Activate your premium subscription today
വാഷിങ്ടൻ∙ 2025ലെ ഏറ്റവും സ്വാധീനമുള്ള ലോകനേതാക്കളുടെ പട്ടികയിൽ മുന്നിലെത്തി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. മെക്സിക്കയുടെ വനിതാ പ്രസിഡന്റ് ക്ലൗദിയ ഷെയിൻബോം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ടൈം മാഗസിനാണ് പട്ടിക പുറത്തുവിട്ടത്.
വാഷിങ്ടൻ ∙ എച്ച് 1ബി വീസയിലുൾപ്പെടെ യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളുടെ കൈവശം കുടിയേറ്റ രേഖകൾ എപ്പോഴുമുണ്ടാകണമെന്ന പുതിയ ചട്ടം നിലവിൽ വന്നു.
വത്തിക്കാൻ സിറ്റി ∙ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ 20,000 ൽ ഏറെ വിശ്വാസികൾക്ക് ഓശാന ഞായറിന്റെ പുണ്യം പകർന്ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധവാരത്തിനു തുടക്കം കുറിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് 5 ആഴ്ച ആശുപത്രിയിലായിരുന്ന മാർപാപ്പ കഴിഞ്ഞ മാസം 23ന് ആണ് ആശുപത്രി വിട്ടത്. 2 മാസം പൂർണ വിശ്രമത്തിലാണ്. ആശുപത്രി വിട്ടശേഷം തുടർച്ചയായ രണ്ടാം ഞായറാഴ്ചയാണ് മാർപാപ്പ പൊതുവേദിയിലെത്തുന്നത്.
മോസ്കോ∙ യുക്രെയ്ൻ നഗരമായ സുമിയിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 31 പേർ പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നൂറിലധികം പേർക്കു പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ ആക്രമണത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി സംഭവത്തിൽ ശക്തമായി പ്രതികരിക്കണമെന്ന് ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
നയ്പീഡോ∙ മ്യാൻമറിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തതായി യുഎസ് ജിയോളജിക്കൽ സർവേ. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 3649 പേരുടെ ജീവനെടുത്ത 7.7 തീവ്രതയുള്ള ഭൂചലനം മാർച്ച് 28ന് രേഖപ്പെടുത്തിയതിനു പിന്നാലെയാണു മ്യാൻമറിൽ വീണ്ടും ഭൂചലനം. മണ്ടാലയ്ക്കും നയ്പീഡോയ്ക്കും ഇടയിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞമാസമുണ്ടായ ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളാണു രണ്ടും
ദുബായ് ∙ ഇറാൻ –യുഎസ് ആണവചർച്ചയുടെ ആദ്യഘട്ടം ഒമാന്റെ മധ്യസ്ഥതയിൽ മസ്കത്തിൽ പൂർത്തിയായി. തുടരാലോചനകൾ അടുത്തയാഴ്ച നടക്കും. സൗഹൃദാന്തരീക്ഷത്തിലും പരസ്പര വിശ്വാസത്തിലൂന്നിയുള്ളതുമായ ചർച്ചയാണു നടന്നതെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വാഷിങ്ടൻ ∙ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പകരം തീരുവ ചുമത്താനുള്ള തീരുമാനത്തില്നിന്നു കംപ്യൂട്ടറുകളും സ്മാര്ട്ട് ഫോണുകളും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെ ഒഴിവാക്കി യുഎസ് ഭരണകൂടം. കംപ്യൂട്ടറുകളുടെയും ലാപ്ടോപ്പുകളുടെയും വില ഉയരുന്നത് യുഎസിലെ ജനങ്ങളെയും ടെക് കമ്പനികളെയും ബാധിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിനു പിന്നിൽ.
ബ്രസൽസ് ∙ റഷ്യയുമായി ഒത്തുതീർപ്പിനു യുഎസ് ശ്രമിക്കുമ്പോൾ, യുദ്ധത്തിൽ യുക്രെയ്നിന് മുഴുവൻ പാശ്ചാത്യപിന്തുണയും ഉണ്ടാകുമെന്നു ജർമനിയും ബ്രിട്ടനും പ്രഖ്യാപിച്ചു. യുഎസ് പിന്മാറിയശേഷം ഇതാദ്യമായി 50 രാജ്യങ്ങളുടെ കൂട്ടായ്മ നാറ്റോ ആസ്ഥാനത്തു യോഗം ചേർന്നാണു യുക്രെയ്നിനു സൈനികപിന്തുണ പ്രഖ്യാപിച്ചത്.
വാഷിങ്ടൻ ∙ സംയുക്ത സേനാമേധാവിയായി വ്യോമസേന റിട്ട. ലഫ്. ജനറൽ ഡാൻ കെയ്നിന്റെ നാമനിർദേശത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം. സെനറ്റ് രണ്ടാഴ്ചത്തെ അവധിക്കു പിരിയുന്നതിനു മുൻപ് ഇന്നലെ പുലർച്ചെ നടന്ന വോട്ടെടുപ്പിൽ 25 നെതിരെ 60 വോട്ടിനാണ് അംഗീകാരം. റിപ്പബ്ലിക്കൻ അംഗങ്ങൾക്കു പുറമേ ഡെമോക്രാറ്റുകളും അനുകൂലിച്ച് വോട്ടുചെയ്തു.
മെൽബൺ∙ പ്രശസ്ത ഓസ്ട്രേലിയൻ മോഡൽ ലൂസി മാർക്കോവിച്ച് (27) അന്തരിച്ചു. സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ലൂസിയുടെ കുടുംബമാണ് വിയോഗവാർത്ത ലോകത്തെ അറിയിച്ചത്. 2015ൽ ‘ഓസ്ട്രേലിയാസ് നെക്സ്റ്റ് ടോപ് മോഡൽ’ എന്ന ഷോയിൽ റണ്ണറപ്പായതോടെയാണ് ലൂസി മാർക്കോവിച്ച് ജനശ്രദ്ധ നേടിയത്. വെർസേസ്, വിക്ടോറിയ ബെക്കാം തുടങ്ങിയ വമ്പൻ ഫാഷൻ ബ്രാൻഡുകളുടെ മോഡലായി പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ രാജ്യാന്ത ഫാഷൻ മാഗസീനുകളും കവർഗേളായും പ്രത്യക്ഷപ്പെട്ടു.
Results 1-10 of 967