Activate your premium subscription today
ലണ്ടൻ ∙ ഹീത്രൂ, ഗാട്ട്വിക്ക് വിമാനത്താവളങ്ങൾക്ക് പുതിയ റൺവേകൾ ഉൾപ്പെടെ, രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനത്തിന് സമഗ്ര രൂപരേഖ തയാറാക്കി ലേബർ സർക്കാർ.
ലണ്ടൻ ∙ ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്ന റിഫോം-യുകെ പാർട്ടി, അംഗബലത്തിൽ കൺസർവേറ്റീവിനെ മറികടന്നെന്ന അവകാശ വാദവുമായി രംഗത്ത്. പാർട്ടി നേതാവ് നൈജൽ ഫെറാജാണ് ബോക്സിംങ് ഡേയിൽ ഈ പുതിയ അവകാശവാദം ഉന്നയിച്ചത്.
യുകെയിൽ വിവിധ സ്ഥാപനങ്ങളിൽ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന നൂറിലധികം പേർ അറസ്റ്റിൽ. ഇമിഗ്രേഷൻ അധികൃതർ സൂപ്പർ മാർക്കറ്റുകളിൽ ഉൾപ്പെടെ നടത്തിയ റെയ്ഡിലാണ് ഒട്ടനവധി പേർ പിടിയിലായത്.
രണം ആസന്നമായ രോഗികൾക്ക് സ്വന്തം ഇഷ്ടപ്രകാരം വൈദ്യസഹായത്തോടെ മരണം വരിക്കാനുള്ള വിവാദ ബില്ലിന് ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം. വികാരപരമായ പ്രസംഗങ്ങൾക്കും പ്രസ്താവനകൾക്കുമൊടുവിലാണ് 275നെതിരെ 300 വോട്ടുകൾക്ക് ബില്ല് പാസായത്.
യുകെയിലെ ലേബർ മന്ത്രിസഭയിൽ നിന്നും ആദ്യത്തെ രാജി. ഗതാഗത മന്ത്രി ലൂയിസ് ഹൈഗ് (37) ആണ് രാജിവച്ചത്.
ലണ്ടൻ ∙ ബ്രിട്ടിഷ് മുൻ ഉപപ്രധാനമന്ത്രി ജോൺ പ്രെസ്കോട്ട് (86) അന്തരിച്ചു. ലേബർ പാർട്ടി നേതാവ് ടോണി ബ്ലെയർ പ്രധാനമന്ത്രിയായിരിക്കെ (1997–2007) ഉപപ്രധാനമന്ത്രിയായിരുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ പ്രെസ്കോട്ട് തന്റെ തൊഴിലാളി വർഗ പശ്ചാത്തലത്തിൽ അഭിമാനിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച 1997 ലെ ക്യോട്ടോ ഉടമ്പടി തയാറാക്കുന്നതിൽ അന്നത്തെ യുഎസ് വൈസ് പ്രസിഡന്റ് അൽ ഗോറിനൊപ്പം പ്രശംസനീയമായ പങ്കുവഹിച്ചു.
ബ്രിട്ടനിൽ ഏപ്രിൽ ഒന്നു മുതൽ മിനിമം വേതനം ഉയർത്തുമെന്ന് ചാൻസലർ റെയ്ച്ചൽ റീവ്സ്. 21 വയസ്സ് പൂർത്തിയായവരുടെ മിനിമം വേതനം മണിക്കൂറിന് 12.21 പൗണ്ടായാണ് ഉയർത്തുന്നത്. ഇതിന് ആനുപാതികമായി 18 വയസ്സ് മുതൽ 20 വയസ്സുവരെയുള്ളവരുടെയും അപ്രന്റീസിന്റെയും വേതനത്തിലും വർധനയുണ്ടാകും.
ലേബർ സർക്കാരിന്റെ കന്നി ബജറ്റിന് കാതോർത്തിരിക്കുകയാണ് ബ്രിട്ടൻ. ബുധനാഴ്ചയാണ് കിയേർ സ്റ്റാമെറിന്റെ നേതൃത്വത്തിലുള്ള പുതിയ ലേബർ സർക്കാരിന്റെ ബജറ്റ്. തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ച് ചാൻസിലർ റെയ്ച്ചൽ റീവ്സ് നികുതി വർധനകൾ ഒഴിവാക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ.
ലണ്ടൻ∙ ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ് രാജിവെച്ച കൗൺസിൽ സീറ്റിൽ ലേബർ പാർട്ടിക്ക് തോൽവി. കേവലം 6 വോട്ടുകൾക്ക് പരാജയപ്പെട്ടത് ലേബർ പാർട്ടിയുടെ തന്നെ സ്ഥാനാർഥിയും മലയാളിയുമായ റീന മാത്യുവാണ്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി സ്ഥാനാർഥിയായ തോം പിസ്സ 299 വോട്ടുകൾക്ക് വിജയിച്ചു. റീന
ലണ്ടൻ∙ ബ്രിട്ടനിലെ മന്ത്രിമാർ പാരിതോഷികങ്ങൾ സ്വീകരിച്ചാൽ കൃത്യമായ മൂല്യം വെളിപ്പെടുത്തണമെന്ന നിയമം ശക്തമാക്കാൻ ഒരുങ്ങി ലേബർ സർക്കാർ. ഇത് സംബന്ധിച്ച നിയമങ്ങളിൽ പരിഷ്ക്കരണം വരുത്തി നടപടികൾ ശക്തമാക്കാനാണ് ലേബർ സർക്കാരിന്റെ തീരുമാനം. തങ്ങളുടെ ഔദ്യോഗിക സർക്കാർ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന
Results 1-10 of 20