Activate your premium subscription today
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനത്ത ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎസിലേക്കുള്ള വസ്ത്ര കയറ്റുമതി നിർത്തി ഒട്ടേറെ ബംഗ്ലദേശ് കമ്പനികൾ. ബംഗ്ലദേശിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് ഓഗസ്റ്റ് ഒന്നുമുതൽ 35% ഇറക്കുമതി തീരുവ ഈടാക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. 10% അടിസ്ഥാന തീരുവ വേറെയുമുണ്ട്; മൊത്തം 45%.
ധാക്ക ∙ ബംഗ്ലദേശിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് 3ന് വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ തീരുമാനിച്ചു. കൂട്ടക്കൊല, പീഡനം തുടങ്ങി 5 കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഹസീനയുടെ അഭാവത്തിലും വിചാരണ നടത്താനാണ് ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശിന്റെ (ഐസിടി-ബിഡി) തീരുമാനം. വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ധാക്ക ∙ ബംഗ്ലദേശ് മുന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് കോടതിയലക്ഷ്യ കേസിൽ ആറു മാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണല്. ജസ്റ്റിസ് ഗൊലാം മൊര്തുസ മസുംദാര് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓൺലൈൻ പ്രസംഗങ്ങൾ നിയന്ത്രിക്കണമെന്ന അഭ്യർഥന പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചെന്ന വിമർശനവുമായി ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ലണ്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ അഫയേഴ്സിൽ അടുത്തിടെ നടന്ന പരിപാടിയിലാണ് മോദിയുമായുള്ള സംഭാഷണത്തെക്കുറിച്ച് യൂനുസ് പറഞ്ഞത്.
തിരഞ്ഞെടുക്കപ്പെടുന്ന അടുത്ത സർക്കാരിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്ന് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇടക്കാല സർക്കാരിന്റെ തലവനായി ചുമതലയേറ്റ 84 കാരനായ മുഹമ്മദ് യൂനുസ് 2026 ഏപ്രിൽ ആദ്യ പകുതിയോടെ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
ബംഗ്ളദേശിന്റെ സംഭവബഹുലമായ ചരിത്രത്തിലെ അത്യന്തം ഉദ്വേഗജനകമായ മറ്റൊരു അധ്യായത്തിനു തുടക്കമായിരിക്കുകയാണ്. മുന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉള്പ്പെടെയുളള ചില മുന് ഭരണാധികാരികള് വധശിക്ഷവരെ ലഭിക്കാവുന്ന കേസുകളില് വിചാരണയെ നേരിടാന് തുടങ്ങിക്കഴിഞ്ഞു. പ്രത്ര്യേകമായി നിയമിച്ചതും മൂന്നു
കാസർകോട് കുമ്പളയിൽനിന്ന് മഹാരാഷ്ട്രയിലെ പണ്ഡർപുർ വരെയുള്ള 738 കിലോമീറ്റർ ദൂരത്തേക്കു മാത്രം ലോകം നീണ്ടുകിടന്ന ഒരു പെൺകുട്ടി. കണ്ണും കാതും വിരൽത്തുമ്പ് അകലത്തിൽ ചേർത്തുപിടിച്ച അച്ഛനൊപ്പമുള്ള യാത്ര. ഇന്ന്, ഒരു ഇരുപത്തഞ്ചുകാരിക്ക് ബൈക്കിൽ എത്ര ദൂരം തനിച്ചുതാണ്ടാം എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരമാണ്–അമൃത ജോഷി. 3 വർഷത്തിനിടയിലെ 180 ദിവസം, 8 രാജ്യങ്ങൾ. 50,000 കിലോമീറ്റർ തനിയെ താണ്ടിയവൾ. കുമ്പള മഞ്ജുളേഷ് നിവാസിൽ അശോക് ജോഷിയുടെയും അന്നപൂർണയുടെയും മകൾ. അവരുടെ പ്രിയപ്പെട്ട നിമ്മി. യാത്രകൾ അഭിനിവേശമാക്കിയവൾ. വീട്ടിലിരുന്നാണ് ജോലി. യാത്രയ്ക്കു പോയാൽ എങ്ങനെ ജോലിക്കു പോകും എന്ന് അമൃതയോടു ചോദിച്ചാൽ, ‘യാത്രയല്ലേ, ജോലിയും കൂടെ പോരട്ടെ...’ എന്നൊരു ചിരി പായിക്കും
ധാക്ക∙ ബംഗ്ലദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ശക്തമായ ആവശ്യമുയർന്നിരുന്നു. തിരഞ്ഞെടുപ്പിനുള്ള വിശദമായ രൂപരേഖ ഉചിതമായ സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കുമെന്ന് മുഹമ്മദ് യൂനുസ് വെള്ളിയാഴ്ച പറഞ്ഞു.
ധാക്ക ∙ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന് ഇനി ബംഗ്ലദേശ് രാഷ്ട്രപിതാവ് പദവിയില്ല. ഇതിനായി മുഹമ്മദ് യൂനുസ് സർക്കാർ നാഷനൽ ഫ്രീഡം ഫൈറ്റേഴ്സ് ആക്ട് ഭേദഗതി ചെയ്തു. എന്നാൽ, രാഷ്ട്രപിതാവ് പദവി റദ്ദാക്കിയ വാർത്ത സർക്കാർ നിഷേധിച്ചു. ബംഗ്ലദേശിന്റെ സ്ഥാപകനും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമായ മുജീബുർ റഹ്മാന്റെ ചിത്രം പുതിയ കറൻസി നോട്ടുകളിൽനിന്ന് നീക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. മുജീബുർ റഹ്മാന്റെ ചിത്രം ഓഫിസുകളിൽനിന്നും ഒഴിവാക്കിയിരുന്നു. ബംഗ്ലദേശിന്റെ സ്വാതന്ത്ര്യം 1971ൽ പ്രഖ്യാപിച്ചത് മുജീബുർ റഹ്മാനല്ല, അന്ന് സൈനിക മേജറായിരുന്ന സിയാവുർ റഹ്മാനാണെന്ന് ജനുവരിയിൽ പുതിയ പാഠപുസ്തകങ്ങളിൽ തിരുത്തൽ വരുത്തിയിരുന്നു.
ധാക്ക ∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൂട്ടക്കൊല അടക്കമുള്ള കേസുകളിൽ കുറ്റവാളിയാക്കി ബംഗ്ലദേശ് ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ പ്രതി ചേർത്തു. കഴിഞ്ഞ വർഷം നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേർക്കും എതിരായ കുറ്റം.
Results 1-10 of 348