Activate your premium subscription today
മെൽബൺ∙ കുഞ്ഞ് കോവയുടെ മനോഹരമായ പുഞ്ചിരി ഡോക്ടർമാരെയും നഴ്സുമാരെയും സന്ദർശകരെയും ഒരുപോലെ ആകർഷിക്കുന്നു. പക്ഷേ ഈ പുഞ്ചിരിക്ക് പിന്നിൽ വേദനയുടെ ഒരു ജീവിത കഥയുണ്ട്. കഴിഞ്ഞ നവംബറിലാണ് മെൽബൺ സ്വദേശികളാണ് നതാലി വാക്കർ (48), ബെൻ കെർമോഡ് (49) എന്നിവർ തങ്ങളുടെ ഇളയ മകന് ബാലൻസ് നഷ്ടപ്പെടുന്നതായും
ആലിസ് സ്പ്രിങ്സ്∙ ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാരിന് കീഴിലുള്ള മലയാളം മിഷൻ നൽകിവരുന്ന മലയാണ്മ 2025 പുരസ്കാര നേട്ടത്തിൽ മലയാളം മിഷൻ ആലിസ് സ്പ്രിങ്സ് ചാപ്റ്റർ. പ്രത്യേക ജൂറി പരാമർശമാണ് ആലിസ് സ്പ്രിങ്സ് ചാപ്റ്ററിന് ലഭിച്ചത്.
മെൽബൺ ∙ ഇത്തവണത്തെ ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയുടെ കണ്ടെത്തലായ നിതീഷ് കുമാർ റെഡ്ഡിയെന്ന ആന്ധ്ര സ്വദേശിയുടെ സൂപ്പർ താരോദയത്തിന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ സെഞ്ചറിത്തിളക്കം. ഓസീസിന്റെ കനത്ത ബോളിങ് ആക്രമണത്തെ ചങ്കുറപ്പോടെ നേരിട്ട് നേടിയ കന്നി സെഞ്ചറിയുമായി നെഞ്ചുവിരിച്ച നിതീഷ് റെഡ്ഡിയുടെ കരുത്തിൽ, മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ കൂട്ടത്തകർച്ചയിൽനിന്ന് കരകയറി ഇന്ത്യ. 171 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതമാണ് റെഡ്ഡി കന്നി സെഞ്ചറി കുറിച്ചത്.
മെൽബൺ ∙ വർഷം 1974. ഓസ്ട്രേലിയയിൽ ആ ക്രിസ്മസ് ദിനത്തിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റ് 80 പേരുടെ ജീവനെടുത്തു; അതിലൊരു മലയാളിയുണ്ട്, മാലിനി പാലത്തിൽ ബെൽ.
മെൽബൺ ∙ വർഷം 1974. ഓസ്ട്രേലിയയിൽ ആ ക്രിസ്മസ് ദിനത്തിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റ് 80 പേരുടെ ജീവനെടുത്തു; അതിലൊരു മലയാളിയുണ്ട്, മാലിനി പാലത്തിൽ ബെൽ. അന്നു വീശിക്കടന്നുപോയ കാറ്റിന്റെയും അതിൽ ജീവൻ പൊലിഞ്ഞ മാലിനിയുടെയും കഥ 50–ാം വാർഷികത്തിൽ ഓർമിപ്പിക്കുന്നത് ഡാർവിനിലെ ജനറൽ സെമിത്തേരിയിലെ ഒരു ശിലാഫലകം; അതിൽ ചരിത്രം കുറിച്ചിട്ട മലയാള വാക്കുകൾ: മാലിനി പാലത്തിൽ ബെൽ എന്ന് മലയാളത്തിൽ പേര് കൊത്തിവച്ചിരിക്കുന്നു. താഴെ ഭഗവത്ഗീതയിലെ ഒരു വരി: ‘ദേഹീ നിത്യമവധ്യോയം ദേഹേ സർവസ്യ’.
മെൽബൺ∙ വാഗവാഗ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടോം സെബാസ്റ്റ്യൻ (പ്രസി.), ഷിജി ജോൺ (സെക്ര.), ഫിലിപ്പ് സുദീപ് സെബാസ്റ്റ്യൻ (ട്രഷറർ), ഫെറ്റ്സി മാത്യു (വൈസ് പ്രസി.), സെബിൻ സെബാസ്റ്റ്യൻ (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ. ഷാജി അയ്മനം, ടോജോ തോമസ്, അജിൻ സെബാസ്റ്റ്യൻ, റോഷിൻ രവീന്ദ്രൻ,
മെൽബൺ ∙ 19 വയസ്സുകാരൻ സാം കോൺസ്റ്റസിനെ ഉൾപ്പെടുത്തി ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ അവസാന 2 മത്സരങ്ങൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ 3 ടെസ്റ്റുകളിലും നിറംമങ്ങിയ ഓപ്പണിങ് ബാറ്റർ നേഥൻ മക്സ്വീനിയ്ക്കു പകരക്കാരനായാണ് കോൺസ്റ്റസിനെ ടീമിലുൾപ്പെടുത്തിയത്.
മെൽബൺ സോഷ്യൽ ക്ലബിന്റെ ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സരാഘോഷം ശ്രദ്ധേയമായി.മെൽബണിലെ വുൻട്രിന സെൻറ്.ലൂയിസ് പാരിഷ് ഹാളിൽ വിവിധ കലാപരിപാടികളോടെയായിരുന്നു ആഘോഷം.
ഓസ്ട്രേലിയൻ മലയാളി സാഹിത്യോത്സവമായ എഎം എൽഎഫിന് തുടക്കം. ആദ്യമായാണ് ഓസ്ട്രേലിയയിൽ മലയാളം ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മലയാളികളിൽ വയനാശീലം വളർത്തുന്നതിന് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിപഞ്ചിക ഗ്രന്ഥശാലയാണ് മെൽബണിൽ സാഹിത്യോത്സവം സംഘടിപ്പിച്ചത്.
യേശുനാഥന്റെ ജനനത്തിന്റെ സന്തോഷം പങ്കു വച്ച് "മിന്നിക്കാൻ ഒരു ക്രിസ്മസ്" എന്ന ക്രിസ്മസ് ഗനം അജപാലകൻ യുട്യൂബ് ചാനലിൽ റീലിസ് ചെയ്തു.
Results 1-10 of 62