Activate your premium subscription today
ജറുസലം ∙ ലബനനിൽ തെക്കൻ ബെയ്റൂട്ടിലെ ദാഹിയയിൽ ഒരു കെട്ടിടത്തിനു നേരെ ഇസ്രയേൽ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ ഹിസ്ബുല്ല നേതാവ് അടക്കം 4 പേർ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു. ഹിസ്ബുല്ലയുടെ പലസ്തീൻ കാര്യ ചുമതലയുള്ള ഹസൻ ബദേറിനെയാണു ലക്ഷ്യമിട്ടതെന്നു ലബനൻ അധികൃതർ പറഞ്ഞു. വെടിനിർത്തൽ ലംഘിച്ചു ഒരാഴ്ചയ്ക്കിടെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്.
ബെയ്റൂട്ട്∙ ലബനൻ നഗരമായ ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമസേനയുടെ ശക്തമായ വ്യോമാക്രമണം. നവംബറിൽ ഇസ്രയേലും സായുധ സംഘമായ ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ കരാറിനുശേഷം ഇതാദ്യമായാണ് ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ സേന വൻ വ്യോമാക്രമണം നടത്തുന്നത്. ഡ്രോണുകൾ സൂക്ഷിക്കുന്ന ഹിസ്ബുല്ല താവള
ജറുസലം ∙ ലബനനിന്റെ തെക്കൻ മേഖലയിൽ ഇസ്രയേലിന്റെ കനത്ത വ്യോമ, ഷെൽ ആക്രമണം. ഒരു കുട്ടിയുൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു, 8 പേർക്കു പരുക്കേറ്റു. അതിർത്തിക്കപ്പുറം ലബനീസ് മേഖലയിൽനിന്നു റോക്കറ്റാക്രമണം നടത്തിയതിനുള്ള പ്രത്യാക്രമണമാണിതെന്ന് ഇസ്രയേൽ വ്യക്തമാക്കി. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരമാണു ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് ഇസ്രയേൽ ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ഒരു കമാൻഡ് സെന്ററും ഒരു ഡസനിലധികം പോസ്റ്റുകളും ആക്രമിക്കപ്പെട്ടു.
ബെയ്റൂട്ട് ∙ കഴിഞ്ഞ സെപ്റ്റംബറിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നേതാവ് ഹസൻ നസ്റല്ലയുടെ സംസ്കാരച്ചടങ്ങുകൾ വൻജനപങ്കാളിത്തത്തോടെ നടത്തി ഹിസ്ബുല്ലയുടെ ശക്തിപ്രകടനം. ലെബനനിലെ തെക്കൻ ബെയ്റൂട്ടിൽ ഹിസ്ബുല്ല നിയന്ത്രിക്കുന്ന മേഖലയിലുള്ള സ്പോർട്സ് സ്റ്റേഡിയത്തിലായിരുന്നു ഇന്നലെ കബറടക്ക ചടങ്ങുകൾ. 55,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം തിങ്ങിനിറഞ്ഞ് ആളുകളുണ്ടായിരുന്നു.
ബെയ്റൂട്ട് ∙ ലബനനിൽ 2 വർഷത്തിനുശേഷം പുതിയ സർക്കാർ അധികാരമേറ്റു. യുദ്ധവും നിരന്തരമായ സംഘർഷങ്ങളും മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യത്ത് സർക്കാരുണ്ടാക്കാൻ പ്രധാനമന്ത്രിയായി നവാഫ് സലാമിനെ പ്രസിഡന്റ് ജോസഫ് ഔൻ നിർദേശിക്കുകയായിരുന്നു. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക് തുല്യ പ്രാതിനിധ്യം നൽകി സലാം 24 അംഗ മന്ത്രിസഭയുണ്ടാക്കി.
ബെയ്റൂട്ട് ∙ ദക്ഷിണ ലബനനിൽ ഹിസ്ബുല്ല സൈനിക കേന്ദ്രത്തിലെ റോക്കറ്റ് ലോഞ്ചറുകൾ ആക്രമണത്തിൽ നശിപ്പിച്ചെന്ന് ഇസ്രയേൽ സൈന്യം. ഹിസ്ബുല്ലയുടെ മധ്യദൂര റോക്കറ്റ് ലോഞ്ചറുകളാണ് നശിപ്പിച്ചത്. റോക്കറ്റ് ലോഞ്ചറുകൾ നശിപ്പിക്കാൻ ലബനൻ സൈന്യത്തിന് മുൻകൂട്ടി അഭ്യർത്ഥന നൽകിയെങ്കിലും പ്രതികരിക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ ലെബനൻ സൈന്യം തയാറായില്ല.
വാഷിങ്ടൻ ∙ ചുളുവിലയ്ക്ക് വിറ്റാൽ സംശയം തോന്നും; എന്നാൽ അമിതവിലയാകാനും വയ്യ. സംഘാംഗങ്ങൾക്ക് ഉപയോഗിക്കാനുള്ള പേജർ അന്വേഷിച്ച ഹിസ്ബുല്ലയ്ക്കായി ബോംബ് ഒളിപ്പിച്ച ഉപകരണങ്ങളൊരുക്കി വലവിരിച്ചതും പ്രലോഭിപ്പിച്ചതും ഏറെ നാളത്തെ സമർഥമായ നീക്കത്തിലൂടെയെന്ന് ഇസ്രയേൽ മുൻ ഏജന്റുമാർ വെളിപ്പെടുത്തി.
ജറുസലം ∙ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇന്നലെ 6 പേർ കൊല്ലപ്പെട്ടു. ലബനനിൽ നടന്ന സ്ഫോടനത്തിൽ 4 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു. തുരങ്കത്തിൽ സൂക്ഷിച്ചിരുന്ന ഹിസ്ബുല്ലയുടെ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയായിരുന്നു അപകടം. യെമനിൽ നിന്നയച്ച ഡ്രോൺ ഇസ്രയേലിൽ കെട്ടിട സമുച്ചയത്തിനു നാശം വരുത്തി.
ഡമാസ്കസ്∙ പ്രസിഡന്റ് ബഷാർ അൽ അസദ് ഭരണകൂടത്തിന്റെ പെട്ടെന്നുള്ള പതനം ഒരു ഇടവേളയ്ക്കു ശേഷം സിറിയയിൽ വീണ്ടും അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഹയാത്ത് തഹ്രീർ അൽ ഷംസ് (എച്ച്ടിഎസ്) സംഘടനയുടെ നേതൃത്വത്തിലുള്ള വിമതസേനയുടെ ആക്രമണത്തിലാണ് ശക്തമായ ഭരണകൂടം തകർന്നുവീണത്. മുൻപ് അൽ–നുസ്റ സഖ്യം എന്നറിയപ്പെട്ടിരുന്ന എച്ച്ടിഎസിന് ഭീകരസംഘടനായ അൽ ഖായിദയുമായി ഉൾപ്പെടെ ബന്ധമുണ്ട്. ഏകദേശം മൂന്നു പതിറ്റാണ്ടോളം സിറിയ ഭരിച്ച പിതാവ് ഹഫീസ് അൽ അസദിന്റെ പിൻഗാമിയായി 2000ലാണ് ബഷാർ അൽ അസദ് അധികാരത്തിൽ വന്നത്. ബഷാർ ഭരണകൂടം തുടക്കത്തിൽ സിറിയയിൽ നവീകരണത്തിന് തുടക്കമിടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പിതാവിന്റെ അതേ പാത മകനും തുടർന്നതതോടെ ആ മോഹങ്ങൾ വെറുതെയായി.
ബെയ്റൂട്ട്∙ ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മഹത്തായ വിജയം എന്ന് വിശേഷിപ്പിച്ച് ഹിസ്ബുല്ല തലവൻ നയിം ഖാസിം. ‘‘2006 ജൂലൈയിലെ വിജയത്തെ മറികടക്കുന്ന ഒരു വലിയ വിജയമാണിത്. ഹിസ്ബുല്ലയെ നശിപ്പിക്കുന്നതിൽ നിന്ന് ശത്രുവിനെ തടഞ്ഞതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്. ഹിസ്ബുല്ലയെ
Results 1-10 of 116