Activate your premium subscription today
പാനമ സിറ്റി ∙ പാനമ കനാൽ തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി നിലനിൽക്കെ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് (ബിആർഐ) പദ്ധതിയിൽനിന്ന് ഔദ്യോഗികമായി പിന്മാറി പാനമ. പാനമ കനാലിന്റെ നിയന്ത്രണം ചൈനയ്ക്കാണെന്ന് ആരോപിച്ചാണ് കനാൽ തിരിച്ചെടുക്കുമെന്ന് ട്രംപ് പതിവായി ഭീഷണി മുഴക്കി വരുന്നത്. പദ്ധതിയിൽനിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് 90 ദിവസത്തെ നിയമപരമായ അറിയിപ്പ് ചൈനീസ് എംബസിക്ക് കൈമാറിയിട്ടുണ്ടെന്നും പാനമ പ്രസിഡന്റ് ഹോസെ റൗൾ മുളിനോ പറഞ്ഞു. ബിആർഐയുമായി ബന്ധപ്പെട്ട കരാർ പുതുക്കാൻ താൽപര്യമില്ലെന്നാണ് നോട്ടിസിലൂടെ പാനമ ചൈനയെ അറിയിച്ചിട്ടുള്ളത്. കര, സമുദ്ര മാർഗങ്ങളിലൂടെ ഏഷ്യയെ ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളുമായി ബന്ധിപ്പിക്കാനുള്ള ചൈനയുടെ സ്വപ്ന പദ്ധതിയാണ് ബിആർഐ. പദ്ധതിയുടെ ഭാഗമായി പാനമയിൽ ചൈന സ്വാധീനം വർധിപ്പിക്കുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചിരുന്ന ഘടകം.
‘ഗണ്‍ബോട്ട് നയതന്ത്ര’ത്താല്‍ കൊളംബിയയെ ഭയപ്പെടുത്തി വീഴ്ത്തി യുഎസ് മുന്‍ പ്രസിഡന്റ് തിയോഡോര്‍ റൂസ്വെല്‍റ്റാണ് പനാമ കനാലിനുള്ള ആദ്യ ‘വെട്ടു വെട്ടിയത്.’ ദുര്‍ബലരായ അയല്‍രാജ്യങ്ങളെ സൈനികശക്തി കാട്ടി ഭയപ്പെടുത്തി വിദേശനയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന തന്ത്രമാണ് ഗണ്‍ബോട്ട് ഡിപ്ലൊമസി അഥവാ പടക്കപ്പല്‍ നയതന്ത്രം. അതിര്‍ത്തിയില്‍ പടക്കപ്പലുകള്‍ തയാറാക്കി നിര്‍ത്തിയ ശേഷം മറുപക്ഷത്തോടു ചര്‍ച്ച തുടങ്ങുകയും അംഗീകരിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്ന രീതി. കൊളംബിയയില്‍നിന്നു സ്വതന്ത്രമാകാനുള്ള പാനമയുടെ പോരാട്ടത്തില്‍ യുഎസ് പങ്കാളിയായത് ഈ രീതി പയറ്റിയാണ്. അതാണു പിന്നീട് പാനമ കനാലിന്റെ നിര്‍മാണത്തിനു വഴി തെളിച്ചതും. ഇതേ കനാലിനായി പാനമയോടു കലഹിക്കുകയാണ് യുഎസ് ഇപ്പോള്‍. കനാൽ പാനമയ്ക്കു വിട്ടുകൊടുത്തത് മണ്ടത്തരമായെന്നും അതു തിരിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘‘പാനമ കനാല്‍ പാനമയ്ക്ക് നല്‍കുകയെന്ന മണ്ടത്തരം യുഎസ് ചെയ്തു. യുഎസിന്റെ ചരിത്രത്തില്‍ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അത്രയും തുക ചെലവിട്ടായിരുന്നു പാനമ കനാലിന്റെ നിര്‍മാണം. കനാല്‍ വിട്ടുകൊടുക്കുകയെന്ന ഒരിക്കലും ചെയ്യരുതായിരുന്ന ആ മണ്ടത്തരം കാരണം നമ്മളിപ്പോള്‍ വളരെ മോശമായി പരിഗണിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. നമുക്കു നൽകിയ വാക്ക് പാനമ ലംഘിച്ചു. കരാറിന്റെ ലക്ഷ്യവും ആത്മാവും പൂര്‍ണമായി ലംഘിക്കപ്പെട്ടിരിക്കുന്നു. നാവികസേനയുടേതുള്‍പ്പെടെ അമേരിക്കന്‍ കപ്പലുകള്‍ക്കു വലിയ നിരക്കാണ് ചുമത്തുന്നത്. അതിനേക്കാളുപരി, പാനമ കനാല്‍ നിയന്ത്രിക്കുന്നത് ചൈനയാണ്. നാമതു കൊടുത്തത് ചൈനയ്ക്കല്ല, പാനമയ്ക്കാണ്. അതുകൊണ്ട് നമ്മളത് തിരിച്ചെടുക്കുന്നു’’- യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ട്രംപ് നടത്തിയ പ്രസംഗത്തില്‍നിന്ന്.
2024 നവംബര്‍ ആറിനാണ് അടുത്ത യുഎസ് പ്രസിഡന്റായുള്ള ഡോണൾഡ് ട്രംപിന്റെ ജയം ആധികാരികമായി ഉറപ്പിക്കപ്പെട്ടത്. സ്വിങ് സ്റ്റേറ്റുകൾ ഉൾപ്പെടെ ഒപ്പം വന്നതോടെ ട്രംപിന്റെ ജയവും അനായാസമായി. അതോടെ നെഞ്ചിടിച്ച രാജ്യങ്ങളിലൊന്ന് ചൈനയാണ്. ട്രംപ് നേരത്തേ അധികാരത്തിലിരിക്കെ ചൈന നേരിട്ട ഉപരോധങ്ങളും നിയന്ത്രണങ്ങളുമെല്ലാം അത്രയേറെയായിരുന്നു. രാജ്യാന്തരവിപണിയിലെ പ്രതിസന്ധിയായാണ് ട്രംപിന്റെ വരവിനെ ചൈന കണ്ടതും. എന്നാൽ നവംബർ 21ന് നടത്തിയ ഒരു പ്രഖ്യാപനം ചൈനയുടെ ഈ നെഞ്ചിടിപ്പിനെയെല്ലാം തള്ളിക്കളയാൻ പോന്നതായിരുന്നു. ലോകത്തെ ഏറ്റവും വലിയ ‘നിധി’ ശേഖരം കണ്ടെത്തിയെന്നായിരുന്നു ആ ചൈനീസ് പ്രഖ്യാപനം. അതിന്റെ പ്രതിഫലനമാകട്ടെ നിമിഷങ്ങൾക്കകമാണ് രാജ്യാന്തര വിപണിയിലും പ്രകടമായത്. വടക്കു കിഴക്കൻ ചൈനയുടെ ഭാഗമായ ഹുനാൻ പ്രവിശ്യയിലാണ് ചൈനയുടെ ഭാവി തന്നെ മാറ്റിമറിച്ചേക്കാവുന്ന, എതിരാളികളുടെ ഉറക്കംകെടുത്താൻ പോന്ന വൻ സ്വർണ ശേഖരം കണ്ടെത്തിയത്. വർഷങ്ങളായി ഭൂമിക്കടിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഈ നിധി ചൈനീസ് സർക്കാരിന് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ലോകത്ത് ഇനിയെന്ത് സംഭവിച്ചാലും ഈ നിധി ശേഖരം ചൈനയെ സുരക്ഷിതമാക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്. രാജ്യാന്തര വിപണികളെല്ലാം ചൈനയുടെ ഈ പ്രഖ്യാപനത്തെയും തുടർന്നുള്ള നീക്കങ്ങളും ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്താണ് ചൈനയുടെ ഭാവിതന്നെ മാറ്റിമറിക്കാൻ പോകുന്ന ഈ നിധിശേഖരം? ഇത് കുഴിച്ചെടുക്കാൻ എന്തൊക്കെ പദ്ധതികളാണ് ചൈന ആസൂത്രണം ചെയ്യുന്നത്? രാജ്യാന്തര തലത്തിൽ ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കും? ഡോളറിനും ചൈനീസ് യുവാനും സംഭവിക്കാൻ പോകുന്നതെന്താണ്? ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമോ? പരിശോധിക്കാം.
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേ ദിവസം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്ന രേഖയാണ് ‘ദേശീയ സാമ്പത്തിക സര്‍വേ’ (National Economic Survey). പോയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിലെ സമ്പദ്ഘടനയുടെ സ്ഥിതി എന്തായിരുന്നുവെന്നും വരുന്ന വര്‍ഷത്തെ കുറിച്ചുള്ള ഒരു അവലോകനവുമാണ് ഈ രേഖയില്‍ ഉള്‍ക്കൊള്ളിക്കാറുള്ളത്. രാജ്യത്തെ നികുതി ഘടനയില്‍ വരുത്തേണ്ടതായ മാറ്റങ്ങള്‍, സാമ്പത്തിക മേഖലയില്‍ നടപ്പാക്കേണ്ട നയങ്ങള്‍, കൈക്കൊള്ളേണ്ട നടപടികള്‍ എന്നിവയെ കുറിച്ചും ഇതില്‍ പ്രതിപാദിക്കാറുണ്ട്. ഒരു പരിപൂര്‍ണ സാമ്പത്തിക രേഖ എന്ന ഇതിന്റെ ഖ്യാതിക്ക് നിരക്കാത്ത ഒരു പരാമര്‍ശം ഈ വര്‍ഷത്തെ ദേശീയ സാമ്പത്തിക സര്‍വേയില്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഉല്‍പ്പാദന മേഖല കൂടുതല്‍ മെച്ചപ്പെടുത്തുവാനും കാര്യക്ഷമമാക്കുവാനും വേണ്ടി ചൈനയുമായുള്ള വാണിജ്യ ബന്ധങ്ങളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകളും നിയന്ത്രണങ്ങളും ഒരു പുനഃപരിശോധനക്ക് വിധേയമാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഇതില്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. രാജ്യത്തിന്റെ പ്രധാനപ്പെട്ട സാമ്പത്തിക രേഖയില്‍ നമ്മുടെ വിദേശകാര്യ നയത്തെ സംബന്ധിക്കുന്ന ഒരു വിഷയത്തെ കുറിച്ച് പരാമര്‍ശം വന്നതു കൊണ്ട് മാത്രം ഇത് ധാരാളം ശ്രദ്ധ ആകർഷിച്ചു. ഇന്ത്യയുടെ ചൈന നയത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങളുടെ ഒരു സൂചനയാണോ ഇതെന്ന രീതിയിലുള്ള ചര്‍ച്ചയും ഉണ്ടായി. ഇന്ത്യ അതിര്‍ത്തി പങ്കുവയ്ക്കുന്ന രാജ്യങ്ങളില്‍ വച്ച് ഏറ്റവും വലുതും സാമ്പത്തികവും സൈനികവുമായി
വിഴിഞ്ഞം തയാറായി. വൻകിട ചരക്കു കപ്പലുകൾ കേരള തീരത്തേക്ക് നീങ്ങാൻ തുടങ്ങി. ഇതു കാണുമ്പോൾ വിപണിയിലെ ലോകശക്തിയായ ചൈനയ്ക്ക് ചെറിയൊരു ആശങ്ക സ്വാഭാവികം. കിഴക്കൻ ചൈനാ കടലിൽ നിന്ന് കാർഗോ കാരിയറായ ഷെൻ ഹ്വാ–15 കപ്പൽ 2023 ഒക്ടോബറിൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയപ്പോൾ തുടങ്ങിയതാണ് ഈ ആശങ്ക. ഭീമൻ ക്രെയിനുകളുമായി വിഴിഞ്ഞത്ത് വൻ കപ്പൽ എത്തിയപ്പോൾ തന്നെ ചൈനീസ് മാധ്യമങ്ങളെല്ലാം ഇത് ഗൗരവമായി റിപ്പോർട്ടും ചെയ്തിരുന്നു. ചൈനീസ് സമ്പദ് മേഖലയ്ക്കുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖങ്ങളുടെ ഭൂപടത്തിൽ ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുന്നു. ജൂലൈ 11ന് പുലർച്ചെ വിഴിഞ്ഞത്തേക്ക് എത്തിയ കപ്പൽ വന്നതും ചൈനയിൽനിന്നു തന്നെ. ഇതോടൊപ്പം തന്നെ വിഴിഞ്ഞത്തു നിന്ന് ചരക്കുമായി തിരിച്ചും കപ്പലെത്തുന്ന ദിനം ഏറെ വിദൂരമല്ലെന്നും ചൈനയ്ക്കറിയാം. കടൽ വഴിയുളള ചരക്കുകടത്തിന്റെ മൂന്നിലൊന്നും പിടിച്ചടക്കി വച്ചിട്ടുള്ള ചൈനയെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞം തുറമുഖം ഭാവിയിൽ എല്ലാംകൊണ്ടും അവർക്ക് തിരിച്ചടിയാകുമെന്ന് മേഖലയിലെ വിദഗ്ധർ വ്യക്തമാക്കിക്കഴിഞ്ഞു. അക്കാര്യം ചൈന വർഷങ്ങൾക്ക് മുൻപേ മനസ്സിലാക്കുകയും ചെയ്തതാണ്. വിഴിഞ്ഞം തുറമുഖം ഏറ്റെടുത്ത് നടത്താൻ
സാമ്പത്തിക പ്രതിസന്ധിയിലൂടെ ശ്രീലങ്ക കടന്നുപോയപ്പോൾ ലോകം ചർച്ച ചെയ്തത് ചൈനീസ് കടക്കെണിയെ കുറിച്ചായിരുന്നു. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ (ബിആർഐ) ലോകരാജ്യങ്ങളെ ‘വികസിപ്പിച്ച്’ കെണിയിൽ വീഴ്ത്തി സ്വന്തം താൽപര്യങ്ങൾ നടപ്പിലാക്കാനാണോ ചൈന ശ്രമിക്കുന്നത്. ആരോപണം മാത്രമായിരുന്ന ചൈനീസ് കടക്കെണി തന്ത്രത്തിന് മറുപടി ലഭിച്ച കാലം കൂടിയാണ് കഴിഞ്ഞ 10 വർഷങ്ങൾ. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സ്വപ്നപദ്ധതിയായിരുന്നു 2013 സെപ്റ്റംബറിൽ ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ്. പക്ഷേ തുടക്കത്തിലെ തിളക്കം ഈ പദ്ധതിക്ക് ഇന്ന് നഷ്ടമായിരിക്കുകയാണ്. ഒട്ടേറെ രാജ്യങ്ങൾ ചൈനീസ് ചതി തിരിച്ചറിഞ്ഞ് പദ്ധതിയിൽനിന്ന് പിന്മാറിയിരിക്കുന്നു. ഇതിൽ ഏറ്റവും അവസാനത്തേതായിരുന്നു ഇറ്റലി. 2019ലാണ് ഇറ്റലി ചൈനയുമായി കരാർ ഒപ്പിട്ടത്. എന്നാൽ പദ്ധതി പ്രകാരം നിർമിക്കുന്ന ‘സിൽക്ക് റൂട്ടി’ലൂടെ ഇറ്റലിയിലേക്കുള്ള ചൈനീസ് കയറ്റുമതി വർധിക്കും, തിരിച്ച് ഇറ്റലിക്ക് അതിന്റെ ഗുണം കിട്ടുകയുമില്ലെന്നാണ് റിപ്പോർട്ടുകൾ. ജി7 രാജ്യങ്ങളിൽനിന്ന് ഇറ്റലി മാത്രമായിരുന്നു ഇതുവരെ ബിആർഐയിൽ അംഗമായിരുന്നത്. എന്തുകൊണ്ടാണ് ഇറ്റലി ഉള്‍പ്പെടെ ചില രാജ്യങ്ങൾ പദ്ധതിയിൽനിന്ന് പിന്മാറിയത്? ബെൽറ്റ് ആൻഡ് റോഡ് പദ്ധതി ഉയർത്തുന്ന സുരക്ഷാപ്രശ്നങ്ങളും പദ്ധതി ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളുമെല്ലാം ആ ചോദ്യത്തിന്റെ ഉത്തരമാണ്. ഇതിനെല്ലാം പുറമേ, കടക്കെണിയിൽ വീണ രാജ്യങ്ങളിൽ സൈനിക താവളങ്ങൾ ആരംഭിക്കാനുള്ള ചൈനീസ് നീക്കവും ആശങ്കയുയർത്തിയിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ, ബൃഹത്തായ, ലക്ഷക്കണക്കിനു കോടി ഡോളറിന്റെ വൻ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിന്റെ (ബിആർഐ) മൂന്നാം ഫോറത്തിനായി ഏതാനും ആഴ്ച മുന്‍പാണ് ലോക നേതാക്കൾ ചൈനയിൽ ഒത്തുകൂടിയത്. ബിആർഐയ്ക്ക് പത്ത് വയസ്സ് തികയുന്ന വേളയിൽ, പദ്ധതിയുടെ ഭാഗമായ രാജ്യങ്ങളെയെല്ലാം ഫോറത്തിലേക്കു ക്ഷണിച്ചിരുന്നു. ബിആർഐയ്ക്ക് പിന്നിലെ വൻ കടബാധ്യതയെയും പാരിസ്ഥിതികവും മാനുഷികവുമായ മറ്റ് ആശങ്കകളെയും കുറിച്ചുള്ള വിമർശനങ്ങൾക്കിടയിലാണ് മൂന്നാം ഫോറത്തിൽ ഷി സംസാരിച്ച് തുടങ്ങിയത്. ഈ വിമർശനങ്ങൾക്കു കൃത്യമായ മറുപടി നൽകാതെതന്നെ, ബിആർഐ പ്രതീക്ഷ നൽകുന്ന സുരക്ഷിത പദ്ധതിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യാന്തര വിപണിയിലും പ്രതിരോധ രംഗത്തും യുഎസ്-ചൈന മത്സരം ചൂടുപിടിച്ചതിനാൽ യുഎസ് നേതൃത്വത്തിലുള്ള ആഗോള നീക്കത്തെ ബദലുകൾ സൃഷ്ടിച്ചു പ്രതിരോധിക്കാനുള്ള ചൈനീസ് ദൗത്യത്തിന്റെ ഭാഗമായാണ് ബിആർഐ അവതരിപ്പിച്ചതെന്നത് മറ്റൊരു വസ്തുത. എന്നാൽ ഫോറത്തിനു പിന്നാലെ ഇറ്റലി പദ്ധതിയിൽനിന്നു പിന്മാറി. 2013 സെപ്റ്റംബറിലാണ് ലോകരാജ്യങ്ങളെ ‘വികസിപ്പിച്ച്’ കെണിയിൽ വീഴ്ത്താനുള്ള ബെൽറ്റ് ആൻഡ് റോഡ് എന്ന വലിയ പദ്ധതിക്ക് ചൈന ഔദ്യോഗികമായി തുടക്കമിട്ടത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ബിആർഐ പദ്ധതിക്ക് കീഴിൽ 160 ലധികം രാജ്യങ്ങൾ ചൈനയിൽ നിന്ന് 1.1 ലക്ഷം കോടി ഡോളര്‍ കടം വാങ്ങിയെന്നാണ് പുതിയ കണക്ക്. ഇതിനിടെ, കടം കുമിഞ്ഞുകൂടി ചില രാജ്യങ്ങൾ അവരുടെ തന്ത്രപ്രധാന പ്രദേശങ്ങളും പദ്ധതികളും ചൈനയ്ക്ക് രഹസ്യമായി കൈമാറുകയും ചെയ്തു.
ബെയ്ജിങ്∙ ചൈന സംഘടിപ്പിച്ച നയതന്ത്ര പ്രതിനിധികളുടെ യോഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സംസാരിക്കുന്നതിന് മുൻപ് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഇറങ്ങിപ്പോയി. ബെൽറ്റ് ആൻഡ് റോഡ് (ബിആർഐ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് ചൈനീസ് പ്രസിഡന്റ്
കാബുൾ ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സ്വപ്നമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി സഹകരിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. അടുത്തയാഴ്ച ബെയ്ജിങ്ങിൽ നടക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിൽ താലിബാൻ പങ്കെടുക്കും. ഈ പങ്കാളിത്തത്തിലൂടെ അഫ്ഗാനും ചൈനയും തമ്മിലുള്ള ഔദ്യോഗികബന്ധം ശക്തമാകുമെന്നാണു
ന്യൂഡൽഹി ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സ്വപ്നമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽനിന്നു പിന്മാറാൻ ഉദ്ദേശിക്കുന്നതായി സൂചന നൽകി ഇറ്റലി. ഡൽഹിയിൽ നടന്ന ജി20
Results 1-10 of 19