Activate your premium subscription today
പോയ വർഷത്തേക്കൊരു പിൻനോട്ടം, ഒപ്പം 2025നെ കുറിച്ചുള്ള പ്രതീക്ഷകളും...
പിണറായി സർക്കാരിനെ പ്രതിപക്ഷത്തെ പോലെ കടന്നാക്രമിച്ചിരുന്ന കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ, എൻഡിഎ സർക്കാരിന്റെ നെടുന്തൂണായ നിതീഷ് കുമാറിന്റെ ബിഹാറിലേക്ക് മാറ്റിയത് എന്തിനാവും? ‘2025’ എന്നതാണ് ഇതിനുള്ള ഒറ്റവാക്കിലെ ഉത്തരം. ഈ വർഷം രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ ഒരെണ്ണം ബിഹാറാണ്. മറ്റൊന്ന് രാജ്യ തലസ്ഥാനവും. ഈ രണ്ട് തിരഞ്ഞെടുപ്പും ബിജെപിയെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്. ഡൽഹിയിൽ തുടർഭരണം ലഭിച്ചാൽ, നിലവിൽ മുഖ്യമന്ത്രിപദം ഒഴിഞ്ഞിരിക്കുന്ന അരവിന്ദ് കേജ്രിവാളിന്റെ തിരിച്ചുവരവിനുള്ള വൻ അവസരമായിരിക്കും. എന്തു വിലകൊടുത്തും അതിനെ പ്രതിരോധിക്കുകയെന്നതാണ് ബിജെപി ലക്ഷ്യം. ബിഹാറിലാകട്ടെ എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടാവുന്ന നിതീഷിന് മേൽ ബിജെപിക്ക് ഒരു കണ്ണുവേണ്ടത് അത്യാവശ്യവും. തലസ്ഥാനം പിടിക്കാൻ പുറപ്പെടുമ്പോൾ സ്വന്തം തലയിലും മാറ്റം വരികയാണെന്ന സത്യവും ബിജെപിക്കു മുന്നിലുണ്ട്. ജനുവരിയില് ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷൻ വരും എന്നതാണ് അതിൽ പ്രധാനം. ആരാവും ജെ.പി.നഡ്ഡയ്ക്കു പകരം ബിജെപിയെ നയിക്കുക? ആരായാലും, ശതാബ്ദി ആഘോഷത്തിലേക്കു കടക്കുന്ന ആർഎസ്എസിനെ മനസ്സിൽ കണ്ടുമാത്രമേ ഈ തീരുമാനമെടുക്കാൻ ബിജെപിക്ക് സാധിക്കുകയുള്ളൂ. ബിജെപിക്ക് മാത്രമല്ല മറ്റു പാർട്ടികൾക്കും 2025 നിർണായകമാണ്. സീതാറാം യച്ചൂരിയുടെ നിര്യാണം ഒഴിച്ചിട്ട സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ പദവിയിലെത്തുന്നത് ആരാവും എന്നോർത്ത് കേരളവും ആകാംക്ഷയിലാണ്. പക്ഷേ ഇതറിയാൻ ഏപ്രിൽ വരെ കാക്കണം. തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ നേരിടാൻ ഇന്ത്യാ സഖ്യം ഉയർത്തെഴുന്നേൽക്കുമോ എന്നതാണ് പ്രതിപക്ഷ ക്യാംപിൽനിന്ന് അറിയേണ്ട മറ്റൊരു കാര്യം. 2024 ഇന്ത്യയെ ഉഴുതുമറിച്ച പൊതുതിരഞ്ഞെടുപ്പിന്റെ വർഷമായിരുന്നെങ്കിൽ 2025 തലമുറമാറ്റത്തിന്റെ വർഷമാണ്. പുതിയ തലവന്മാർ പാർട്ടി ഭരിക്കാൻ എത്തുന്ന വർഷം. രാഷ്ട്രീയത്തിലും നിയമനിർമാണത്തിലും മതപരമായ വിഷയങ്ങളിലും സമരങ്ങളിലും വരെ തർക്കങ്ങള് തുടരുമ്പോൾ അതിനൊരു തീർപ്പുകൽപിക്കാൻ 2025നു സാധിക്കുമോ?
വിവാദങ്ങളുടെ വർഷമായിരുന്നു ഇ.പി.ജയരാജന് 2024. പക്ഷേ ഒരു കമ്യൂണിസ്റ്റിനു വ്യക്തിപരമായ ദുഃഖങ്ങളോ സന്തോഷങ്ങളോ ഇല്ലെന്നതാണ് ജയരാജന്റെ നയം. സമൂഹത്തിന്റെ ദുഃഖങ്ങളും ആശങ്കകളുമൊക്കെയാണ് കമ്യൂണിസ്റ്റുകാരന്റെയും ദുഃഖവും ആശങ്കകളും. അതുകൊണ്ടുതന്നെ, ‘വ്യക്തിപരമായി 2024 എങ്ങനെയായിരുന്നു?’, ‘2025 ന്റെ പ്രതീക്ഷകൾ
ചർമം എപ്പോഴും യുവത്വത്തോടെ കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. വയസ്സ് എത്രയായാലും അത് ചർമത്തിൽ പ്രതിഫലിക്കരുതേ എന്നാണ് മിക്കവരുടെയും ആഗ്രഹം. അതുകൊണ്ടാണ് അത്തരത്തിലുള്ള ട്രീറ്റ്മെന്റുകളും മറ്റും കൂടി വരുന്നതും ജനശ്രദ്ധയാർജിക്കുന്നതും. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ഡെർമറ്റോളജി വ്യവസായവും
‘എന്നടാ പണ്ണി വച്ചിറ്ക്കേ’ എന്ന് ആദ്യം കേരളത്തോട് ചോദിച്ചത് തമിഴ്നാടാണ്; മഞ്ഞുമ്മൽ ബോയ്സ് കണ്ടിട്ട്. കുഴിയിലേക്ക് വീണ സുഭാഷിനെ കൂട്ടുകാർ ഉയർത്തിയെടുത്തപ്പോൾ ഒപ്പം പോന്നത് കോടികളായിരുന്നു. കേരളത്തിൽ അതിവേഗം നൂറു കോടിയടിക്കുന്ന സിനിമയായും മഞ്ഞുമ്മൽ ബോയ്സ് മാറി. പ്രേമലുവും ആവേശവും മാർക്കോയുമെല്ലാം തങ്ങളാലാകും വിധം പല സംസ്ഥാനങ്ങളിൽനിന്നുള്ള പ്രേക്ഷകരെ മലയാള സിനിമയുടെ ആരാധകസംഘത്തിലേക്കു കൂട്ടി. കേരളത്തെ ഒരു ‘പാൻ ഇന്ത്യൻ’ ലെവലിലേക്ക് മലയാള സിനിമ ഉയർത്തിയ വർഷമാണ് കടന്നു പോകുന്നത്. വെള്ളിത്തിരയിൽ മാത്രമല്ല മികച്ച സിനിമകളൊരുക്കി ‘കേരള മോഡൽ’ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായത്; ആ വെള്ളിവെളിച്ചത്തിനു പുറത്ത് സിനിമാലോകത്തെ സ്ത്രീ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ‘നമുക്കും വേണം ഒരു ഹേമ കമ്മിറ്റി’ എന്ന് ടോളിവുഡും കോളിവുഡും സാൻഡൽവുഡും ബോളിവുഡുമെല്ലാം പറഞ്ഞപ്പോൾ അതിനു വഴിതെളിച്ചതും കേരളംതന്നെ. ഈ വർഷം ഞങ്ങൾ മികവിന്റെ മയിൽപ്പീലിയാട്ടം നടത്തും എന്നു പ്രഖ്യാപിച്ചായിരുന്നു 2024ലെ ആദ്യ ഹിറ്റ് സിനിമ ‘ആട്ട’ത്തിന്റെ വരവു തന്നെ. തീയറ്ററിൽ മാത്രമല്ല, പ്രേക്ഷകമനസ്സിലും നിറഞ്ഞുനിന്നു ആട്ടം. മികച്ച ഫീച്ചർ ഫിലിമിനും എഡിറ്റിങ്ങിനും തിരക്കഥയ്ക്കുമുള്ള എഴുപതാം ദേശീയ അവാർഡ് വാങ്ങി തുടക്കം ഗംഭീരമാക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളും റീറിലീസുകൾ പയറ്റി പരാജയപ്പെട്ടെങ്കിലും വർഷങ്ങൾക്കിപ്പുറം ഡിജിറ്റൽ ഭംഗിയേറ്റി തീയറ്ററിലെത്തിച്ച ദേവദൂതൻ നേടിയ വിജയം മലയാള സിനിമയ്ക്കുതന്നെ അദ്ഭുതമായിരുന്നു. പൂമാനമേയും പൂവേ പൂവേ പാലപ്പൂവേയുമെല്ലാം തിരിച്ചെത്തിയപ്പോൾ അത് മലയാള സിനിമയിൽ പോയകാലത്തിന്റെ നറുമണം പടർത്തുന്ന നിമിഷങ്ങളായി. ഇത്തരത്തിൽ കേരളം മാത്രമല്ല ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത പലതും സംഭവിച്ചു മലയാള സിനിമയിൽ. വിജയിക്കാത്ത ചിത്രങ്ങളിലെ ഡയലോഗുകളും പാട്ടുകളും ഹിറ്റായി. വിജയിച്ച ചിത്രങ്ങൾത്തന്നെ പ്രേക്ഷകർ രസിച്ചു കണ്ടെങ്കിലും എന്നന്നേക്കുമായി ഓർത്തുവയ്ക്കാൻ ഒരു ഡയലോഗോ പാട്ടോ പോലും ബാക്കിവയ്ക്കാതെ തീയറ്റർ വിട്ട സംഭവങ്ങളുമുണ്ടായി. പരീക്ഷണങ്ങളും ഏറെയായിരുന്നു മലയാളത്തിൽ. നടിമാരില്ലാത്ത സിനിമകളിറങ്ങുന്നുവെന്നു പഴികേട്ട അതേ മലയാളത്തിൽ ഏറ്റവും ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ സിനിമകളും കയ്യടിനേടി. മലയാള സിനിമയിൽ 2024ലുണ്ടായ അത്തരം ചില മാറ്റങ്ങളെ തിരഞ്ഞെടുത്ത് ഗ്രാഫിക്സ് രൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ...ആട്ടത്തിൽ തുടങ്ങി ബറോസിലെത്തി നിന്ന, ആവേശം വിതറുന്ന ആ കാഴ്ചകളിലൂടെ...
2025നായി സാഹിത്യലോകം ഒരുങ്ങി കഴിഞ്ഞു. ശ്രദ്ധേയമായ ആശയങ്ങളും പ്രണയം, സ്വത്വം, സാമൂഹിക മാറ്റം അടക്കമുള്ള തീവ്രമായ പ്രതിഫലനങ്ങളും വരെ പുതുവർഷത്തിൽ വായനക്കാർക്കായി അണിയറയിലുണ്ട്. ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില പുസ്തകങ്ങള് ഇതാ: വീ ഡു നോട്ട് പാർട് – ഹാൻ കാങ് റിലീസ് തീയതി: ജനുവരി 21,
ഒട്ടേറെ അറിവുകളും അനുഭവങ്ങളും നൽകിക്കൊണ്ട് ഒരു വർഷംകൂടി കടന്നുപോകുന്നു. കാർഷിക മേഖലയിലും ഒട്ടേറെ നൂതന ആശയങ്ങളും അറിവുകളും കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും നൽകാൻ മനോര ഓൺലൈൻ കർഷകശ്രീക്കു കഴിഞ്ഞു. പൊടിക്കൈകളും കൃഷിയറിവുകളും വിജയഗാഥകളുമൊക്കെയായി ആയിരക്കണക്കിനു ലേഖനങ്ങളാണ് 2024ൽ പങ്കുവയ്ക്കാനായത്.
Results 1-6 of 51