Activate your premium subscription today
ലണ്ടൻ ∙ ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് ഓക്സ്ഫഡ് (ബ്രിട്ടൻ), സ്റ്റാൻഫഡ് (യുഎസ്) സർവകലാശാലകളിലെ ഉന്നത അക്കാദമിക് തസ്തികകളിൽ നിയമനം. ഇരു സർവകലാശാലകളിലും ഋഷി പൂർവ വിദ്യാർഥിയാണ്. ഓക്സ്ഫഡിലെ ബ്ലാവാട്നിക് സ്കൂളിൽ ഡിസ്റ്റിങ്ഗ്യൂഷ്ഡ് ഫെലോ, സ്റ്റാൻഫഡിൽ ഡിസ്റ്റിങ്ഗ്യൂഷ്ഡ്
ഓട്ടവ ∙ സ്വന്തം പാർട്ടി എംപിമാരുടെ സമ്മർദം ശക്തമായതോടെ, രാജിവയ്ക്കാൻ തയാറാണെന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (53) പ്രഖ്യാപിച്ചു. ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയുമെന്നു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച ട്രൂഡോ, പുതിയ നേതാവിനെ തിരഞ്ഞെടുക്കും വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരുമെന്നും വ്യക്തമാക്കി.
ലണ്ടൻ ∙ ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്ന റിഫോം-യുകെ പാർട്ടി, അംഗബലത്തിൽ കൺസർവേറ്റീവിനെ മറികടന്നെന്ന അവകാശ വാദവുമായി രംഗത്ത്. പാർട്ടി നേതാവ് നൈജൽ ഫെറാജാണ് ബോക്സിംങ് ഡേയിൽ ഈ പുതിയ അവകാശവാദം ഉന്നയിച്ചത്.
യുഎസ് സെനറ്റിലെ റിപ്പബ്ലിക്കൻ കക്ഷിനേതാവായി സൗത്ത് ഡക്കോട്ടയിൽനിന്നുള്ള സെനറ്റർ ജോൺ തൂൻ തിരഞ്ഞെടുക്കപ്പെട്ടു. മിച്ച് മക്കോണലിന്റെ പിൻഗാമിയായാണ് ജോൺ തൂൻ തിരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്
ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) ചരിത്രം തിരുത്തിയെഴുതി നേതൃത്വത്തിലെത്തിയ കറുത്തവർഗക്കാരിയായ വനിതാ യുവ നേതാവിന്റെ ഷാഡോ കാബിനറ്റ് ഇന്ന്. അപ്രതീക്ഷിത വിജയം നേടിയ കെമിയുടെ ഷാഡോ കാബിനറ്റിലെ അംഗങ്ങൾ ആരൊക്കെയെന്ന് അറിയാനുള്ള ആകാംഷയിലാണ് ബ്രിട്ടിഷ് രാഷ്ട്രീയം.
ലണ്ടൻ ∙ ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവായി കെമി ബേഡനോക്കിനെ തിരഞ്ഞെടുത്തു. ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നപ്പോൾ മന്ത്രിസഭയിലുണ്ടായിരുന്ന കെമി (44) നൈജീരിയൻ വംശജയാണ്. സുനകിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ കെമിയും മുൻമന്ത്രി റോബർട്ട്
ലണ്ടൻ ∙ ടോറി പാർട്ടിയിൽ കൂടുതൽ എംപിമാർ പിന്തുണച്ച സ്ഥാനാർഥിക്ക് പാർട്ടി അംഗങ്ങളുടെ പിന്തുണ ലഭിക്കാതെ പോയ ചരിത്രം ആവർത്തിക്കുമോ? ഇക്കുറിയും ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ബോറിസ് ജോൺസൺ പാർട്ടി നേതൃസ്ഥാനം രാജിവച്ചപ്പോൾ നേതൃസ്ഥാനത്തേക്ക്
ലണ്ടൻ ∙ കൺസർവേറ്റീവ് പാർട്ടിയിൽ (ടോറി) ഋഷി സുനകിന് പിൻഗാമിയാകാനുള്ള അവസാന മൽസരം റോബർട്ട് ജെനറിക്കും കെമി ബാഡ്നോക്കും തമ്മിൽ. സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ എംപിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിന്റെ അവസാന റൗണ്ടിൽ ഇതുവരെ ഏറ്റവും മുന്നിൽ നിന്നിരുന്ന ജെയിംസ് ക്ലവേർലി പുറത്തായി. എംപിമാർക്കിടയിൽ നടന്ന അവസാന
ലണ്ടൻ ∙ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) ലീഡർ സ്ഥാനത്തേക്കുള്ള മൽസരത്തിൽനിന്നും മുൻ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി മെൽ സ്ട്രൈഡും പുറത്തായി. ചൊവ്വാഴ്ച നടന്ന എംപിമാർക്കിടയിലെ രണ്ടാം വട്ട വോട്ടെടുപ്പിൽ കേവലം 16 വോട്ടുകൾ മാത്രം നേടി അവസാനസ്ഥാനത്ത് എത്തിയതോടെയാണ് മൽസരത്തിൽനിന്നും മുൻമന്ത്രി പുറത്തായത്.
നിലവാരമില്ലാത്ത ഫ്ലാറ്റുകൾ വാടകയ്ക്കു നൽകി കുരുക്കിലായി ലണ്ടനിലെ ഇന്ത്യൻ വംശജനായ പാർലമെന്റ് അംഗം ജാസ് അത്വാൾ.
Results 1-10 of 30