Activate your premium subscription today
കൊൽക്കത്ത∙ സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ. ചൊവാഴ്ച്ച പുലർച്ചെയാണ് സംഭവം. കൊൽക്കത്തയിലെ നേതാജി സുബാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാനത്തിന്റെ ഇടതു വശത്തുള്ള
കൊൽക്കത്ത ∙ മണിപ്പുരിൽ ഇന്ത്യ-മ്യാൻമർ അതിർത്തി ജില്ലയായ ചന്ദേലിൽ അസം റൈഫിൾസുമായുള്ള ഏറ്റുമുട്ടലിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ അസം റൈഫിൾസോ ഓപ്പറേഷന് നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയുടെ ദിമാപുർ ആസ്ഥാനമായുള്ള സ്പിയർ കോറോ പുറത്തുവിട്ടിട്ടില്ല. മ്യാൻമറിൽ പ്രവർത്തിക്കുന്ന കുക്കി നാഷനൽ ആർമി (കെഎൻഎം-ബി) സായുധ സംഘാംഗങ്ങളാണു കൊല്ലപ്പെട്ടത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വൻതോതിലുള്ള ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
കൊല്ക്കത്ത∙ ബംഗാളിലെ കൊൽക്കത്തയിൽ ഫാൽപട്ടി മച്ചുവയ്ക്ക് സമീപമുള്ള ഹോട്ടലിലുണ്ടായ തീപിടിത്തിൽ 14 മരണം. ഒട്ടേറെ പേര്ക്ക് പരുക്കേറ്റു. ഋതുരാജ് ഹോട്ടൽ വളപ്പിൽ ചൊവ്വാഴ്ച രാത്രി 8.15 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൊൽക്കത്ത പൊലീസ് കമ്മിഷണർ മനോജ് കുമാർ വർമ മാധ്യമങ്ങളോട് പറഞ്ഞു.
കൊൽക്കത്ത ∙ രജനിക്കു വേണ്ടത് ഉത്തരങ്ങളാണ്. ഭർത്താവ് ബിഎസ്എഫ് ജവാൻ പൂർണം സാഹു അബദ്ധത്തിൽ അതിർത്തി കടക്കാനിടയായി പാക്ക് പിടിയിൽ അകപ്പെട്ടതിനു ശേഷം ആറു ദിവസമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അറിയിപ്പൊന്നുമില്ല.
കൊൽക്കത്ത ∙ മണിപ്പുരിലെ കാംജോങ് ജില്ലയിലെ ഗംപാൽ, ഹയിയാങ് കുക്കി ഗ്രാമങ്ങൾക്കു നേരെ ആക്രമണം. ഒട്ടേറെ വീടുകൾ തകർത്തു. നാഗാ ഗോത്രവിഭാഗക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സംഘർഷം വർധിച്ചതിനെത്തുടർന്ന് പ്രദേശത്ത് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ്തെയ്കളും കുക്കികളും തമ്മിലുള്ള കലാപം ആരംഭിച്ച ശേഷം നാഗാ ഗ്രൂപ്പുകളും കുക്കികളും തമ്മിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഗ്രാമങ്ങൾക്കു നേരെ ആക്രമണം അപൂർവമാണ്.
കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വന സന്ദേശവുമായി സുപ്രീം കോടതി ജഡ്ജിമാരുടെ സന്ദർശനം. 2 ദിവസത്തെ സന്ദർശനത്തിനെത്തിയ ജഡ്ജിമാർ കുക്കി മേഖലയായ ചുരാചന്ദ്പുരിലും മെയ്തെയ് മേഖലയായ ബിഷ്ണുപുരിലും സന്ദർശനം നടത്തി. ജസ്റ്റിസ് ബി.ആർ.ഗവായിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചു.
കൊൽക്കത്ത ∙ മണിപ്പുരിലെ ചുരാചന്ദ്പുരിൽ കുക്കി-സോ ഗോത്രത്തിലെ ഉപഗോത്രങ്ങൾ തമ്മിലുള്ള സംഘർഷം പൊട്ടിത്തെറിയിലേക്ക്. അക്രമങ്ങൾ തടയുന്നതിനായി ഗോത്രത്തലവൻമാരുടെയും മുതിർന്ന അംഗങ്ങളുടെയും നേതൃത്വത്തിൽ ഇന്നലെയും യോഗം ചേർന്നു. സംഘർഷം തടയുന്നതിനായി പട്ടാളം ജില്ലയുടെ വിവിധ മേഖലകളിൽ റൂട്ട് മാർച്ച് നടത്തി. ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്.
കൊൽക്കത്ത ∙ കേന്ദ്ര ഭരണപ്രദേശം വേണമെന്ന ആവശ്യത്തോടു കേന്ദ്രം വിമുഖത പ്രകടിപ്പിച്ചതോടെ കുക്കി സംഘടനകൾ ഹിതപരിശോധനയ്ക്കൊരുങ്ങുന്നു. മണിപ്പുരിൽനിന്നു വിട്ടുമാറി സ്വന്തം ഭരണപ്രദേശമെന്ന ആവശ്യം ശക്തമാക്കാനാണ് കുക്കികൾ തയാറെടുക്കുന്നത്. അവസാന തീരുമാനമായിട്ടില്ലെങ്കിലും ഹിതപരിശോധന വൈകാതെ നടക്കുമെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു.
കൊല്ലം∙ പാർട്ടി പ്രവർത്തനത്തിലെ തെറ്റായ പ്രവണതകൾ തിരുത്താൻ കൊൽക്കത്ത പ്ലീനവും പാലക്കാട് സംസ്ഥാന സംഘടനാ പ്ലീനവും നടത്തിയ ആഹ്വാനം ഫലം കണ്ടില്ലെന്നു സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്. നേതൃത്വവും അനുഭാവികളും തമ്മിൽ അകലം വർധിക്കുന്നതും പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു.
കൊൽക്കത്ത∙ കലാപബാധിതമായ മണിപ്പുരിലെ ഗോത്രമേഖലകളിൽ 600 വീടുകൾ നിർമിക്കാൻ കത്തോലിക്കാസഭ. ഇംഫാൽ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയുടെ ചുമതല അതിരൂപത വികാരി ജനറലും മലയാളിയുമായ റവ. ഡോ. വർഗീസ് വേലിക്കകത്തിന് ആണ്. ചുരാചന്ദ്പുർ, കാങ്പോക്പി, തെഗ്നോപാൽ ജില്ലകളിലെ ഗോത്ര മേഖലകളിലാണു വിവിധ ക്ലസ്റ്ററുകളായി വീടുകൾ നിർമിക്കുന്നത്.
Results 1-10 of 171