Activate your premium subscription today
ന്യൂഡൽഹി ∙ ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലെയുടെ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഏപ്രിൽ 1 മുതൽ 5 വരെ ഇന്ത്യ സന്ദർശിക്കും. മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, ബിസിനസ് പ്രമുഖർ തുടങ്ങിയവരുടെ പ്രതിനിധി സംഘവും ഇദ്ദേഹത്തിനൊപ്പം ഇന്ത്യയിലെത്തും. 2022 മേയിൽ പദവിയിലെത്തിയ ഗബ്രിയേൽ ബോറിക്കിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഏപ്രിൽ ഒന്നിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമുവും അദ്ദേഹത്തിനു വിരുന്നൊരുക്കും.
കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഏറ്റവും വൈറലായ വിഡിയോ ആണ് കയാക്കറിനെ തിമിംഗലം വിഴുങ്ങിയ സംഭവം. നിമിഷനേരം കൊണ്ട് യുവാവ് പുറത്തുവരികയും ചെയ്തു. അദ്ഭുതകരമായി രക്ഷപ്പെട്ട 23കാരനായ അഡ്രിയാൻ സിമാൻകസും പിതാവ് ഡെൽ സിമാൻകസും ആ ദുരനുഭവം ഇപ്പോൾ മാധ്യമങ്ങളുമായി പങ്കുവച്ചിരിക്കുകയാണ്.
ന്യൂഡൽഹി ∙ ചിലെ മുൻ പ്രസിഡന്റും ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ സമിതിയുടെ മേധാവിയുമായ മിഷേൽ ബാഷ്ലെറ്റിനു ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നൽകാൻ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ശിവശങ്കർ മേനോൻ അധ്യക്ഷനായ സമിതി തീരുമാനിച്ചു.
സാന്റിയാഗോ ∙ ദ്വീപുവാസത്തിനെത്തിയ പാബ്ലോ നെരൂദയോടു കൂട്ടുകൂടി പ്രണയിനിക്കുവേണ്ടിയുള്ള കവിതക്കുറിമാനങ്ങൾക്കു സഹായം തേടുന്ന പാവം പോസ്റ്റ്മാന്റെ കഥ പറഞ്ഞ അന്റോണിയോ സ്കാർമെത്തയ്ക്കു വിട. നെരൂദ പ്രധാനകഥാപാത്രമായ ‘ഇൽ പോസ്റ്റിനോ’യിലൂടെ മാസ്മരികമായ വായനയും സിനിമാനുഭവവും ലോകത്തിനു സമ്മാനിച്ച സ്കാർമെത്ത (83) തിരക്കഥാകൃത്തും സംവിധായകനും ചിലെയുടെ നയതന്ത്ര ഉദ്യോഗസ്ഥനുമായിരുന്നു. അർബുദത്തെത്തുടർന്നാണു മരണം.
ബ്യൂനസ് ഐറിസ്∙ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലെയെ മൂന്നു ഗോളുകൾക്കു തകർത്ത് അർജന്റീന. അലെക്സിസ് മാക് അലിസ്റ്റർ (48–ാം മിനിറ്റ്), ജൂലിയൻ അൽവാരസ് (84), പൗലോ ഡിബാല (90+1) എന്നിവരാണ് അർജന്റീനയ്ക്കായി ഗോളുകൾ നേടിയത്.
ചിലെ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ ക്ലോഡിയോ ബ്രാവോ വിരമിച്ചു. നാൽപത്തിയൊന്നുകാരനായ ബ്രാവോ, ചിലെ ഫുട്ബോൾ ടീമിന്റെ സുവർണ തലമുറയിലെ പ്രധാനിയായിരുന്നു. ചിലെയ്ക്കൊപ്പം രണ്ടുതവണ കോപ്പ അമേരിക്ക കിരീടം നേടി.
ലാപാസ് ∙ ബൊളീവിയൻ ആൻഡീസിലെ ഹൈവേയിൽ ശനിയാഴ്ച ട്രക്കും ബസും തമ്മിൽ കൂട്ടിയിടിച്ച് 22 പേർ മരിച്ചു, 16 പേർക്ക് പരിക്കേറ്റു. അപകടത്തിൽ മരിച്ചവരിൽ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ബൊളീവിയൻ പട്ടണമായ പടകാമയയ്ക്കും വടക്കൻ
അവിചാരിതമായൊരു മഴ പെയ്തു, അതു മതിയായിരുന്നു ഈ പൂക്കൾക്ക് വിടരാൻ. തെക്കേ അമേരിക്കൻ രാജ്യമായ ചിലെയിലുള്ള അറ്റക്കാമ മരുഭൂമിയിലാണ് ഈ പൂക്കാഴ്ച. ‘ഗ്വാൻകോ ഫീറ്റ്’ എന്നറിയപ്പെടുന്ന സസ്യമാണ് ഇവിടെ പുഷ്പിച്ചത്. കാലാവസ്ഥാ പ്രതിഭാസമായ ‘എൽനിനോ’ മൂലമുള്ള മഴയാണ് അറ്റക്കാമയിൽ പെയ്തത്. ഒരു ലക്ഷത്തിലേറെ ചതുരശ്ര
സാന്തിയാഗോ ∙ ചിലെയിൽ 137 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ മനഃപൂർവം സൃഷ്ടിച്ചതെന്ന് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഒരു അഗ്നിരക്ഷാ സേനാംഗത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു. ഫെബ്രുവരിയിൽ ചിലെയിലെ വാൽപറാസിയോ മേഖലയിലെ വിനാ ഡെൽമാർ നഗരത്തിലാണ് കാട്ടുതീ പടർന്നത്. അഗ്നിരക്ഷാ സേനാംഗം
ലോകത്തിലെ ഏറ്റവും വരണ്ട ധ്രുവേതര മരുഭൂമിയെന്നാണ് ചിലെയിലെ അറ്റക്കാമ അറിയപ്പെടുന്നത്. ഇവിടെ മരുഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 4 മീറ്റർ താഴെവരെ സൂക്ഷ്മജീവികളുടെ ഒരു സാമ്രാജ്യം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. വികസിത ജീവികൾ ഇവിടെ തീരെ ഇല്ലെങ്കിലും ബാക്ടീരിയകളുടെ സാന്നിധ്യം ഇവിടെയുള്ളത് ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.
Results 1-10 of 53