Activate your premium subscription today
കോപ്പൻഹേഗൻ ∙ ഗ്രീൻലാൻഡ് സന്ദർശിക്കാൻ എത്തുന്ന യുഎസ് വൈസ് പ്രസിഡന്റിന്റെ ഭാര്യ ഉഷ വാൻസിന്റെ സുരക്ഷയ്ക്കായി ഡെന്മാർക്ക് പൊലീസ് കൂടുതൽ ഉദ്യോഗസ്ഥരെയും പൊലീസ് നായ്ക്കളെയും അവിടെയെത്തിക്കും. വ്യാഴാഴ്ച പ്രത്യേക വിമാനത്തിൽ യുഎസ് പ്രതിനിധിസംഘത്തിനൊപ്പം എത്തുന്ന ഉഷ ശനിയാഴ്ച മടങ്ങും. ധാതുസമ്പന്നമായ ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് വിവാദമായിരുന്നു. ഗ്രീൻലാൻഡിന്റെ നിയന്ത്രണമുള്ള ഡെന്മാർക്കും ഗ്രീൻലാൻഡിലെ ജനങ്ങളും ട്രംപിന്റെ നിർദേശം തള്ളിയിരുന്നു.
ഹൂസ്റ്റൺ∙ ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ആഗ്രഹം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമാക്കിയതിന് ശേഷം, ദ്വീപ് ഭരണകൂടവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം മോശമായ നിലയിലാണ്. ഗ്രീൻലാൻഡിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ അയയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമാണ് ഒടുവിലായി ഇരുപക്ഷവും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം.
ഈ സന്തോഷത്തിന് ഫിൻലൻഡ് വിട്ടു പോരാനേ തോന്നുന്നില്ല. ദാ തുടർച്ചയായി എട്ടാം വർഷവും വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഫിൻലൻഡ് ഒന്നാമത്. ഓക്സ്ഫഡ് സർവകലാശാലയുടെ വെൽബീയിങ് റിസർച് സെന്റർ പുറത്തുവിട്ട റിപ്പോർട്ടിലാണിത്. ഡെൻമാർക്ക്, ഐസ്ലൻഡ്, സ്വീഡൻ ഇവയാണ് തൊട്ടുപിന്നിൽ.
ട്രാൻസ്പെരൻസി ഇന്റർനാഷനൽ നടത്തിയ കറപ്ഷൻസ് പെർസപ്ഷൻസ് ഇൻഡക്സ് പ്രകാരം ഡെൻമാർക്ക് ലോകത്തെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം. സൗത്ത് സുഡാനാണ് ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം.
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഏതറ്റം വരെയും പോകാൻ മലയാളികൾ തയാറാണ്. അത് കേരളത്തിൽ വീട് വയ്ക്കുന്ന കാര്യത്തിൽ മാത്രമല്ല, യൂറോപ്പിൽ വീട് വാങ്ങുന്ന കാര്യമാണെങ്കിലും മലയാളികൾ അമാന്തം വിചാരിക്കാറില്ല. കൂടുതൽ മലയാളികൾ വിദേശങ്ങളിലേക്ക് കുടിയേറുന്ന ഇക്കാലത്ത് യൂറോപ്പിൽ ഒരു വീട് വാങ്ങാൻ
ഹൂസ്റ്റണ്‍∙ കാനഡയെ 51 –ാം സംസ്ഥാനമാക്കുന്നതിനുള്ള ആഗ്രഹം നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി പ്രകടിപ്പിച്ചു തുടങ്ങിയിട്ട് കുറച്ചു നാളുകളായി. കാനഡ മാത്രമല്ല പുതുവര്‍ഷത്തിലെ ട്രംപിന്റെ 'വിഷ്ലിസ്റ്റില്‍' ഉള്ളത്. രണ്ടാമതായി ട്രംപ് കണ്ണുവയ്ക്കുന്നത് ഗ്രീന്‍ലാന്‍ഡിലേക്കാണ്. ഡച്ച്
കോപ്പൻഹേഗൻ ∙ ഡെന്മാർക്കിനു കീഴിൽ സ്വയംഭരണ ആർടിക് ദ്വീപായ ഗ്രീൻലാൻഡിൽ സൈനികസാന്നിധ്യം വർധിപ്പിക്കാൻ നീക്കമില്ലെന്ന് യുഎസ് എംബസി അറിയിച്ചു.
ആർട്ടിക് മേഖലയിലാണു സ്ഥിതിചെയ്യുന്നതെങ്കിലും ഗ്രീൻലാൻഡ് യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിന്റെ കീഴിലാണ്. ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗം; രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾ യൂറോപ്പുമായി.
ഡെൻമാർക്കിലെ ഒരു ചതുപ്പിൽ നിന്ന് എസ് ആകൃതിയിൽ വളച്ച ഒരു വെങ്കലവാൾ കണ്ടെത്തി. ഡെൻമാർക്ക് തലസ്ഥാനം കോപ്പൻഹേഗനു വടക്ക് വെക്സോയ്ക്കു സമീപത്തുള്ള ചതുപ്പിൽ നിന്നാണ് ഈ വാൾ കിട്ടിയത്. 2500 വർഷം മുൻപ് വെങ്കലയുഗകാലത്തിൽ വിശ്വാസങ്ങളുടെ ഭാഗമായി ഈ ആകൃതിയിലാക്കി ചതുപ്പിലുപേക്ഷിച്ചതാണ് വാളെന്ന് വിദഗ്ധർ കരുതുന്നു.
മിസ് യൂണിവേഴ്സ് പട്ടം ചൂടി സുന്ദരി വിക്ടോറിയ കെജേർ പുഞ്ചിരിച്ചപ്പോൾ ഡെൻമാർക്ക് രാജ്യവും കിരീടമണിഞ്ഞു. രാജ്യത്തിന് ആദ്യ മിസ് യൂണിവേഴ്സ് നേട്ടം സമ്മാനിച്ചിരിക്കുകയാണു വിക്ടോറിയ. 120 സുന്ദരികൾ മത്സരിച്ച 73–ാമത് സൗന്ദര്യമത്സരത്തിലാണ് വിക്ടോറിയ സൗന്ദര്യ റാണിയായത്. മിസ് നൈജീരിയ ചിഡിമ അഡെറ്റ്ഷിനയാണ്
Results 1-10 of 50