Activate your premium subscription today
ഗാസ∙ 15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഗാസ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറി. മൂന്നു വനിതകളുടെ പേരുകളാണ് കൈമാറിയത്. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേൽ അപ്രതീക്ഷിതമായി രാവിലെ പിന്മാറിയിരുന്നു. പ്രാദേശിക സമയം രാവിലെ എട്ടരയ്ക്ക് കരാർ നടപ്പാകുമെന്നാണ് പറഞ്ഞിരുന്നത്.
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ സാധ്യമായ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതോടെ മധ്യപൂര്‍വദേശത്തെ ചോരക്കളമാക്കിയ യുദ്ധത്തിന് അറുതി വരുമെന്ന പ്രതീക്ഷയിലാണ് ലോകം. ഹമാസ് ബന്ദികളാക്കിയവരെയും ഇസ്രയേല്‍ ജയിലുകളിലുള്ള പലസ്തീന്‍കാരെയും പരസ്പരം വിട്ടുനല്‍കുകയും ഘട്ടംഘട്ടമായി ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുകയും ചെയ്യുമെന്നു കരാറില്‍ പറയുന്നു. ആറാഴ്ച വീതമുള്ള മൂന്ന് ഘട്ടങ്ങളായാണു വെടിനിര്‍ത്തല്‍ നടപ്പാക്കുക.
ഒന്നേകാൽ വർഷമായി അവരുടെ മുഖം കണ്ടിട്ട്, പലരും ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അറിയില്ല. ജീവിതത്തിലെ വിലപ്പെട്ട ഒരു വർഷം അജ്ഞാത ഇരുട്ടറയിൽ കഴിയേണ്ടി വന്നവരുടെ മാനസികനില എങ്ങനെയായിരിക്കും? ആ ഇരുട്ടറയിൽ ഇരുന്ന് അവർ എത്ര കരഞ്ഞിട്ടുണ്ടാകും? സമയത്തിനു ഭക്ഷണവും മരുന്നും ലഭിച്ചിട്ടുണ്ടാകുമോ? അങ്ങനെ ആലോചിച്ചാൽ ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങൾക്ക് നടുവിലാണ് ബന്ദികളുടെ ബന്ധുക്കൾ ദിവസങ്ങൾ കഴിച്ചുകൂട്ടിയത്. ഇസ്രയേൽ സർക്കാരിനെതിരെ അവർ തെരുവിലിറങ്ങി സമരം ചെയ്തതും ലോകം കണ്ടു. അവസാനം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഹമാസും ധാരണയിലെത്തി. വരും ദിവസങ്ങളിൽ ബന്ദികളിൽ ചിലരുടെയെങ്കിലും മുഖം കാണാമെന്ന പ്രതീക്ഷ ബന്ധുക്കൾക്ക് കൈന്നിരിക്കുന്നു. ഇസ്രയേൽ സർക്കാരും ബന്ദികളുടെ ബന്ധുക്കളും അവരെ സ്വീകരിക്കാൻ കാത്തിരിക്കുന്നു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും പലസ്തീൻ തടവുകാർക്ക് പകരമായി ആദ്യ സംഘം ബന്ദികളെ മോചിപ്പിക്കാനും കരാറായത്. ചൂടേറിയ വാഗ്വേദങ്ങൾക്ക് ശേഷം ഹമാസുമായുള്ള വെടിനിർത്തൽ കരാറിന് ഇസ്രയേലി സർക്കാർ പ്രാദേശിക സമയം ജനുവരി 18ന് പുലർച്ചെ തിരക്കിട്ട് അംഗീകാരവും നൽകി. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രകാരം ആറാഴ്ചത്തേക്ക് ഗാസയിൽ സമാധാനം ലഭിക്കുമെന്നാണ് അറിയുന്നത്. ഹമാസ് സംഘം കൈവശം വച്ചിരിക്കുന്ന ഒരു സംഘം ഇസ്രയേലി തടവുകാരെ സ്വതന്ത്രരാക്കുമ്പോൾ തിരിച്ച് ഇസ്രയേൽ
ജറുസലം ∙ ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം എന്നാണ് കണക്കാക്കുന്നതെന്നും ആവശ്യമെങ്കിൽ പോരാട്ടം തുടരാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്. മധ്യപൂർവദേശത്തിന്റെ മുഖഛായ ഇസ്രയേൽ മാറ്റി. ഏറ്റവും സാധ്യമായ വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു.
ടെൽ അവീവ്∙ ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ആദ്യ ബന്ദി മോചനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ വീണ്ടും അനിശ്ചിതത്വം. ആദ്യദിനം മോചിപ്പിക്കുന്ന 3 ബന്ദികൾ ആരൊക്കെയെന്ന് ഹമാസ് വെളിപ്പെടുത്താതെ കരാറുമായി മുന്നോട്ടുപോകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ ഇസ്രയേൽ സമയം 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12) ആണ് ബന്ദികളെ കൈമാറാൻ ധാരണയായിട്ടുള്ളത്.
15 മാസം നീണ്ട ഗാസ യുദ്ധത്തിനു വിരാമമാകുന്നു. നീണ്ട ചർച്ചകൾക്കൊടുവിൽ വെടിനിർത്തൽ ധാരണയായെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി പ്രഖ്യാപിച്ചു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതാണു യുദ്ധത്തിന് കാരണമായത്. ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ ചർച്ചകൾക്ക് യുഎസിന്റെ
ജറുസലം∙ ലോകം പ്രതീക്ഷയോടെ കാത്തിരിന്ന ആ തീരുമാനത്തിലേക്ക് ഒടുവിൽ ഇസ്രയേൽ എത്തി. ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ സമ്പൂർണ മന്ത്രിസഭാ യോഗം അംഗീകരിച്ചു. വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെന്യാമിൻ
ഒക്ടോബർ 7: തെക്കൻ ഇസ്രയേലിൽ ഹമാസ് മിന്നലാക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടു. 1100 പേർക്കു പരുക്കേറ്റു. 250 പേരെ ഹമാസ് ബന്ദികളാക്കി. ഒക്ടോബർ 8: ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ ഗാസയിലേക്കുള്ള വൈദ്യുതി വിഛേദിച്ചു. ഇസ്രയേൽ വ്യോമാക്രമണവും ഉപരോധവും ശക്തമാക്കിയതോടെ ഗാസയിൽനിന്ന് അഭയാർഥിപ്രവാഹം.
ആധുനിക ചരിത്രത്തിലെ ഏറ്റവും ക്രൂരമായൊരു യുദ്ധത്തിനു വിരാമചിഹ്നം വീഴുകയാണെന്നുവേണം വിചാരിക്കാൻ. ഇത്രയും ആശ്വാസം പകരുന്ന മറ്റൊരു വാർത്ത സമീപകാലത്തൊന്നും കേട്ടിട്ടില്ലെങ്കിലും കരാറിന് അന്തിമാനുമതി നൽകുന്നതിൽ ഇസ്രയേൽ തുടരുന്ന അനിശ്ചിതത്വം ലോകത്തിന്റെയാകെ ആശങ്കയാകുകയാണ്. ഇന്നലെയും ഗാസയിലെ വിവിധ മേഖലകളിൽ ഇസ്രയേൽ രൂക്ഷമായ ആക്രമണം തുടർന്നത് ആ ആശങ്ക വർധിപ്പിക്കുകയും ചെയ്യുന്നു.
യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചുമതലയേൽക്കുന്നതിനു വെറും 5 ദിവസം മാത്രം മുൻപ് ഗാസയിൽ വെടിനിർത്തൽ ഉടമ്പടിയുണ്ടായത് ചരിത്രത്തിലെ അപൂർവ സംഭവമായി കാണണം. സ്ഥാനമൊഴിയാനിരിക്കുന്ന പ്രസിഡന്റുമാർക്ക് ഭരണത്തിൽ പിടിപാട് കുറയുന്നതുകൊണ്ട് നയതന്ത്രതലത്തിൽ കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ പൊതുവേ കഴിയാറില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു 4 മാസം മാത്രം ബാക്കിനിൽക്കെ, 2000 ജൂലൈ 25ന് പ്രസിഡന്റ് ബിൽ ക്ലിന്റൻ നടത്തിയ ക്യാംപ് ഡേവിഡ് ഉച്ചകോടി പരാജയപ്പെട്ടിരുന്നു.
Results 1-10 of 514