Activate your premium subscription today
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ അജ്ഞാതരായ തോക്കുധാരികളുടെ തട്ടിക്കൊണ്ടുപോകൽ ശ്രമം ചെറുക്കുന്നതിനിടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽ വച്ചാണ് അബ്ദുൽ ലത്തീഫ് എന്ന മാധ്യമപ്രവർത്തനെ വെടിവച്ചു കൊന്നത്. ഡെയ്ലി ഇൻതിഖാബ്, ആജ് ന്യൂസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലത്തീഫ് പ്രവർത്തിച്ചിരുന്നു.
ഇസ് ലാമാബാദ് ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്കൂൾ ബസിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 3 കുട്ടികളടക്കം 5 പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കം 38 പേർക്ക് പരുക്കേറ്റു. മരിച്ച 3 വിദ്യാർഥികളും പെൺകുട്ടികളാണ്. ആർമി പബ്ലിക് സ്കൂളിന്റെ ഉടമസ്ഥതയിലുള്ള ബസ് ഖുദാർ ജില്ലയിലെ സൈനിക സ്കൂളിലേക്ക് പോകുമ്പോഴാണ്
ന്യൂഡൽഹി ∙ ബലൂചിസ്ഥാനിൽ സ്കൂൾ ബസിനു നേരെയുണ്ടായ ചാവേർ ബോംബാക്രമണം നടത്തിയത് ഇന്ത്യയാണെന്ന പാക്കിസ്ഥാൻ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാന്റെ സ്വന്തം പരാജയങ്ങളിൽ നിന്ന് ആഗോള ശ്രദ്ധ തിരിക്കാനുള്ള തീവ്രശ്രമമാണ് ഈ ആരോപണമെന്നാണ് ഇന്ത്യയുടെ മറുപടി. ബുധനാഴ്ച രാവിലെ ഖുസ്ദാർ നഗരത്തിൽ നടന്ന സ്ഫോടനത്തിൽ മൂന്ന്
ക്വറ്റ∙ പാക്കിസ്ഥാൻ സേനയ്ക്ക് ബലൂചിസ്ഥാൻ പ്രവശ്യയുടെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും ഈ സാഹചര്യം സാഹചര്യം പ്രയാജനപ്പെടുത്തി പാക്കിസ്ഥാനിൽനിന്നു വേർപിരിയാൻ ധീരമായ നീക്കങ്ങൾ നടത്തുകയാണെന്നും പ്രമുഖ ബലൂച് നേതാവായ മിർ യാർ ബലൂച്. ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ പാക്കിസ്ഥാൻ സൈന്യത്തിന് മേഖലയിൽ നിയന്ത്രണം നഷ്ടമായെന്നും നേതാക്കൾ അവകാശപ്പെട്ടു.
‘‘ഭീകരതയുടെ ഭാഷ സംസാരിക്കുകയും ഭീകരത വളർത്തുകയും അതു കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങൾ നമുക്കിടയിലുണ്ട്. അവരെ ഒറ്റപ്പെടുത്തണം. അവർക്കു രാജ്യാന്തര കൂട്ടായ്മകളിൽ ഇടമുണ്ടാകരുത്’’– 2016 സെപ്റ്റംബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ ഇന്ത്യയുടെ അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്റെ 18 മിനിറ്റ് നീണ്ട ഹിന്ദിയിലുള്ള പ്രസംഗത്തിൽ പാക്കിസ്ഥാനെ ചൂണ്ടിക്കാട്ടി നടത്തിയ പ്രസ്താവനയാണിത്. ‘‘മറ്റുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആത്മപരിശോധന നടത്തണം. ബലൂചിസ്ഥാനിലടക്കം നിങ്ങൾ നിങ്ങളുടെ പൗരന്മാർക്കു നേരെ നടത്തുന്ന ക്രൂരമായ അതിക്രമങ്ങൾ കണ്ണുതുറന്നു കാണണം. ബലൂച് ജനതയ്ക്കു നേരെയുള്ളത് ഏറ്റവും ഭയാനകമായ ഭരണകൂട ഭീകരതയാണ്’’. ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചും പാക്കിസ്ഥാനെ രാജ്യാന്തര സമൂഹം ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ടും ഉള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതായിരുന്നു സുഷമയുടെ വാക്കുകൾ. കശ്മീരിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നെന്ന് ആരോപിച്ച് അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിനു ചുട്ടമറുപടികൂടിയായിരുന്നു ലോകം മുഴുവൻ ഉറ്റുനോക്കിയ ആ പ്രസംഗം. ബലൂചിസ്ഥാനിലെ പ്രശ്നങ്ങൾ അടിവരയിട്ടു സൂചിപ്പിക്കാൻ അന്നു സുഷമയ്ക്കായി. കാലമേറെക്കഴിഞ്ഞിട്ടും ഇന്നും അവസാനിക്കുന്നില്ല ബലൂചിസ്ഥാനിലെ പ്രശ്നങ്ങൾ. പാക്കിസ്ഥാനിൽനിന്നു സ്വതന്ത്രമാകണമെന്ന പണ്ടേയുള്ള ബലൂചിസ്ഥാന്റെ ആഗ്രഹം ഇന്നും സഫലമായിട്ടില്ല. 2007ൽ പർവേസ് മുഷാറഫിന്റെ കാലത്ത് ബലൂച് നേതാവ് നവാബ് അക്ബർ ബുഗ്തിയെ സൈന്യം വെടിവെച്ചുകൊന്നപ്പോൾ
ന്യൂഡൽഹി ∙ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തുന്ന ആക്രമണങ്ങൾക്കൊപ്പം പാക്കിസ്ഥാനു തലവേദനയാകുകയാണു ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) പ്രാദേശികമായി നടത്തുന്ന ആക്രമണങ്ങൾ. ഏതാനും ദിവസം മുൻപു ബലൂചിസ്ഥാൻ മേഖലയിൽ ബോംബാക്രമണത്തിൽ 7 പാക്ക് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നിൽ ഇന്ത്യയാണെന്ന് പാക്ക് സൈനിക ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു.
ഇസ്ലാമാബാദ്∙ രാജ്യത്തിന് അകത്തും അതിർത്തികളിലും സമാനതകളില്ലാത്ത പ്രതിസന്ധിയാണ് പാക്കിസ്ഥാൻ നിലവിൽ നേരിടുന്നത്. ഇന്ത്യ നടത്തിയ 'ഓപറേഷൻ സിന്ദൂറിന്' പിന്നാലെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് തലവേദന സൃഷ്ടിച്ചുകൊണ്ട് രാജ്യത്തിനകത്ത് സായുധസംഘങ്ങൾ ശക്തി പ്രാപിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനെ ഞെട്ടിച്ച് സ്ഫോടന പരമ്പര. കിഴക്കൻ നഗരമായ ലഹോറിൽ രാവിലെ 3 സ്ഫോടനങ്ങൾ ഉണ്ടായതിനു പിന്നാലെ തുറമുഖ നഗരമായ കറാച്ചിയിലും സ്ഫോടനം. പ്രാദേശിക മാധ്യമമായ ജിയോ ന്യൂസ് സ്ഫോടനത്തിന്റെ വാർത്ത പുറത്തുവിട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇസ്ലാമാബാദ് ∙ ബലൂചിസ്ഥാനിലെ ഭീകരാക്രമണത്തിൽ പത്ത് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ക്വറ്റയിൽ നിന്ന് 30 കിലോമീറ്റർ അകലെ മാർഗറ്റ് ചൗക്കിയിൽ സുരക്ഷാ വാഹനം തകർത്തായിരുന്നു ആക്രമണം. റിമോട്ട് കൺട്രോൾ ഐഇഡി ഉപയോഗിച്ചായിരുന്നു ആക്രമണം. ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ബലൂചിസ്താനില് രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില് എട്ടുപേര് കൊല്ലപ്പെട്ടു. ബലൂചികളല്ലാത്തവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ഭീകരാക്രമണം നടന്നതെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Results 1-10 of 36