Activate your premium subscription today
റിയോ ഡി ജനീറോ∙ ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കൊളംബിയയെ തകർത്ത് ബ്രസീലിന്റെ വിജയക്കുതിപ്പ്. ആവേശകരമായ മത്സരത്തിൽ 2–1നാണ് ബ്രസീലിന്റെ വിജയം. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ ഇൻജറി ടൈമിന്റെ 9–ാം മിനിറ്റിൽ വിനീസ്യൂസ് ജൂനിയർ നേടിയ തകർപ്പൻ ലോങ് റേഞ്ചർ ഗോളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്.
ബൊഗോട്ട∙ ഷക്കീറയുടെ ജീവിതപങ്കാളികളിൽ ഏറ്റവും പ്രശസ്തൻ ഫുട്ബോൾ താരം ജെറഡ് പീക്കെയാണ്.
വാഷിങ്ടൻ ∙ കൊളംബിയൻ ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ചുമത്തി ഡോണൾഡ് ട്രംപിന്റെ കടുത്ത നടപടിക്കു പിന്നാലെ വരുതിയിലായി കൊളംബിയ. യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ വിസമ്മതിച്ചതിനു പിന്നാലെ ആയിരുന്നു ട്രംപിന്റെ നടപടി. എന്നാൽ അധിക നികുതി ചുമത്തിയതിനു പിന്നാലെ കുടിയേറ്റക്കാരുമായുള്ള വിമാനം സ്വീകരിക്കാൻ കൊളംബിയ സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇക്കാര്യത്തിൽ കൊളംബിയയുടെ ഭാഗത്തു നിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല.
ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വലിയ കൊക്കുള്ള, മാംസാഹാരികളായ പക്ഷികൾ അമേരിക്കൻ വൻകരകളിൽ റോന്തു ചുറ്റിയിരുന്നു. ടെറർ ബേർഡ്സ് അഥവാ ഭീകര പക്ഷികൾ എന്നാണ് ഇവ അറിയപ്പെട്ടത് തന്നെ. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ടെറർ ബേർഡുകളിലൊന്നിനെ തെക്കേ അമേരിക്കയിൽ നിന്നു കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ബാരൻകില (കൊളംബിയ)∙കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് മധുര പ്രതികാരത്തോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കരുത്തൻമാരായ അർജന്റീനയ്ക്ക് രണ്ടാം തോൽവി സമ്മാനിച്ച് കൊളംബിയ. ലാറ്റിനമേരിക്കൻ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊളംബിയ തോൽപ്പിച്ചത്. മത്സരത്തിന്റെ ഇരു
ആമസോണും അവിടത്തെ ജൈവവൈവിധ്യവും അവർക്ക് പ്രകൃതിയുമായുള്ള ബന്ധവും കാട്ടുന്ന വമ്പൻ ഗുഹാചിത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? കൊളംബിയയിലെ സെറോ അസുലിലാണ് ഇവയുള്ളത്. മനുഷ്യരുടെയും മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും പല തരത്തിലുള്ള ഗുഹാചിത്രങ്ങൾ ഇവിടെയുണ്ട്
മണ്ണിടിച്ചിലിനും ചെളിയൊഴുക്കിനും പല കാരണങ്ങളുണ്ട്. അഗ്നിപർവത വിസ്ഫോടനം മൂലവും ഇതു സംഭവിക്കാം. ഇങ്ങനെ നടന്ന ദുരന്തങ്ങളിൽ ഏറ്റവും പ്രശസ്തമാണ് 1985ൽ ലാറ്റിൻ അമേരിക്കൻ രാജ്യം കൊളംബിയയിൽ സംഭവിച്ച ഒരു അഗ്നിപർവത വിസ്ഫോടനം
ഏറെ കൗതുകത്തോടെയും ആശങ്കയോടെയും ആണ് ലാറ്റിൻ അമേരിക്കൻ സന്ദർശനം ആരംഭിച്ചത്. ഉയർന്ന കുറ്റകൃത്യങ്ങളുടെ കണക്കും മയക്കുമരുന്ന് കാർട്ടലുകളുടെ തലസ്ഥാനം എന്നും ആഭ്യന്തര കലഹങ്ങളുടെ ഈറ്റില്ലം എന്നും കുപ്രസിദ്ധി നേടിയ ലാറ്റിൻ അമേരിക്കയിലേക്കു വെറുതെ വന്നു കയറാൻ പറ്റില്ലല്ലോ. കൊളംബിയയുടെ തലസ്ഥാനം ആയ ബൊഗോട്ടയിൽ
പ്രകൃതിയിലെ അദ്ഭുതങ്ങളിലൊന്നാണ് ലാസ്റ്റ് ചാൻസ് ലേക്ക് എന്ന തടാകം. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം സോഡ ലേക്ക് ഗണത്തിൽ ഉൾപ്പെടുന്നതാണ്. അളവിൽ കൂടുതൽ സോഡിയവും കാർബണേറ്റും അടങ്ങിയ ജലത്തോടുകൂടിയ തടാകങ്ങളെ വിളിക്കുന്ന പേരാണ് സോഡ ലേക്ക്.
കോപ്പ അമേരിക്കയിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ട്രോഫിയുമായി നിൽക്കുന്ന കൊളംബിയൻ ക്യാപ്റ്റൻ ഹാമിഷ് റോഡ്രിഗസിന്റെ ചിത്രം കാണുമ്പോൾ ഫുട്ബോൾ ആരാധകരുടെ ഓർമകൾ 10 വർഷം പിന്നിലേക്ക് ഒരു ഫുൾ വോളി കിക്ക് എടുക്കും. 2014 ബ്രസീൽ ലോകകപ്പിലെ കൊളംബിയ – യുറഗ്വായ് പ്രീ ക്വാർട്ടർ മത്സരം. യുറഗ്വായ് പോസ്റ്റിന് 25 വാര അകലെനിന്ന്, നെഞ്ചിൽ ടാപ് ചെയ്തെടുത്ത് പന്ത്, നിലംതൊടുന്നതിനു മുൻപേ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ വലയിലെത്തിച്ച യുവതാരം ഹാമിഷ് റോഡ്രിഗസിന്റെ പട്ടാഭിഷേകത്തിന് അന്നു മാറക്കാന സ്റ്റേഡിയം സാക്ഷിയായി.
Results 1-10 of 71