ത്യ– ബംഗ്ലദേശ് ചർച്ചകൾ മുന്നേറിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുരാജ്യങ്ങൾക്കുമിടയിൽ സംഭവിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. ഇരുരാജ്യങ്ങളെയും തമ്മിൽ അകറ്റാനുള്ള ശ്രമം എവിടെയോ ആരംഭിച്ചിരിക്കുന്നു. ബംഗാളും അസമും ഉൾപ്പെടുന്ന ബൃഹത് ബംഗാൾ രൂപീകരിക്കണം! നമുക്ക് ഒരിക്കലും അനുവദിക്കാവാനാത്ത ഈ വാദമാണ് ബംഗ്ലദേശിൽ ഇപ്പോൾ പ്രചാരം നേടുന്നത്. ഇന്ത്യയെ ലക്ഷ്യം വച്ചു നടക്കുന്ന ഇത്തരം നീക്കങ്ങളുടെ പിന്നിലെന്താണ്? ബൃഹത് ബംഗാൾ രൂപീകരിക്കണം എന്ന പരസ്യ ആഹ്വാനത്തിന്റെ അനന്തരഫലങ്ങൾ എന്താകും? ബംഗ്ലദേശിന്റെയും ബംഗാളിന്റെയും ചരിത്രവും സമീപകാല സംഭവ വികാസങ്ങളും വിശദമായി വിലയിരുത്തുന്ന ലേഖനത്തിന്റെ ആദ്യ ഭാഗം വായിക്കാം.
കൊല്‍ക്കത്ത ∙ ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു വധശിക്ഷ നൽകണമെന്ന ആവശ്യവുമായി ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ. വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും തങ്ങളുണ്ടാക്കിയ നിയമത്തെ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി കുറ്റപ്പെടുത്തി. ‘‘ഞാൻ ഒരു അഭിഭാഷകയാണ്.
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി തിങ്കളാഴ്ച പ്രസ്താവിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞതായി കോടതി പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു സഞ്ജയ് റോയി. സുപ്രീംകോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ സംഭവത്തിൽ കൊലപാതകം നടന്ന് 5 മാസത്തിനു ശേഷമാണ് വിധി പറയുന്നത്.
കൊൽക്കത്ത ∙ കേരളത്തിൽ 10 വർഷം മുൻപ് നടത്തിയ പാർട്ടി രൂപീകരണം പരാജയമായി മാറിയ അനുഭവമുള്ളതിനാൽ പി.വി. അൻവറിനെ കോ ഓർഡിനേറ്ററായി നിയോഗിച്ചുകൊണ്ടു ജാഗ്രതയോടെയുള്ള നീക്കമാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നത്. കേരളത്തിൽ സൂക്ഷിച്ചാണ് ഇടപെടുന്നതെന്ന് മുതിർന്ന നേതാവ് പറഞ്ഞു. തൃണമൂൽ നേതൃത്വത്തിന് വലിയ വാഗ്ദാനം പി.വി.അൻവർ നൽകിയിട്ടുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മലബാറിലെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും പാർട്ടിയെ യുഡിഎഫിൽ എത്തിക്കുകയും ചെയ്യണമെന്നാണ് നേതാക്കൾ നൽകിയ ഉപദേശം.
കൊൽക്കത്ത∙ മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകൾ സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചു. ഡയമണ്ട് ഹാർബർ റോഡിൽവച്ചായിരുന്നു അപകടം. അപകടത്തിനുശേഷം ബസ് നിർത്താതെ പോയി. ഡ്രൈവർ ബസിനെ പിന്തുടര്ന്നു.
കൊൽക്കത്ത ∙ ഗവർണർ ഡോ. സി.വി.ആനന്ദബോസ് എഴുതിയ ഗാനങ്ങളും അതിനൊപ്പം കുട്ടികൾ കാഴ്ചവച്ച ആനന്ദനൃത്തവും വിഭവസമൃദ്ധമായ ചായസൽക്കാരവുമായി ബംഗാൾ രാജ്ഭവനിൽ ക്രിസ്മസ് ആഘോഷിച്ചു. ബംഗാളിലെയും കേരളത്തിലെയും പ്രമുഖ പുരോഹിതരും സാമൂഹികസേവകരും വിദ്യാർഥികളും പങ്കെടുത്തു. ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ സന്ദേശം നൽകി.
കൊൽക്കത്ത∙ പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ സഹോദരീ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവതിയുടെ തലയറുത്ത്, ശരീരം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. ബംഗാളിലെ ദക്ഷിണ കൊൽക്കത്തയിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം. കാംദേവ്പുർ സ്വദേശിനി ഖദീജ ബീബി (40) മരിച്ചത്. ഖജീയുടെ ഇളയ സഹോദരിയുടെ ഭർത്താവ് അതിയുർ റഹ്മാൻ ലസ്കറിനെ പൊലീസ് അറസ്റ്റുചെയ്തു.
മലയാളികളുടെ രണ്ടാം വീടായിരുന്നു കൊൽക്കത്ത ഏറെക്കാലം. ചരിത്രം കഥ പറയുന്ന നഗരം. ഹൗറപ്പാലത്തിന്റെ തലയെടുപ്പും ഗംഗയുടെ കൈവഴിയായി ഒഴുകുന്ന ഹൂഗ്ലിയുടെ തീരത്തെ ആരതികളും കൊൽക്കത്ത കണ്ട മലയാളികളുടെ മനസ്സിൽ എന്നും മായാതെ ഉണ്ടാകും. കാഴ്ചകളും ഓർമകളും ഒരുക്കി മലയാളിയെ എന്നും വിളിക്കുന്ന കൊൽക്കത്തയിലേക്കു പോകാൻ ഇനി ഒരു കാരണം കൂടി.
കൊൽക്കത്ത ∙ ബംഗാളിലെ ആർ.ജി.കാർ മെഡിക്കൽ കോളജിൽ പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് അഭിജിത് മണ്ഡൽ എന്നിവർക്ക് ജാമ്യം ലഭിച്ചു. 90 ദിവസം കഴിഞ്ഞിട്ടും കേസിൽ സിബിഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷ് ഉൾപ്പെടെയുള്ളവർക്കെതിരെ നേരത്തേ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ മതാടിസ്ഥാനത്തിൽ അല്ല സംവരണം നൽകേണ്ടതെന്നു സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. 2010 നു ശേഷം 77 സമുദായങ്ങളെ മറ്റു പിന്നാക്ക വിഭാഗ(ഒബിസി) പട്ടികയിൽപെടുത്തിയ ബംഗാൾ സർക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട കേസിലാണ് പരാമർശം. ഇതിൽ ഭൂരിഭാഗവും മുസ്ലിം സമുദായങ്ങളായിരുന്നു. ഈ നടപടി റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി വിധി ചോദ്യംചെയ്ത് ബംഗാൾ സർക്കാർ നൽകിയ ഹർജി പരിഗണിക്കവേ ആണ് ജഡ്ജിമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.
Results 1-10 of 886