Activate your premium subscription today
പരാജയ ഭീതിയില്ലാത്തവരെ തോൽപിക്കാൻ പാടാണ്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെക്കുറിച്ചു തന്നെയാണ് പറയുന്നത്. എതിരു നിൽക്കുന്നത് ആരായാലും ഒട്ടും ഭയമില്ലാതെ ഒന്നിച്ചു പോരാടും. ട്വന്റി20 മത്സരങ്ങളിൽ തുടങ്ങിയ ശീലം ഇപ്പോൾ ഏകദിന ക്രിക്കറ്റിലും തുടരുകയാണ് അഫ്ഗാൻ ടീം. ചാംപ്യൻസ് ട്രോഫിയിൽ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ നേടിയ 8 റൺസ് വിജയത്തെ അട്ടിമറി എന്നൊന്നും വിളിച്ചുകൂടാ. ക്രിക്കറ്റിലെ ചെറുമീനുകൾ എന്ന വല പൊട്ടിച്ചെറിഞ്ഞ് ആരെയും വെല്ലുവിളിക്കാൻ ശേഷിയുള്ള കരുത്തരായി മാറിക്കഴിഞ്ഞിരിക്കുന്നു അവർ. അഫ്ഗാന്റെ അടുത്ത മത്സരം ഇന്ന് ഓസ്ട്രേലിയയോടാണ്. ജയിച്ചാൽ ടീം സെമിയിലെത്തും.
ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ അംബാസഡർ തലത്തിലുള്ള ഒരു പ്രതിനിധിയെ സ്വീകരിക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി സൂചന. ഔദ്യോഗികമായി അംബാസഡർ സ്ഥാനം അംഗീകരിക്കാൻ ഇന്ത്യയ്ക്കു പ്രയാസമുള്ളതിനാൽ അതേ തലത്തിലുള്ള പ്രതിനിധിയായാവും കണക്കാക്കുക. ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ സന്ദർശനത്തിനിടെ ഇക്കാര്യം ചർച്ച ചെയ്തതായാണ് വിവരം. ഇതു സംബന്ധിച്ച വാർത്തകളോടു വിദേശമന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഖത്തറിലെ താലിബാൻ അംബാസഡറുടെ പുത്രനായ നജിബ് ഷഹീന്റെ പേരാണ് പ്രധാനമായി കേൾക്കുന്നത്.
2024ല്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരെണ്ണമാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കൻ സേന പിന്‍വാങ്ങി താലിബാന് വീണ്ടും അധികാരം പിടിച്ചെടുത്തപ്പോള്‍ അത് പാക്കിസ്ഥാന്റെ കൂടി വിജയമായിട്ടാണ് ലോകം കണ്ടത്. ഇങ്ങനെ പാക്കിസ്ഥാനോട് ആഭിമുഖ്യമുള്ള ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ സ്ഥാനമേറ്റിട്ടും ഇപ്പോൾ എന്തുകൊണ്ടാണ് ഇരു രാഷ്ട്രങ്ങള്‍ക്കും ഇടയിൽ സംഘര്‍ഷം ഉടലെടുത്തത് എന്നത് വലിയ അതിശയം ഉളവാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ബ്രിട്ടൻ വാണിരുന്ന കാലത്തും അവര്‍ക്ക് തങ്ങളുടെ വരുതിയില്‍ പൂര്‍ണമായും കൊണ്ടു വരാന്‍ സാധിക്കാത്ത പ്രദേശമായിരുന്നു ഇന്നത്തെ അഫ്ഗാനിസ്ഥാന്. റഷ്യയുടെ അടുത്തു സ്ഥിതി ചെയ്യുന്നതും പശ്ചിമേഷ്യയിലേക്കുള്ള കര മാര്‍ഗമുള്ള വഴികള്‍ കടന്നു പോകുന്നതും ഈ പ്രദേശത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. ഒട്ടേറെ യുദ്ധങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേഷം 1893ല്‍ ബ്രിട്ടന്റെ മോര്‍ട്ടിമാര്‍ ഡ്യൂറൻഡ് എന്ന ഉദ്യോഗസ്ഥനും അഫ്ഗാനിസ്ഥാനിലെ അന്നത്തെ അമീര്‍ ആയിരുന്ന അബ്ദുര്‍ റഹ്മാന് ഖാനും കൂടി ഇരു പ്രദേശങ്ങളുടേയുമിടയില്‍ ഡ്യൂറൻഡ് ലൈന്‍ (The Durand Line) എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച അതിര്‍ത്തി നിശ്ചയിച്ചു. ഇതിനുശേഷം ബ്രിട്ടൻ ഇന്ത്യന്‍ ഉപഭൂഖണ്ഡം വിടുന്നതുവരെ ഈ മേഖലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ 1948 മുതല്‍ അഫ്ഗാനിസ്ഥാന് ഡ്യൂറന്‍ഡ് ലൈനിനോടുള്ള തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി തുടങ്ങി. വിഭജന സമയത്ത് പാക്കിസ്ഥാന്റെ ഭാഗമായ ബലൂചിസ്ഥാനും അവര്‍ ഇന്ത്യയില്‍ നിന്നും കയ്യടക്കിയ കശ്മീരിന്റെ ഭാഗമായ ഉത്തര പ്രവിശ്യയും (ഇന്നത്തെ ഖൈബര്‍ പക്തുന്‍വ) തങ്ങള്‍ക്ക് അവകാശപെട്ടതാണെന്ന വാദം കാബൂള്‍ ഉന്നയിച്ചു. ഇതിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ 1950കളിലും അടുത്ത ദശകത്തിന്റെ ആദ്യ വര്‍ഷങ്ങളിലും പലവട്ടം ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്തു. അമേരിക്ക നയിച്ച തെക്ക് കിഴക്കന്‍ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ‘സീറ്റോ’യില്‍ പാക്കിസ്ഥാന് ഒരു ഉടമ്പടി രാഷ്ട്രമായതും അഫ്ഗാനിസ്ഥാന് സോവിയറ്റ് യൂണിയനോട് കൂടുതല്‍ അടുത്തതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കുവാന്‍ സഹായിച്ചു. 1979ല്‍ സോവിയറ്റ് പട്ടാളം അഫ്ഗാനിസ്ഥാനില്‍ പ്രവേശിക്കുന്നതു വരെ ഈ സ്ഥിതി തുടര്‍ന്നു പോരികയും ചെയ്തു. ലോക ചരിത്രത്തില്‍ ദൂരവ്യാപകമായ പല മാറ്റങ്ങള്‍ക്കും ആരംഭം കുറിക്കുന്ന സംഭവങ്ങള്‍ ഉണ്ടായത് ഇരുപതാം നൂറ്റാണ്ടിന്റെ എട്ടാം ദശകത്തിന്റെ അവസാന വര്‍ഷങ്ങളിലാണ്. 1977ല്‍ പാക്കിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വമ്പൻ കൃത്രിമം നടന്നതായി ആരോപിച്ചു പ്രക്ഷോഭം കനത്തപ്പോള്‍
ന്യൂഡൽഹി ∙ വീണ്ടും ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്കും അഫ്ഗാൻ ഇന്ത്യയിലേക്കും കൈനീട്ടി. ഇരുവരും സൂക്ഷിച്ചാണെങ്കിലും പരസ്പരം കൈപിടിച്ചു തുടങ്ങി. പാക്കിസ്ഥാനു വീണ്ടും ഉറക്കം കെടുത്തുന്ന ദിനങ്ങളാണ് ഇനി വരുന്നത്. ഭീകരരെന്നു വിളിച്ചിരുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ ഔദ്യോഗികതലത്തിൽ ബന്ധങ്ങൾ സ്ഥാപിച്ചുതുടങ്ങിയതോടെ മധ്യേഷ്യയിലേക്കു വീണ്ടും ഇന്ത്യ ഒരു പടിവാതിൽ കണ്ടെത്തി.
ന്യൂഡൽഹി ∙ ഇന്ത്യയും താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനും തമ്മിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി. ദുബായിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്ഗാനിസ്ഥാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയും തമ്മിൽ ഇന്നലെ കൂടിക്കണ്ടു. താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണിത്.
ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ ഇന്ത്യ അപലപിച്ചു. സ്വന്തം പരാജയങ്ങളുടെ പേരിൽ അയൽക്കാരെ പഴിചാരുന്നത് പാക്കിസ്ഥാന്റെ പണ്ടു മുതലേയുള്ള രീതിയാണെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
കാബൂൾ∙ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാർമാൽ ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേരോളം കൊല്ലപ്പെട്ടു, മരണസംഖ്യ ഉയരുമെന്നാണ് വിവരം. ലാമൻ ഉൾപ്പെടെ ഏഴ് ഗ്രാമങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ കൊല്ലപ്പെട്ടതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
വാഷിങ്ടനിലേക്ക് അഫ്ഗാനിസ്ഥാൻ സംബന്ധിച്ച ചർച്ചയ്ക്കായി നാഷനൽ റെസിസ്റ്റൻസ് ഫ്രന്റ് നേതാവ് അഹമ്മദ് മസൂദിനെ ക്ഷണിക്കുമെന്ന് യുഎസ് കോൺഗ്രസ് അംഗം ടിം ബർഷറ്റ് അറിയിച്ചു. കടുത്ത ട്രംപ് പക്ഷക്കാരനായ ബർഷറ്റ് ഈ ചർച്ചയ്ക്ക് താലിബാൻ വിരുദ്ധ ശക്തികളുടെയെല്ലാം നേതാക്കളെ ക്ഷണിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ 3 വർഷം
അഫ്ഗാൻ തലസ്ഥാനം കാബൂളിൽ കഴിഞ്ഞദിവസം നടന്ന ഐഎസ് ചാവേർ സ്ഫോടനത്തിൽ താലിബാന്റെ ഒരു ഹൈപ്രൊഫൈൽ നേതാവാണു കൊല്ലപ്പെട്ടത്...ഖലീൽ ഹഖാനി. അഫ്ഗാനിസ്ഥാന്റെ അഭയാർഥിവകുപ്പ് വിഭാഗം മന്ത്രി, താലിബാന്റെ പ്രധാന ഫണ്ട് റെയിസർമാരിലൊരാൾ. എന്നാൽ ഇതിനെല്ലാമപ്പുറം ഹഖാനി നെറ്റ്വർക്കിന്റെ ഉന്നതനേതാവ്,. അഫ്ഗാനിസ്ഥാനിൽ
ഫ്ഗാനിസ്ഥാനിലെ അഭയാർഥി വകുപ്പ് മന്ത്രി ഖലീൽ റഹ്മാൻ ഹഖാനിയുടെ മരണത്തിലേക്ക് നയിച്ച അഭയാർഥി മന്ത്രാലയത്തിന് നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.
Results 1-10 of 910